Widgets Magazine 

02
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്


ട്രെയിനുകളിൽ കർശന പരിശോധന.... ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരെയടക്കം കണ്ടെത്താൻ ഈ മാസം 31വരെ ട്രെയിനുകളിൽ കർശന പരിശോധനയ്ക്കൊരുങ്ങി റെയിൽവേ


​ഗാന്ധി സ്മരണയിൽ രാജ്യം... ഡൽഹി രാജ്ഘട്ടിലും രാജ്യത്തുടനീളമുള്ള സ്മാരകങ്ങളിലും പ്രത്യേക പ്രാർത്ഥനകളും പുഷ്പാർച്ചനകളും നടക്കും


പസിഫിക്കിലെ ജലഘടനയിൽ ആഗോളതാപനം സൃഷ്ടിക്കുന്ന മാറ്റങ്ങൾ: പുതിയ ശാസ്ത്രീയ പഠന റിപ്പോർട്ട് പുറത്ത്‌...


തിരുവനന്തപുരത്ത് അതിതീവ്ര മഴയും റെഡ് അലർട്ടും; നെയ്യാറ്റിൻകരയിൽ വീടുപണിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു, രണ്ടുപേർക്ക് ഗുരുതര പരിക്ക്...

ശരീരത്തിലെവിടെയുണ്ടാകുന്ന മുഴയും ഉടന്‍ തന്നെ ക്യാന്‍സറാണെന്ന് വിധിയെഴുതുന്ന തെറ്റായ രീതിയാണ് ഇന്നുള്ളത് .. യഥാര്‍ത്ഥത്തില്‍ ശരീരത്തില്‍ കണ്ടെത്തുന്ന എല്ലാ മുഴകളും ക്യാന്‍സര്‍ ആകണമെന്ന് നിര്‍ബന്ധമില്ല

05 JUNE 2019 12:07 PM IST
മലയാളി വാര്‍ത്ത

ക്യാന്‍സറില്ലാതെ, ക്യാന്‍സറാണെന്ന് തെറ്റിദ്ധരിച്ച് ആലപ്പുഴ സ്വദേശിയായ രജനിക്കു നേരിടേണ്ടി വന്ന ദുരവസ്ഥ നമ്മൾ വായിച്ചു..വീഴ്ച ആരുടെ പക്ഷത്താണെങ്കിലും ഗുരുതരമായ നഷ്ടമാണ് കീമോയ്ക്ക് വിധേയയായ 

ആ പാവം വീട്ടമ്മയിലുണ്ടാക്കിയത്

മാറിടത്തില്‍ മുഴയുണ്ടായതിനെ തുടര്‍ന്നാണ്അവർ കോട്ടയം മെഡിക്കല്‍ കോളേജിലെത്തിയത്. അവിടെ നിന്നുള്ള ബയോപ്‌സി ഫലം വരാന്‍ വൈകുമെന്നതിനാല്‍ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമാണ് സ്വകാര്യ ലാബിനെ കൂടി സമീപിച്ചത്. ഇവിടെ നിന്നുള്ള ഫലം ലഭിച്ചതോടെ ക്യാന്‍സറിനുള്ള ചികിത്സ ആരംഭിക്കുകയായിരുന്നു.
ശരീരത്തിലെവിടെയുണ്ടാകുന്ന മുഴയും ഉടന്‍ തന്നെ ക്യാന്‍സറാണെന്ന് വിധിയെഴുതുന്ന തെറ്റായ രീതിയാണ് ഈ അബദ്ധത്തില് പിന്നിൽ .. യഥാര്‍ത്ഥത്തില്‍ ശരീരത്തില്‍ കണ്ടെത്തുന്ന എല്ലാ മുഴകളും ക്യാന്‍സര്‍ ആകണമെന്ന് നിര്‍ബന്ധമില്ലെന്നാണ് ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നത്.

'ട്യൂമര്‍' അഥവാ കോശങ്ങള്‍ വളര്‍ന്ന് മുഴയാകുന്നത് രണ്ട് തരത്തിലാണ് . ഒന്ന് ശരീരം മുഴുവന്‍ പടരുന്ന ക്യാന്‍സറസായ 'ട്യൂമര്‍'. രണ്ട്, ഏതെങ്കിലും ഒരു പ്രത്യേക സ്ഥലത്ത് മാത്രമുണ്ടാകുന്ന വളര്‍ച്ച. ഇവ രണ്ടും തമ്മില്‍ വലിയ അന്തരമാണുള്ളത്.

ക്യാന്‍സറസായ മുഴകള്‍ അല്‍പം അപകടകാരികള്‍ തന്നെയാണ്. തുടക്കത്തിലേ കണ്ടെത്തിയില്ലെങ്കില്‍ രക്തത്തിലൂടെയും കോശദ്രാവകങ്ങളിലൂടെയുമെല്ലാം പരന്ന് ശരീരത്തിലെവിടെ വേണമെങ്കിലും ഇവയെത്താം. അതാണ് ക്യാന്‍സറിന്റെ രണ്ടാംഘട്ടമായി അറിയപ്പെടുന്നത്.

ക്യാന്‍സറല്ലാത്ത മുഴകൾ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാവുന്നതേയുള്ളൂ.

അപകടകാരിയല്ലാത്ത മുഴയേയും ക്യാന്‍സറസായ മുഴയേയും അത്ര എളുപ്പത്തില്‍ തിരിച്ചറിയാനാകില്ലെന്നതാണ് പ്രാഥമികമായി മനസിലാക്കേണ്ട കാര്യം. അതിന് കൃത്യമായ പരിശോധനകള്‍ നിര്‍ബന്ധമായും നടത്തേണ്ടതുണ്ട്. പരിശോധനാഫലം പല തവണ ഉറപ്പുവരുത്തേണ്ടതും ഉണ്ട്. ഇക്കാര്യം ഡോക്ടര്‍മാര്‍ തന്നെ നിര്‍ദേശിക്കാറുണ്ട്.

ശരീരത്തില്‍ ഏത് ഭാഗത്താണെങ്കിലും അസാധാരണമായ തടിപ്പോ, വളര്‍ച്ചയോ തോന്നിയാല്‍ വൈകാതെ ഡോക്ടറെ കാണുകയാണ് ആദ്യം ചെയ്യേണ്ടത്. അതുപോലെ തന്നെ പ്രധാനമാണ് വിശ്വസ്തമായ ലാബുകളിൽ പരിശോധിച്ചു ഉറപ്പ് വരുത്തണമെന്നും ...ഇപ്പോഴും ഫലം ഒന്നിലധികം ഡോക്ടർമാരുമായി കൺസൾട്ട് ചെയ്യുന്നതും നല്ലതാണെന്നു ആലപ്പുഴയിലെ വീട്ടമ്മയുടെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു.

ഓരോ തരം ക്യാന്‍സറിനും ഓരോ തരത്തിലുള്ള ലക്ഷണമാണ് കാണിക്കുക, ഇതും വിശദമായി ചോദിച്ചറിയാന്‍ ഡോക്ടര്‍മാര്‍ക്കേ കഴിയൂ.
സ്തനത്തില്‍ തടിപ്പ്, മുഴ, സ്തനത്തിലോ മുഴയിലോ വേദന, സ്തന ചര്‍മ്മത്തില്‍ വ്യത്യാസം, മുലക്കണ്ണില്‍ പൊട്ടല്‍, മുലക്കണ്ണ് ഉള്ളിലേക്കു വളയുക, രക്തമയമുള്ള സ്രവം, കക്ഷത്തിലെ തടിപ്പ്, സ്തനങ്ങിലെ തടിപ്പിലുള്ള വ്യത്യാസം എന്നിവ സ്തനാര്‍ബുദത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്. സ്തനാര്‍ബുദം കണ്ടെത്താനുള്ള പ്രധാന പരിശോധന മാമോഗ്രാഫിയാണ്. കൂടാതെ സ്വയം സ്തന പരിശോധനയിയൂടെയും രോഗം കണ്ടെത്താവുന്നതാണ്.

സ്താനാര്‍ബുദം കഴിഞ്ഞാല്‍ സ്ത്രീകളെ ഏറ്റവുമധികം ബാധിക്കുന്ന കാന്‍സറാണ് ഗര്‍ഭാശയഗള കാന്‍സര്‍ .രോഗം പ്രകടമാകുന്നതിനു 10–15 വര്‍ഷം മുമ്പു തന്നെ കാന്‍സറിനു കാരണമാകുന്ന കോശമാറ്റങ്ങള്‍ ഗര്‍ഭാശയഗളത്തില്‍ നടക്കുമെന്നതിനാൽ ഇത് കണ്ടെത്താൻ എളുപ്പമാണ്.

ലൈംഗിക ബന്ധത്തിനു ശേഷം രക്തസ്രാവമുണ്ടാകുക, ആര്‍ത്തവങ്ങള്‍ക്കിടയ്ക്കുള്ള സമയത്തെ രക്തംപോക്ക് എന്നിവ ഗര്‍ഭാശയഗള കാന്‍സറിന്റെ ലക്ഷണമാവാം. അതുകൊണ്ടു തന്നെ ഇത്തരം ലക്ഷണങ്ങള്‍ കണ്ടാലുടന്‍ ഗര്‍ഭാശഗള കാന്‍സറാണോ എന്നറിയാന്‍ സ്ക്രീനിങ്ങ് നടത്തണം.
പാപ്സ്മിയറാണ് ഗര്‍ഭാശയഗള കാന്‍സറിന്റെ പ്രധാന സ്ക്രീനിങ്ങ് പരിശോധന. വേദനയോ പാര്‍ശ്വഫലങ്ങളോ വളരെ പെട്ടെന്ന് ചെയ്യാവുന്നതുമായ പരിശോധനയാണിത്.ഗര്‍ഭാശയഗള കാന്‍സറിനു കാരണമാകുന്ന എച്ച് പി വി ലൈംഗികബന്ധത്തിലൂടെയാണ് പകരുന്നത്. അതുകൊണ്ട് ലൈംഗികബന്ധം തുടങ്ങി രണ്ടു വര്‍ഷം മുതല്‍ പാപ് സ്മിയര്‍ നടത്താം. ആദ്യ മൂന്നു വര്‍ഷത്തില്‍ എല്ലാ പ്രാവശ്യവും തുടര്‍ന്ന് 65 വയസ്സു വരെ മൂന്നു വര്‍ഷത്തിലൊരിക്കലും പരിശോധ നടത്തേണ്ടതാണ്.

പുരുഷന്മാരിൽ കണ്ടുവരുന്ന കാന്‍സറാണ് പ്രോസ്റ്റേറ്റ് കാന്‍സര്‍. മൂത്രമൊഴിക്കുന്നതിനുള്ള പ്രശ്നങ്ങളാണ് പ്രേസ്റ്റേറ്റ് കാന്‍സറിന്റെ ലക്ഷണമായി കാണുന്നത്. ഇടയ്ക്കിടയ്ക്ക് മൂത്രമൊഴിക്കാന്‍ തോന്നുന്നതും മൂത്രമൊഴിക്കുമ്പോഴുണ്ടാകുന്ന അസ്വസ്ഥതകളും കടുത്തവേദനയും അപകട ലക്ഷണങ്ങളായി കരുതേണ്ടതാണ്. രോഗലക്ഷണങ്ങളെ വിലയിരുത്തിയതിനു ശേഷം ശാരീരിക പരിശോധന, സ്കാനിങ്ങ്, ബയോപ്സി എന്നിവ ചെയ്യും.
40 കഴിഞ്ഞാല്‍ പിഎസ്എ ടെസ്റ്റ് എന്നുപറയുന്ന രക്തപരിശോധന നടത്താവുന്നതാണ്. പിഎസ്എ അളവ് എപ്പോഴും കാന്‍സറിന്റെ സൂചനയാകണമെന്നില്ല. പിഎസ്എ ഫലത്തോടൊപ്പം, പിഎസ്എ അളവ് നാല് നാനോഗ്രാമോ അതില്‍ കൂടുതലോ ആണെങ്കില്‍ കാന്‍സര്‍ നിര്‍ണ്ണയ പരിശോധനകള്‍ നടത്താറുണ്ട്. 40 വയസ്സിനു ശേഷം എല്ലാ പുരുഷ•ാരും വര്‍ഷത്തിലൊരിക്കല്‍ പിഎസ്എ ടെസ്റ്റ് നടത്തുന്നത് നല്ലതാണ്

വന്‍കുടലിലും മലാശയത്തിലുമുണ്ടാകുന്ന കാന്‍സറുകളും ( കൊളോറെക്ടല്‍ കാന്‍സര്‍ ) ലക്ഷണങ്ങളിലൂടെ മുന്‍കൂട്ടി കണ്ടെത്താം. മലത്തിലൂടെ രക്തം പോകുക, മലദ്വാരത്തില്‍ നിന്നുള്ള രക്തസ്രാവം, ആഴ്ചകളോളം നീണ്ടുനില്‍ക്കുന്ന മലബന്ധം, അടിവയറ്റിലുണ്ടാകുന്ന വേദന, ഭാരനഷ്ടം എന്നിവയൊക്കെ ഇത്തരം കാന്‍സറുകളുടെ ലക്ഷണമാവാം. ഇത്തരം ലക്ഷണങ്ങള്‍ നീണ്ടുനിന്നാല്‍ ഡോക്ടറെ സമീപിക്കണം

മൂക്കൊലിപ്പ്, സ്ഥിരം മൂക്കടപ്പ്, കേള്‍വിക്കുറവ്, കഴുത്തിനു മുകള്‍ വശത്തായി മുഴകളും വീക്കവും,തുടര്‍ച്ചയായി ഒച്ചയടപ്പ്, മുകള്‍ വയറ്റില്‍ വേദന, ദഹനക്കുറവ്, ഭാരനഷ്ടം, കറുത്ത നിറത്തിലുള്ള മലം, ത്വക്കിലെ ഭേദമാകാത്ത പാടുകള്‍, ഇടയ്ക്കിടെയുള്ള ആയാസകരമായ മൂത്രം പോക്ക്, മൂത്രത്തില്‍ രക്തം, ഏതെങ്കിലും ഒരു വൃഷണത്തിലുണ്ടാകുന്ന തടിപ്പ്,കഴുത്തിലെ വീക്കം, തുടര്‍ച്ചയായ തലവേദന, ഛര്‍ദ്ദി, അപസ്മാരം, ബോധക്ഷയം എന്നിവ കാൻസർ ലക്ഷണങ്ങളുമാകാറുണ്ട്. അതിനാൽ ഇത്തരം ലക്ഷണങ്ങൾ കണ്ടാൽ വിദഗ്ധ ചികിത്സ തേടേണ്ടതും രോഗ നിർണയം നടത്തേണ്ടതുമാണ് 

മേൽ പറഞ്ഞ ലക്ഷണങ്ങളെല്ലാം നിസ്സാരമായ മറ്റ് ശാരീരിക അസ്വസ്ഥതകൾ മൂലവും വരാം എന്നോർക്കുക.. എ പ്പോഴും സ്വയം ചികിത്സ ഒഴിവാക്കി വിദഗ്ധ അഭിപ്രായം തേടാൻ ശ്രദ്ധിക്കണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സങ്കടക്കാഴ്ചയായി... തൃശൂരിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (13 minutes ago)

തകർപ്പൻ ജയവുമായി പോർച്ചുഗൽ... ഡെൻമാർക്കിനെ രണ്ടിനെതിരേ നാല് ഗോളുകൾക്കാണ് പോർച്ചുഗൽ പരാജയപ്പെടുത്തിയത്  (23 minutes ago)

സൂര്യ കൃഷ്ണമൂർത്തി എന്ന അമരക്കാരനില്ലാതെ 49-ാമത് സൂര്യ ഫെസ്റ്റിവലിന് തുടക്കം....  (39 minutes ago)

സങ്കടമടക്കാനാവാതെ... സ്ട്രോക്ക് വന്നതിനെത്തുടർന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആംബുലൻസ് ഇലക്‌ട്രിക് പോസ്റ്റിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരണത്തിന് കീഴടങ്ങി  (1 hour ago)

രാത്രിക്ക് രാത്രി മഴ പെയ്തിറങ്ങി..പക്ഷെ പ്രവചനം തെറ്റി..! എല്ലാം മാറി.. ഇനി സംഭവിക്കുന്നത്  (1 hour ago)

നിയമവും നടപടിക്രമങ്ങളും പാലിച്ചാൽ പങ്കാളികളിൽ ഒരാൾ ഇന്ത്യനായിരിക്കണമെന്ന നിബന്ധന ഇല്ലാതെ തന്നെ വിദേശ പൗരർക്ക് സ്‌പെഷ്യൽ മ്യാരേജ് ആക്ട് പ്രകാരം വിവാഹം രജിസ്റ്റർ ചെയ്യാമെന്ന് ഡൽഹി ഹൈക്കോടതി  (1 hour ago)

കടും നിറങ്ങളൊന്നും വേണ്ട ... അധ്യാപകർക്ക് നിർബന്ധിത ഡ്രസ്സ് കോഡ് നടപ്പിലാക്കി ഹിമാചൽ പ്രദേശ് സർക്കാർ...  (1 hour ago)

വിദ്യാർഥി സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 19 വയസ്സുകാരന് ദാരുണാന്ത്യം  (1 hour ago)

എ​സ്ഐ​ആ​ർ പൂ​ർ​ത്തി​യാ​യ കേ​ര​ളം അ​ട​ക്കം സം​സ്ഥാ​ന​ങ്ങ​ളി​ൽ എ​സ്ഐ​ആ​ർ പ​ട്ടി​ക​യി​ൽ​ നി​ന്ന് ഒ​ഴി​വാ​യ വോ​ട്ട​ർ​മാ​രെ തി​രി​കെ ഉ​ൾ​പ്പെ​ടു​ത്താ​നു​ള്ള ന​ട​പ​ടി​ക്ക് നി​ർ​ദേ​ശം ന​ൽ​കി തെ​ര​ഞ്ഞെ​ടു​പ്പ  (1 hour ago)

ഡോ​ക്യു​മെ​ന്റ​റി, ഹ്ര​സ്വ​ചി​ത്രം എ​ന്നി​വ​യു​ടെ പ്ര​ദ​ർ​ശ​ന​ത്തി​നാ​യി സ്ഥി​രം വേ​ദി​ക​ൾ ഒ​രു​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ  (2 hours ago)

ആറളം ഫാമിനെയും ആദിവാസി പുനരധിവാസ മേഖലയെയും വർഷങ്ങളായി ഭീതിമുനയിൽ നിർത്തിയ കണ്ണൂർ മഖ്‌ന വൺ മോഴയാനയെ ദ‍ൗത്യ സംഘം മൂന്നാം ദിവസം മയക്കുവെടിവച്ച് പിടികൂടി കൂട്ടിലാക്കി  (2 hours ago)

ഏഷ്യൻ ഗെയിംസ് വനിതാ റിക്കർവ് ആർച്ചറിയിൽ ദക്ഷിണ കൊറിയയെ തകർത്ത് ഇന്ത്യക്ക് ചരിത്ര സ്വർണം  (2 hours ago)

കേരളത്തിൽ തിങ്കളാഴ്ച വരെ വിവിധ ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്... വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  (2 hours ago)

പണമിടപാടുകളിലും കടമിടപാടുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (3 hours ago)

എഷ്യൻ ഗെയിംസ്... രണ്ട് മലയാളികൾ നേടിയെടുത്ത വെള്ളിപ്പതക്കം രാജ്യത്തിന്റെ അഭിമാനമുയർത്തി  (3 hours ago)

Malayali Vartha Recommends