Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മനുഷ്യമാംസം തിന്നുന്ന സൂക്ഷ്മ ജീവികൾ കടലിൽ നിറയുന്നതായി റിപ്പോർട്ട്...ഈ ബാക്ടീരിയയുടെ സാന്നിധ്യം മനുഷ്യവാസമുള്ള മേഖലയിൽ വർധിക്കുന്നതായി ഗവേഷകര്‍

06 JULY 2019 11:09 AM IST
മലയാളി വാര്‍ത്ത

മനുഷ്യമാംസം തിന്നുന്ന സൂക്ഷ്മ ജീവികൾ കടലിൽ നിറയുന്നതായി റിപ്പോർട്ട്. വിബ്രിയോ വള്‍നിഫിക്കസ് എന്ന ബാക്ടീരിയയുടെ സാന്നിധ്യം മനുഷ്യവാസമുള്ള മേഖലയിൽ വർധിക്കുന്നതായി ഗവേഷകര്‍ വിശദമാക്കുന്നു. യുഎസില്‍ നിന്നാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവന്നിരിക്കുന്നത്. മെക്‌സിക്കോ ഉള്‍ക്കടലിലെ ചില മേഖലകള്‍ പോലെ കടലിലെ താപനില 55 ഡിഗ്രി സെല്‍ഷ്യസിനും മുകളിലുള്ളയിടങ്ങളിലായിരുന്നു വൊള്‍നിഫിക്കസിനെ നേരത്തേ കണ്ടെത്തിയിരുന്നത്.

മനുഷ്യനെ പലവിധത്തില്‍ കാര്‍ന്നുതിന്നാന്‍ ഇവയ്ക്ക് ശേഷിയുണ്ട്. ആഗോള താപനം മൂലം സമുദ്രജലത്തിന് ചൂട് കൂടിയതോടെ ഇവ ആഴക്കടലിൽനിന്ന‌് തീരത്തേയ‌്ക്ക‌് അടുക്കുന്നു എന്നാണു റിപ്പോർട്ടുകൾ.

ചൂടേറിയ ജലത്തിലാണ് സാധാരണ ഇവയുടെ സാന്നിധ്യമുണ്ടാകാറുള്ളത്. അമേരിക്കയില്‍ ഈ ബാക്ടീരിയകളുടെ ആക്രമണം വര്‍ധിച്ചതോടെയാണ‌് ഗവേഷകര്‍ കാരണം തേടിയത‌്. ആഗോളതാപനം കാരണം സമുദ്രജലത്തിനു ചൂടേറിയതോടെ ഇവയെ കാണപ്പെടുന്നത് സാധാരണമായിത്തുടങ്ങിയറെന്ന് പറയപ്പെടുന്നു

2017 ന് മുമ്പുള്ള വേനല്‍ക്കാലത്തെ അപേക്ഷിച്ച് വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയയുടെ ആക്രമണത്തില്‍ മരിച്ചവരുടെ എണ്ണം കൂടിയെന്ന‌് ന്യൂജേഴ്സി കൂപ്പര്‍ യൂണിവേഴ്സിറ്റിയിലെ ഗവേഷകരും സമ്മതിക്കുന്നു.
വള്‍നിഫിക്കിസിന്റെ സാന്നിധ്യമുള്ളയിടങ്ങളിൽ ഞണ്ടു പിടിക്കാൻ പോവുകയോ കടൽ ഭക്ഷണം കഴിക്കുകയോ ചെയ‌്തവരിലാണ് രോഗലക്ഷണങ്ങൾ കണ്ടത് .

ചെറുമുറിവുകളിലൂടെയാണ് ഇവ ശരീരത്തിലെത്തുന്നത്. ദേഹത്ത് ഒരു ചുവന്ന തടിപ്പാണ‌് ആദ്യം കാണുക. വളരെ പെട്ടെന്ന് വലുതാകും. പിന്നാലെ മാംസം അഴുകുന്നതിന് തുല്യമാകും. പലപ്പോഴും അവയവങ്ങൾ മുറിച്ചു കളയേണ്ട അവസ്ഥയിലേക്ക് എത്തും

ഇത്തവണ യുഎസില്‍ വേനല്‍ക്കാലം പ്രതീക്ഷിച്ചതിലും കൂടുതലായതോടെ ജലാശയങ്ങളിലെ താപനിലയും ഉയര്‍ന്നു. അപ്പോഴും ആരും ഈ ബാക്ടീരിയത്തെപ്പറ്റി ചിന്തിച്ചില്ല. ന്യൂജഴ്‌സിയിലെ കൂപ്പര്‍ സര്‍വകലാശാല ആശുപത്രിയിലെ ഡോക്ടര്‍മാരാണ് ഇതിനെപ്പറ്റി പഠനം നടത്തിയത്.

2017നും 2018നും ഇടയക്ക് ഡെലവെയര്‍ ബേ മേഖലയില്‍ നിന്ന് പലപ്പോഴായി അഞ്ചു പേരെ മാംസഭോജി ബാക്ടീരിയ ബാധയേറ്റ് ചികിത്സയ്ക്കു കൊണ്ടു വന്നിരുന്നു. ആശുപത്രിയിലെത്തിച്ച അഞ്ചില്‍ ഒരാള്‍ മരിച്ചു. ബാക്കി നാലു പേരില്‍ ഒരാളുടെ രണ്ടു കൈകളും കാലുകളും മുറിച്ചു മാറ്റേണ്ടി വന്നു. അതികഠിനമായ പനിയും വേദനയുമാണ് ഉണ്ടാകുന്നത്

വെള്ളത്തിലേക്കിറങ്ങുമ്പോള്‍ ശരീരത്തിലെ ചെറുമുറിവുകളിലൂടെയാണ് ബാക്ടീരിയ അകത്തെത്തുന്നത്. ബാക്ടീരിയ ബാധയേറ്റ ഷെല്‍ ഫിഷിനെ കഴിക്കുന്നതും പ്രശ്‌നമാണ്. യുഎസില്‍ ഓരോ വര്‍ഷവും കുറഞ്ഞത് 250 പേരെയെങ്കിലും ഈ ബാക്ടീരിയ ബാധിക്കുന്നുവെന്നാണ് കണ്ടെത്തിയിരിക്കുന്നത്

പ്രതിരോധശേഷി കുറഞ്ഞവരിലാണ് ബാക്ടീരിയയുടെ ഉപദ്രവം ഏറ്റവും രൂക്ഷം. ഞണ്ടുകളിലും ഷെല്‍ഫിഷുകളിലുമാണ് സാധാരണ ഈ ബാക്ടീരിയയുടെ സാന്നിധ്യം കാണുന്നത് . വൾനിഫിക്കസ് പുതിയ ഇടങ്ങളിലേക്കെത്തിയതോടെ അമേരിക്കയില്‍ ബോധവൽക്കരണം ആരംഭിച്ചിരിക്കുകയാണ്

ബാക്ടീരിയ ബാധയേറ്റ ഭാഗം മുറിച്ചുകളയുക മാത്രമാണ് ഇവയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപെടാനുള്ള മാര്‍ഗം. അതിവേഗം മാംസം തിന്നുതീര്‍ക്കുന്ന ഇവ വളരെ വേഗത്തില്‍ കൂടുതല്‍ ഭാഗങ്ങളിലേക്ക് പടരാതിരിക്കാനാണ് രോഗബാധയേറ്റ ഭാഗങ്ങൾ മുറിച്ചു കളയുന്നതെന്നാണ് ഡോക്ടർമാർ പറയുന്നത്. ജലമലിനീകരണവും ഇവയുടെ വ്യാപനത്തിന് കാരണമാകുന്നുണ്ട്. സംഭവം വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടതോടെ കടലിലും ജലാശയങ്ങളിലും ഇറങ്ങരുതെന്ന് അധികൃതര്‍ പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വധശ്രമക്കേസുമായി ബന്ധപ്പെട്ട പ്രതിയെ പിടിക്കാനെത്തിയ പൊലീസുകാർക്കു നേരെ ആക്രമണം; എസ്ഐയുടെ നില ഗുരുതരം  (18 minutes ago)

ആ കിണറ്റിൻകരയിൽ ഒടുവിൽ സംഭവിച്ചത് എന്ത്? ദുരൂഹതകളിലേക്ക് വിരൽ ചൂണ്ടി സിസിടിവി ദൃശ്യങ്ങൾ...  (24 minutes ago)

കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യത; അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണം; കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്  (26 minutes ago)

മസ്സിലുപിടിച്ച് പോലീസിനെ ചെറഞ്ഞ് ആന്റോ! തെളിവെടുപ്പിനിടെ പറഞ്ഞത്...  (33 minutes ago)

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും വൻ മാറ്റം; ‘അർണാബ്’ ചുഴലിക്കാറ്റ് വരുന്നു! മഴ മുന്നറിയിപ്പ് ഇങ്ങനെ...  (55 minutes ago)

യുദ്ധം അവസാനിപ്പിക്കാൻ അമേരിക്കയ്‌ക്ക് മുന്നിൽ ഏഴ് നിബന്ധനകൾ;  (1 hour ago)

പിണറായിയെ ഉന്നമിടുന്നത് സിപിഎമ്മിനെ തകർക്കാനെന്ന് പി ജയരാജൻ  (2 hours ago)

Ajit-Doval അന്ന് കരിയർ അവസാനിച്ചെന്ന് കരുതി  (2 hours ago)

KOLLAM കാരണം അന്വേഷിച്ച് പോലീസ്  (3 hours ago)

അതിതീവ്ര ന്യൂനമർദ്ദം..  (3 hours ago)

RAMESH CHENNITHALA കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു  (3 hours ago)

എന്താണ് സംഭവിക്കുന്നതെന്ന് കാത്തിരുന്ന് കാണാം.  (5 hours ago)

Anto-Augustine ആന്റോ അഗസ്റ്റിന്റെ വീട് അനധികൃതമായി നിർമിച്ചത്;  (5 hours ago)

ഏ​ഷ്യ​ൻ ഗെ​യിം​സ് വ​നി​ത ക്രി​ക്ക​റ്റ്.... ഇ​ന്ത്യ​ക്ക് ഇന്ന് സെ​മി​ഫൈ​ന​ൽ പോ​രാ​ട്ടം  (7 hours ago)

മുഖ്യമന്ത്രി വിഡി സതീശൻ രണ്ടാം വിവാഹം കഴിച്ചുവെന്ന ആരോപണത്തിൽ എടുത്ത സൈബർ കേസ്: അന്റോ അഗസ്റ്റിന്റെ മുൻകൂർ ജാമ്യഹർജിയിൽ പോലീസ് റിപ്പോർട്ട് 23 ന് ഹാജരാക്കാൻ ജില്ലാ കോടതി ഉത്തരവ്   (7 hours ago)

Malayali Vartha Recommends