Widgets Magazine
09
Sep / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആകാംക്ഷയോടെ തൃശൂര്‍ക്കാര്‍... സുരേഷ് ഗോപിയോട് ഉടന്‍ ഡല്‍ഹിയില്‍ എത്തണമെന്ന് പ്രധാനമന്ത്രിയുടെ നിര്‍ദേശം, തൃശൂരിലെ പരിപാടികള്‍ റദ്ദാക്കി സുരേഷ് ഗോപി


സമ്പൂര്‍ണ ചന്ദ്രഗ്രഹണം! ഭൂമിയുടെ നിഴലിലൂടെ ചന്ദ്രന്‍ പൂര്‍ണ്ണമായും കടന്നുപോകുന്ന ഈ പ്രതിഭാസം കാണാന്‍ ആയിരങ്ങള്‍, രാത്രി 11:41 ന് ചന്ദ്രഗ്രഹണം പരമാവധി പൂര്‍ണ്ണതയിലെത്തി


പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടിയന്തര യാത്ര... തൃശൂരിലെ ഓണാഘോഷത്തിലും പുലിക്കളി മഹോത്സവത്തിലും തന്റെ സാന്നിധ്യം പ്രതീക്ഷിച്ചവരോട് ക്ഷമ ചോദിക്കുന്നു... കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയുടെ തിങ്കളാഴ്ച തൃശൂരില്‍ നിശ്ചയിച്ചിരുന്ന അദ്ദേഹത്തിന്റെ പരിപാടികള്‍ റദ്ദാക്കി....


ഗാസ സിറ്റിയിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ രണ്ടാമത്തെ ബഹുനില കെട്ടിടം തകർത്തു; ഹമാസിന്റെ രഹസ്യാന്വേഷണ കേന്ദ്രകം തകർത്തു ; 21 ഭീകരർ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ


'സൈബര്‍ അപ്പസ്‌തോലന്‍' എന്ന കൗമാരക്കാരൻ വിശുദ്ധനാകാൻ ഒരുങ്ങുന്നു; കത്തോലിക്കാസഭയിലെ ആദ്യ മിലേനിയല്‍ വിശുദ്ധൻ

ഗര്ഭകാലത്തു കുങ്കുമപ്പൂവ് കഴിക്കുമ്പോൾ ........

30 MAY 2018 10:39 AM IST
മലയാളി വാര്‍ത്ത

ഗര്‍ഭകാലത്ത് നിരവധി ഉപദേശങ്ങള്‍ നമുക്ക് ലഭിക്കാറുണ്ട്. ആഹാരരീതികള്‍ മുതല്‍ അങ്ങോട്ട് എല്ലാ കാര്യങ്ങളിലും മുതിര്‍ന്നവര്‍ നിര്‍ദ്ദേശങ്ങള്‍ തരും. കുങ്കുമപ്പൂവ് കഴിക്കണമെന്നത് ഗര്‍ഭിണികള്‍ക്ക് ലഭിക്കുന്ന ഒരു സ്ഥിരം ഉപദേശമാണ്. സ്വന്തം കുഞ്ഞിന് ഏറ്റവും മികച്ചതെല്ലാം ലഭിക്കണമെന്ന് ആഗ്രഹിക്കാത്ത ഏതെങ്കിലും അമ്മമാരുണ്ടാകുമോ?

തങ്ങള്‍ക്കുണ്ടായ മോശം അനുഭവങ്ങളുടെ വെളിച്ചത്തില്‍ കുങ്കുമപ്പൂവിന്റെ ഉപയോഗം നിരുത്സാഹപ്പെടുത്തുന്നവരും ഉണ്ടാകും. എല്ലാം കൂട്ടിയാകുമ്പോൾ നിങ്ങള്‍ ആശയക്കുഴപ്പത്തിലാകും. കുങ്കുമപ്പൂവ് കഴിക്കണോ വേണ്ടേ എന്നറിയാതെ വിഷമിച്ചിരിക്കുന്ന അമ്മമാര്‍ക്ക് വേണ്ടിയാണ് ഈ കുറിപ്പ്.

പല തരത്തിലുള്ള സൗന്ദര്യ വര്‍ദ്ധക വസ്തുക്കളിലും കുങ്കുമപ്പൂവിന്റെ സാന്നിധ്യം ഉണ്ട്. ഇത് ആരോഗ്യസംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കും പരിഹാരവും നല്‍കുന്നു. ഗര്‍ഭകാലത്ത് അമ്മ ഇത് കഴിച്ചാല്‍ ഗര്‍ഭസ്ഥശിശുവിന് നിറം വര്‍ദ്ധിപ്പിക്കും എന്നൊരു കാര്യം നിലനില്‍ക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്നതാണ് അറിയേണ്ടത്. പണ്ട് കാലം മുതല്‍ തന്നെ കുങ്കുമപ്പൂ കഴിക്കുന്നത് ഗര്‍ഭിണികള്‍ക്ക് നല്ലതാണ് ന്നൈാരു ചിന്തയുണ്ട്. ഗര്‍ഭിണിയാവുമ്ബോള്‍ തന്നെ വീട്ടുകാരും അമ്മമാരും കുങ്കുമപ്പൂവിനായി നെട്ടോട്ടമോടുന്ന കാഴ്ച സ്ഥിരമാണ്.


കുങ്കുമപ്പൂവിന്റെ പരാഗണസ്ഥലം ഉണക്കിയെടുക്കുന്നതാണ് വിപണിയില്‍ ലഭിക്കുന്ന കുങ്കുമപ്പൂവ്. ഒരു കുങ്കുമച്ചെടിയില്‍ നാല് പൂക്കള്‍ ഉണ്ടാകും. അതില്‍ നിന്ന് പ്രത്യേകഭാഗം ശേഖരിച്ച്‌ ഉണക്കിയെടുക്കുന്നു. 450 ഗ്രാം കുങ്കുമപ്പൂവ് ലഭിക്കണമെങ്കില്‍ എഴുപത്തിയയ്യാരിത്തില്‍ അധികം പൂക്കള്‍ വേണം. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വില കൂടിയ സുഗന്ധവ്യജ്ഞനമാണിത്. കുങ്കുമപ്പൂവ് ആഹാരത്തില്‍ ചേര്‍ക്കാന്‍ മാത്രമല്ല ഔഷധമായും ഉപയോഗിക്കുന്നുണ്ട്.

ഗള്‍ഫ് മേഖലയിലാണ് കുങ്കുമപ്പൂവ് കൃഷി കാര്യമായി നടക്കുന്നത്. ഇന്ത്യയില്‍ കുങ്കുമപ്പൂവ് ഉത്പാദിപ്പിക്കുന്ന ഏകസ്ഥലം ജമ്മുകാശ്മീരാണ്. സ്വീഡന്‍, ഓസ്‌ട്രേലിയ, ഫ്രാന്‍സ്, ഇംഗ്ലണ്ട്, ചൈന, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലും കുങ്കുമപ്പൂവ് കൃഷി ചെയ്യുന്നുണ്ട്. ഏഷ്യയിലും മിഡില്‍ ഈസ്റ്റ് മേഖലയിലും പണ്ട് മുതല്‍ തന്നെ കുങ്കുമപ്പൂവ് ഭക്ഷ്യവസ്തുക്കളില്‍ ഉപയോഗിച്ചുവരുന്നു. ഇന്ത്യയില്‍ ബിരിയാണി, ഖീര്‍ തുടങ്ങിയ വിഭവങ്ങളിലാണ് പ്രധാനമായും കുങ്കുമപ്പൂവ് ചേര്‍ക്കുന്നത്. ഇതിന്റെ സാന്നിധ്യം ആഹാരത്തിന് പ്രത്യേക രുചിയും നിറവും നല്‍കുന്നു.


സൗന്ദര്യവര്‍ദ്ധക വസ്തുക്കളിലും കുങ്കുമപ്പൂവ് ചേര്‍ക്കുന്നുണ്ട്. കുങ്കുമപ്പൂവ് ഗര്‍ഭിണികളില്‍ ദഹനം മെച്ചപ്പെടുത്തുമെന്നും അതുവഴി വിശപ്പ് കൂട്ടുമെന്നും ഒരു വിശ്വാസമുണ്ട്. കുങ്കുമപ്പൂവ് സ്ഥിരമായി ഉപയോഗിച്ചാല്‍ കുഞ്ഞ് വെളുത്തുതുടുത്തിരിക്കുമെന്ന വിശ്വാസവും പ്രബലമാണ്. എന്നാല്‍ ഇതിന് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ല. കുഞ്ഞിന്റെ നിറത്തെ സ്വാധീനിക്കുന്നത് മാതാപിതാക്കളുടെ ജനിതകഘടകങ്ങളാണ്, കുങ്കുമപ്പൂവ് അല്ല.

ഗര്‍ഭിണികളില്‍ ദഹനപ്രക്രിയ സാവാധനത്തിലായിരിക്കും നടക്കുന്നത്. അതിനാല്‍ ദഹനം മെച്ചപ്പെടുത്തുന്നതിനായി കുങ്കുമപ്പൂവ് കഴിക്കാവുന്നതാണ്. അസിഡിറ്റിക്ക് ആശ്വാസം നല്‍കാനും ഇതിന് സാധിക്കും

പ്രകൃതിദത്തമായി ലഭിക്കുന്നതിനാല്‍ കുങ്കുമപ്പൂവ് സുരക്ഷിതമാണ്. എന്നാല്‍ ചിലരില്‍ കൃത്രിമമല്ലാത്ത വസ്തുക്കള്‍ പോലും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അതിനാല്‍ കുങ്കുമപ്പൂവ് കഴിക്കാന്‍ ആരംഭിക്കുന്നതിന് മുമ്ബ് നിങ്ങളുടെ ഡോക്ടറുടെ ഉപദേശം തേടുക. മിതമായി അളവില്‍ ഉപയോഗിച്ചാല്‍ ഇത് നിങ്ങള്‍ക്ക് പല പ്രശ്‌നങ്ങളില്‍ നിന്നും ആശ്വാസം നല്‍കും.

വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ട് ചില വൈകാരിക പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. വിഷാദം അനുഭവപ്പെടുക, കരച്ചില്‍ വരുക മുതലായവ ഇതിന്റെ ലക്ഷണങ്ങളാണ്. കുങ്കുമപ്പൂവ് വികാരങ്ങളിലുണ്ടാകുന്ന ചാഞ്ചാട്ടത്തില്‍ നിന്ന് നിങ്ങളെ സംരക്ഷിക്കും. വിഷമം തോന്നിയാല്‍ കുങ്കുമപ്പൂവ് ചേര്‍ത്ത എന്തെങ്കിലും കഴിക്കു, നിമിഷങ്ങള്‍ക്കുള്ളില്‍ നിങ്ങളുടെ മനസ്സില്‍ സന്തോഷത്തിന്റെ മഴവില്ല് വിരിയും.

അമിതരക്തസമ്മര്‍ദ്ദത്തെ ചെറുക്കാന്‍ കുങ്കുമപ്പൂവിന് കഴിയും. ഗര്‍ഭിണികള്‍ക്ക് ഇത് വളരെ ഗുണം ചെയ്യും. കുങ്കുമപ്പൂവില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യവും ക്രോസെറ്റിനുമാണ് രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കുന്നത്.

രാവിലെ ഉണരുമ്പോൾ ഛര്‍ദ്ദിക്കാന്‍ തോന്നുന്നത് പോലുള്ള പ്രശ്‌നങ്ങള്‍ ഗര്‍ഭിണികള്‍ നേരിടേണ്ടിവരാറുണ്ട്. കുങ്കുമപ്പൂവ് കഴിച്ചാല്‍ ഈ പ്രശ്‌നങ്ങള്‍ വഴി മാറും, ഗര്‍ഭകാലം കൂടുതല്‍ ആസ്വാദ്യകരമാവുകയും ചെയ്യും. കുങ്കുമപ്പൂവ് ചേര്‍ത്ത ഒരു ഗ്ലാസ് ചായ പതിവാക്കുക.

ഗ്യാസ്, മലബന്ധം മുതലായ പ്രശ്‌നങ്ങള്‍ ഗര്‍ഭിണികളെ അലട്ടാറുണ്ട്. ശരീരത്തില്‍ ഹോര്‍മോണുകളുടെ അളവിലുണ്ടാകുന്ന വ്യതിയാനം മൂലമാണ് ഇത് സംഭവിക്കുന്നത്. കുങ്കുമപ്പൂവ് ദഹനം മെച്ചപ്പെടുത്തി ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമേകും.

കുഞ്ഞ് വളരുന്നതിന് അനുസരിച്ച്‌ ശരീരത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മൂലം സന്ധികളിലും വയറിലും വേദന അനുഭവപ്പെടുന്നത് സ്വാഭാവികമാണ്. വേദനയില്‍ നിന്ന് ആശ്വാസം നല്‍കാന്‍ കുങ്കമപ്പൂവിന് കഴിയും.

കുങ്കുമപ്പൂവില്‍ അടങ്ങിയിരിക്കുന്ന പൊട്ടാസ്യം ശരീരത്തിലെ ലവണാംശം കൃത്യമായി നിലനിര്‍ത്തുകയും വൃക്കകളുടെ ആരോഗ്യം സംരക്ഷിക്കുകയും ചെയ്യുന്നു. പൊട്ടാസ്യം അടങ്ങിയ ആഹാരം കഴിക്കുന്നവരില്‍ അസ്ഥികള്‍ക്ക് ബലം കൂടുന്നതായി പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.

ഗര്‍ഭിണികളില്‍ കാത്സ്യത്തില്‍ അളവ് കുറയുന്നത് മൂലം എല്ലുകളുടെ ബലം കുറയാറുണ്ട്. ഇത് അവരുടെ പല്ലുകളുടെ ആരോഗ്യത്തെയും ദോഷകരമായി ബാധിക്കും. കുങ്കുമപ്പൂവ് കഴിക്കുന്നതിലൂടെ എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യം സംരക്ഷിക്കാനും കഴിയും.

ഫോളിക് ആസിഡ്, തയാമിന്‍, നിയാസിന്‍, റൈബോഫ്‌ളാവിന്‍, വിറ്റാമിന്‍ സി, എ എന്നിവയുടെ കലവറ കൂടിയാണ് കുങ്കുമപ്പൂവ്.

പ്രകൃതിയില്‍ നിന്ന് ലഭിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ക്ക് കുങ്കുമപ്പൂവ് സുരക്ഷിതമാണെന്ന പൊതുനിഗമനത്തില്‍ എത്തരുത്. ഗര്‍ഭിണികള്‍ കുങ്കുമപ്പൂവ് കഴിക്കുന്നത് കൊണ്ട് പാര്‍ശ്വഫലങ്ങളുമും ഉണ്ടാകാം. അവ എന്തൊക്കെയാണെന്ന് നോക്കാം.

ചിലരില്‍ ഗര്‍ഭാശയം ചുരുങ്ങുന്നതിന് കുങ്കുമപ്പൂവ് കാരണമാകും. ഇത് ഗര്‍ഭം അലസുന്നതിലേക്ക് നയിക്കുകയും ചെയ്യും. കുങ്കുമപ്പൂവ് ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കുകയും അതുവഴി ഗര്‍ഭം അലസാന്‍ കാരണമാകുകയും ചെയ്യുമെന്ന് ആയുര്‍വേദ ഡോക്ടര്‍മാര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഡോക്ടറുടെ ഉപദേശപ്രകാരം മാത്രം കുങ്കുമപ്പൂവ് കഴിക്കുക. ഗര്‍ഭം അലസല്‍ പോലുള്ള ആശങ്കകള്‍ ഉണ്ടെങ്കില്‍ ആറാംമാസത്തിന് ശേഷം കുങ്കുമപ്പൂവ് കഴിച്ചുതുടങ്ങുക.

കുങ്കുമപ്പൂവ് അകത്തുചെന്നാല്‍ ചിലരില്‍ വെപ്രാളം, ഓക്കാനം, തൊണ്ടവരള്‍ച്ച, തലവേദന മുതലായ പ്രശ്‌നങ്ങള്‍ ഉണ്ടാകാറുണ്ട്. ഇത്തരക്കാര്‍ കുങ്കുമപ്പൂവ് ഉപയോഗിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക.

ഛര്‍ദ്ദിക്കുന്നത് മൂലമുള്ള അസ്വസ്ഥതകള്‍ മാത്രമല്ല പ്രശ്‌നം. ഛര്‍ദ്ദിക്കുമ്ബോള്‍ ശരീരത്തിന് ആവശ്യമുള്ള പോഷകങ്ങള്‍ നഷ്ടപ്പെടുകയും ചെയ്യും. കുങ്കുമപ്പൂവ് ഉപയോഗിക്കുമ്പോൾ ഛര്‍ദ്ദി ഉണ്ടാകുന്നുണ്ടെങ്കില്‍ ഡോക്ടറുടെ സഹായം തേടുക.

ഗര്‍ഭകാലത്ത് കുങ്കുമപ്പൂവ് ഉപയോഗിക്കുന്നത് കൊണ്ട് ഗുരുതരമായ പാര്‍ശ്വഫലങ്ങളും ഉണ്ടാകാം. പ്രധാനമായും കാണപ്പെടുന്ന പ്രശ്‌നങ്ങള്‍ താഴെ കൊടുക്കുന്നു. ഇവയില്‍ ഏതെങ്കിലും ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റഷ്യയുടെ അര്‍ബുദ വാക്‌സിന്റെ മനുഷ്യരിലെ ആദ്യ പരീക്ഷണം വിജയം  (5 hours ago)

മാധ്യമങ്ങള്‍ക്ക് മുന്നില്‍ പോയി സംഘടനയിലെ പ്രശ്‌നങ്ങള്‍ പറയുന്ന രീതി മാറണമെന്ന് ദിലീപ്  (5 hours ago)

സിനിമ എടുക്കുന്നത് ഏതെങ്കിലും ഒരു ജൂറിയോ പത്ത് പേരോ കണ്ടു മാര്‍ക്കിടാനോ അല്ലെന്ന് പൃഥ്വിരാജ്  (5 hours ago)

ഹണി ട്രാപ്പ് കേസില്‍ രണ്ട് യുവതികള്‍ അടക്കം 3 പേര്‍ അറസ്റ്റില്‍  (6 hours ago)

പിസ്റ്റള്‍ ഉപയോഗിച്ച് കളിച്ച അഞ്ച് വയസുകാരന് ദാരുണാന്ത്യം  (6 hours ago)

കുവൈത്തിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വീണ്ടും വൈകുന്നു  (7 hours ago)

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലും ജില്ലാ കോടതിയിലും ബോംബ് ഭീഷണി  (7 hours ago)

ബൈജു എഴുപുന്നയുടെ കൂടോത്രം ഒക്ടോബര്‍ ഇരുപത്തിനാലിന് മമ്മൂട്ടി കമ്പനിയും മോഹന്‍ലാലും ചേര്‍ന്ന് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു  (7 hours ago)

ആവേശം പകര്‍ന്ന് മമൂട്ടിയുടെ ജന്‍മദിനത്തില്‍ സാമ്രാജ്യം ടീസര്‍ എത്തി  (9 hours ago)

ബിഹാറില്‍ വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ തിരിച്ചറിയല്‍ രേഖയായി പരിഗണിക്കണമെന്ന് സുപ്രീംകോടതി  (10 hours ago)

ആഗോള അയ്യപ്പ സംഗമ ഹര്‍ജിയില്‍ സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും മറുപടി തേടി ഹൈക്കോടതി  (10 hours ago)

ഡബ്ല്യു.എസ്.ഒ. സര്‍ട്ടിഫിക്കേഷനുള്ള രാജ്യത്തെ ആദ്യ സ്‌ട്രോക്ക് യൂണിറ്റുകളാകാന്‍ കേരളം  (10 hours ago)

മലയാളത്തിന്റെ മഹാനടന് പ്രാര്‍ഥനാപൂര്‍വം ജന്മദിനാശംസകള്‍ നേര്‍ന്ന് കാതോലിക്കാബാവ  (10 hours ago)

ബിഗ് ബോസില്‍ നിന്ന് ഞാന്‍ ഇറങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി രേണു സുധി  (11 hours ago)

ഇസ്രയേലില്‍ റാമോണ്‍ വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണം  (11 hours ago)

Malayali Vartha Recommends