Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പിണറായിയെ സംരക്ഷിച്ചു കൊണ്ട് രംഗത്ത് വരുന്നത് കാണാൻ സാധിക്കുന്നു.. ഉറച്ച പിന്തുണയുമായി സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം പി ജയരാജൻ...


നടുക്കുന്ന രഹസ്യാന്വേഷണ കഥ..ചൈനീസ് അതിർത്തിക്കടുത്തുള്ള ദൗത്യം പാളിപ്പോയ നിമിഷങ്ങൾ ഓർത്തെടുത്ത് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ..


അമ്മയുടെ ഫോൺ നമ്പർ ഗ്രൂപ്പിൽനിന്ന് എക്‌സിറ്റാക്കി പെൺകുട്ടി..ആത്മഹത്യയ്ക്ക് മുൻപ് ചെയ്തത്..ഇറങ്ങി പോയത് ഏറ്റവും അടുത്ത ബന്ധുവിന്റെ കൂടെ..


സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മഴ.. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത..ജാഗ്രത നിർദ്ദേശം.. അതിതീവ്ര ന്യൂനമർദ്ദം..


വാഹനാപകടത്തിൽ പരിക്കേറ്റ എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരെ സന്ദർശിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല..ഇപ്പോഴും തിരിഞ്ഞു നോക്കാതെ വി ഡി..

ബ്ലോണ്ട്‌സ് രോഗത്തെ തോല്‍പ്പിച്ച് ലോക സ്‌ലിമ്മിങ് വേള്‍ഡ് സക്സ്സസ് വിജയിയായ മാക്‌സിന്‍

24 DECEMBER 2018 12:47 PM IST
മലയാളി വാര്‍ത്ത

കാലുകളെ ബാധിക്കുന്ന ബ്ലോണ്ട്‌സ് (Blount's disease) രോഗവുമായാണ് മാക്‌സിന്‍ വ്രെന്‍ ജനിച്ചത്. അതുകൊണ്ട് കുട്ടിക്കാലത്തുതന്നെ നടക്കാന്‍ ഏറെ പ്രയാസമായിരുന്നു. കുട്ടിക്കാലത്തുതന്നെ നിരവധി ശസ്ത്രക്രിയകള്‍ക്കും ചികിത്സകള്‍ക്കും ആ കുഞ്ഞുശരീരം വിധേയമായിരുന്നു.

പുറത്തുപോയി കളിച്ചു വളരേണ്ട പ്രായത്തില്‍ മുറിയില്‍ അടച്ചിരുന്നാണ് അവളുടെ ബാല്യവും കൗമാരവും കഴിഞ്ഞത്. അങ്ങനെയാണ് ബോറടി മാറ്റാന്‍ മാക്‌സിന്‍ ആഹാരത്തെ സ്‌നേഹിച്ചു തുടങ്ങിയത്. ഇത് പിന്നീട് വല്ലാത്ത ഒരു ദുശീലമായി മാറിയെന്നു പറഞ്ഞാലും അധികമാകില്ല. കാരണം സന്തോഷം വന്നാലും സങ്കടം വന്നാലും ആഹാരം കഴിക്കുക എന്നതായി മാക്‌സിന്റെ ശീലം. ഇത് അമിതവണ്ണത്തിലേക്കാണ് അവളെ കൊണ്ടുപോയത്.

16 വയസ്സുള്ളപ്പോള്‍ തന്നെ മാക്‌സിന്‍ സാമാന്യം നല്ല ഒരു തടിച്ചിയായി മാറിയിരുന്നു. ഒടുവില്‍ മാക്‌സിന്‍ 111 കിലോയിലേക്കു വരെ എത്തി!. ഇതിനൊപ്പം തന്നെ രോഗങ്ങളും അവളെ തേടി വന്നു. പോളിസിസ്റ്റിക് ഒവേറിയന്‍ സിന്‍ഡ്രോം, എന്‍ഡോമെട്രിയോസിസ് എന്നീ രോഗങ്ങള്‍ക്കു പുറമേ കാലിലും ഇടുപ്പിലും വരുന്ന കുത്തുന്ന വേദനയും മാക്‌സിനെ അലട്ടാന്‍ തുടങ്ങി.

വിദഗ്ധ പരിശോധനയില്‍ ശരീരത്തിലേക്ക് ആവശ്യത്തിനു രക്തയോട്ടം ഇല്ലെന്നു ഡോക്ടര്‍മാര്‍ കണ്ടെത്തി. ദിവസങ്ങള്‍ കഴിയുന്തോറും ഇത് അപകടകരമായി വരികയാണെന്ന മുന്നറിയിപ്പും ഡോക്ടര്‍ നല്‍കി. ഡയറ്റുകള്‍ പലതും പരീക്ഷിച്ചിട്ടും മാക്‌സിനു ഒരു മാറ്റവും ഉണ്ടായില്ല. അങ്ങനെയാണ് യുകെ കേന്ദ്രീകരിച്ച ഒരു സ്‌ലിമ്മിങ് മാനേജ്മന്റ് പ്ലാനില്‍ മാക്‌സിന്‍ ചേരുന്നത്. ആരോഗ്യകരമായ ആഹാരശീലങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ഒരു ഡയറ്റ് പ്ലാനാണ് ഇവര്‍ മാക്‌സിനു നല്‍കിയത്.

ആദ്യവര്‍ഷം തന്നെ 63 കിലോയോളം കുറയ്ക്കാന്‍ സാധിച്ചു. ഇതോടെ മാക്‌സിനു ആത്മവിശ്വാസമായി. ഇതോടെ നല്ലൊരു ഡയറ്റ് പ്ലാന്‍ മാക്‌സിന്‍ പിന്തുടര്‍ന്നു. ഒപ്പം ദിവസവും നടക്കാനും തുടങ്ങി. അങ്ങനെ അഞ്ചു വര്‍ഷം കൊണ്ട് 111 കിലോയാണ് മാക്‌സിന്‍ കുറച്ചത്. ശ്രമിച്ചാല്‍ എന്തും സാധിക്കുമെന്ന് മാക്‌സിന്‍ എല്ലാവരോടും ഇപ്പോള്‍ പറയാറുണ്ട്. 2018-ലെ ലോക സ്‌ലിമ്മിങ് വേള്‍ഡ് സക്സ്സസ് വിജയി കൂടിയാണ് ഇപ്പോള്‍ മാക്‌സിന്‍.

ബ്‌ലൗന്റ്‌സ് രോഗം എന്നത് ഒരു വളര്‍ച്ചാവൈകല്യം ആണ്. റ്റിബിയ അഥവാ ഷിന്‍ ബോണ്‍ എന്ന കാലിലെ എല്ലിന്റെ വൈകല്യമാണ് ഇത്. ഇതുമൂലം കാലിന്റെ മുട്ടിനു താഴെയുള്ള ഭാഗം അകത്തേയ്ക്കു മടങ്ങുകയാണ് ചെയ്യുന്നത്. അമേറ്റിക്കക്കാരനായ ഒരു ശിശു രോഗ വിദഗ്ധനും ഓര്‍ത്തോ പീഡിക് സര്‍ജനുമായ വാള്‍ട്ടര്‍ പുറ്റ്‌നാം ബ്ലൗന്റിന്റെ പേരിലാണ് ഇത് അറിയപ്പെടുന്നത്.ഈ രോഗത്തോട് അനുബന്ധിച്ചുള്ള അനേകം കേസ് റിപോര്‍ട്ടുകള്‍ ആദ്യമായി പബ്ലിഷ് ചെയ്ത മൗ , നില്‍സണ്‍ എന്നിവരുടെ പേരിനെ അനുസ്മരിച്ചു കൊണ്ട് ഇതിനെ മൗ നില്‍സോണ്‍ സിന്‍ഡ്രോം എന്നും വിളിക്കുന്നു.

ഈ രോഗബാധിതരുടെ കാല്‍മുട്ടിന് താഴെയുള്ള ഭാഗം അകത്തോട്ടു മടങ്ങി സ്ഥിരമായ വൈകല്യം ആയി തീരും. ശസ്ത്രക്രിയയിലൂടെ ഇത് ശരിയാക്കാനാവും .എങ്കിലും ഇത് വീണ്ടും ഉണ്ടാവാന്‍ സാധ്യത വളരെ കൂടുതലാണ് .ഈ രോഗം മൂലം രണ്ടു കാലുകളുടെയും നീളങ്ങള്‍ തമ്മില്‍ പ്രകടമായ വ്യത്യാസം കാണും. ഒരു അഞ്ചിന് മുകളില്‍ ഈ വ്യത്യാസം ഉണ്ടെങ്കില്‍ കാലുകളുടെ പ്രവര്‍ത്തന ക്ഷമതയെ കാര്യമായി ബാധിയ്ക്കും . നടക്കാന്‍ കഴിയാതെ വരുകയും ചെയ്യും.

ഈ രോഗം ഉണ്ടാവുന്നതിന്റെ കാരണങ്ങള്‍ കൃത്യമായി കണ്ടുപിടിയ്ക്കപ്പെട്ടിട്ടില്ല. എങ്കിലും നീളം കൂടിയ എല്ലാ എല്ലുകളുടെയും രണ്ടഗ്രങ്ങളിലും കാണുന്ന, എല്ലുകളുടെ വളര്‍ച്ച ഉള്‍പ്പെടെയുള്ള എല്ലാ കാര്യങ്ങളെയും നിയന്ത്രിയ്ക്കുന്ന ഗ്രോത്ത് പ്ലേറ്റുകളില്‍ അമിതഭാരം അനുഭവപ്പെടുന്നത് കൊണ്ടാണ് ഇത് ഇപ്രകാരം വളയുന്നത് എന്നാണ് കരുതുന്നത്.

ഇരു കാലുകളിലേയും മുട്ടിനു താഴെയുള്ള കാലിന്റെ ഭാഗം പുറത്തേയ്ക്കു വളയുന്ന ബോ ലെഗ്‌സ് എന്നറിയപ്പെടുന്ന രോഗത്തില്‍ നിന്നും ഇത് വ്യത്യസ്തമാണ് . ബോ ലെഗ്‌സ് കുട്ടികള്‍ വളരുന്നതോടെ ചിലപ്പോള്‍ നിവര്‍ത്താനാവും. എന്നാല്‍ ബ്ലൗണ്ട്‌സ് ഡിസീസ്സില്‍ അത് കാലം ചെല്ലുന്തോറും വൈകല്യം കൂടി വരുകയേ ഉള്ളൂ. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (1 hour ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (1 hour ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (1 hour ago)

അതിതീവ്ര ന്യൂനമർദ്ദം..  (1 hour ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (1 hour ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (3 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (3 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (6 hours ago)

ഞെട്ടലോടെ സുരക്ഷാ ഏജൻസികൾ... ഭക്ഷ്യവിഷബാധയെന്ന് സംശയം; കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് ഛർദിയും തളർച്ചയും; കർണാടകയിലെ പരിപാടികളിൽ പങ്കെടുത്തില്ല  (6 hours ago)

ശബരിമലയിൽ ഇന്നും അരവണയ്ക്ക് നിയന്ത്രണം. ഇന്നും ഒരാൾക്ക് ഒരു അരവണ മാത്രം.. പ്രസാദം കിട്ടാതെ നിരാശരായി ഒട്ടേറെ പേർ മലയിറങ്ങി, പ്രതിഷേധവുമായി ഭക്തർ  (6 hours ago)

കണ്ണീർക്കാഴ്ചയായി.. ആലപ്പുഴ കരുവാറ്റയിൽ ട്രെയിൻ തട്ടി രണ്ടുപേർ മരിച്ചു....  (7 hours ago)

ചരിത്രപ്രസിദ്ധമായ ഓച്ചിറ 28-ാം ഓണാഘോഷത്തിന് മൂന്ന് താലൂക്കുകളിൽ അവധി അനുവദിച്ച് സംസ്ഥാന സർക്കാർ...  (7 hours ago)

18ാമത് കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്രമേളയില്‍ പ്രദര്‍ശിപ്പിക്കാനിരുന്ന 31 ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നല്‍കിയില്ല കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രാലയം  (7 hours ago)

ശബരിമല തീർഥാടനകാലത്തെ റോഡ് ഗതാഗതം സുരക്ഷിതമാക്കാൻ 13.88 കോടി രൂപയുടെ പ്രത്യേക പദ്ധതികൾക്ക് കേരള റോഡ് സുരക്ഷ അതോറിറ്റി അംഗീകാരം...  (8 hours ago)

Malayali Vartha Recommends