Widgets Magazine
07
Jan / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്


ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...


അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ 10ന് ആലങ്ങാട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ...


“വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ച് എന്നെ പേടിപ്പിക്കാമെന്ന് കരുതേണ്ട: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ സതീശന്റെ ഫ്ളക്സുകൾ... വെള്ളിടിയേറ്റ് പിണറായി...


ബംഗാള്‍ ഉള്‍ക്കടലില്‍ ഭൂമധ്യരേഖയ്ക്ക് സമീപം രൂപപ്പെട്ട ചക്രവാതച്ചുഴി ശക്തി കൂടിയ ന്യൂനമര്‍ദ്ദമായി മാറി: വരും ദിവസങ്ങളായിൽ അതിശക്തമായ മഴയ്ക്ക് സാധ്യത: രണ്ട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്...

24 ആഴ്ച വരെ അബോർഷന് അനുമതി ...ബീജസങ്കലനത്തിനുശേഷം ഏകദേശം 15-21 ദിവസമാകുമ്പോഴേക്കും കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് തുടങ്ങും . 4 ആഴ്ച ആകുമ്പോഴേക്കും ശിരസ്സ്, ഉടല്‍, പൊക്കിള്‍ക്കൊടി എന്നിവ രൂപപ്പെടും ..വെറും എട്ടാഴ്ച കഴിയുമ്പോഴേക്കും കുഞ്ഞിന്‍റെ എല്ലാ അവയവങ്ങളും രൂപപ്പെടുന്നു...ഭൂമിയില്‍ പിറന്നുവീണ ഒരു ശിശുവിനെ വധിക്കാന്‍ പാടില്ലെങ്കില്‍ ആ ശിശുവിനെ അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴും കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല.

29 JANUARY 2020 03:59 PM IST
മലയാളി വാര്‍ത്ത

More Stories...

സ്‌കൂള്‍ ഹെല്‍ത്ത് പ്രോഗ്രാം ആരംഭിക്കുന്നു: മന്ത്രി വീണാ ജോര്‍ജ്

പക്ഷിപ്പനി മനുഷ്യരില്‍ പകരാതിരിക്കാന്‍ ജാഗ്രത പാലിക്കണം: മന്ത്രി വീണാ ജോര്‍ജ്

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്

ഗര്‍ഭാശയഗള അര്‍ബുദ പ്രതിരോധത്തിന് പ്ലസ് വണ്‍, പ്ലസ്ടു വിദ്യാര്‍ഥികള്‍ക്ക് എച്ച്പിവി വാക്‌സിനേഷന്‍ നാളെ ആരംഭിക്കും... പദ്ധതിയുടെ ഉദ്ഘാടനം കൂത്തുപറമ്പ് താലൂക്കാശുപത്രിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.

യൂറിക് ആസിഡ് ആണോ ? പെട്ടെന്ന് സുഖപ്പെടാന്‍ ചില പൊടിക്കൈകള്‍ ഇതാ; യൂറിക് ആസിഡിനെക്കുറിച്ചുള്ള കൃത്യമായ രോഗനിര്‍ണയത്തിന് ഡോക്ടറെ കാണേണ്ടതുണ്ട്; ഭക്ഷണ ക്രമത്തില്‍ ഉള്‍പ്പെടെ മാറ്റം വരുത്തി യൂറിക് ആസിഡിനെ പിടിച്ചുകെട്ടാം!!

20 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ കഴിഞ്ഞ ദിവസം ഹൈക്കോടതി യുവതിക്ക് അനുമതി നൽകി. 1971 ലെ നിയമപ്രകാരം ഗർഭധാരണം നടന്ന് 20 ആഴ്ച പിന്നിട്ടാൽ അബോർഷൻ അനുവദിക്കാനാവില്ല. എന്നാൽ കൃത്രിമ ബീജ സങ്കലനത്തിലൂടെ (ഐ.വി.എഫ്) ഗർഭിണിയായ യുവതിയുടെയും ശിശുവിന്റെയും ആരോഗ്യസ്ഥിതി കണക്കിലെടുത്താണ് സിംഗിൾ ബെഞ്ച് ഉത്തരവ് ഇട്ടത്

ഗർഭസ്ഥ ശിശുവിന്റെ തല അമിതമായി വളരുന്നെന്ന ഡോക്ടർമാരുടെ വിലയിരുത്തലിനെത്തുടർന്നാണ് കൊല്ലം സ്വദേശിനി ഹൈക്കോടതിയെ സമീപിച്ചത്.ഗർഭം അലസിപ്പിക്കുന്നത് ഈ 37കാരിയുടെ ജീവന് ഭീഷണിയാകുമെന്ന അഞ്ചംഗ മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് സർക്കാർ ഹൈക്കോടതിയിൽ നൽകിയെങ്കിലും അബോർഷൻ നടത്തണമെന്ന നിലപാടിൽ ഹർജിക്കാരിയും ഭർത്താവും ഉറച്ചു നിന്നതോടെയാണ് അപകട സാദ്ധ്യത സ്വയം നേരിടണമെന്ന നിർദ്ദേശത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളേജാശുപത്രിയിൽ ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിയത്.

ഈ പ്രത്യേക കേസിൽ ഈ വിധി ന്യായമാണെങ്കിലും ഭാവിയിൽ ഇതേ വിധിയുടെ മറപിടിച്ച് അബോര്ഷനുകളുടെ എണ്ണം വർധിക്കാൻ കാരണമാകുമെന്ന് ഫാ.പോള്‍ മാടശ്ശേരി പറയുന്നു . അദ്ദേഹത്തിന്റെ അഭിപ്രായം ഇങ്ങനെയാണ്

24 ആഴ്ച വളര്‍യെത്തിയ ഗര്‍ഭസ്ഥ ശിശുവിനെ നശിപ്പിക്കാന്‍ അനുവാദം നല്‍കിയ കഴിഞ്ഞദിവസത്തെ സുപ്രീകോടതിവിധി ഏറെ ദൗര്‍ഭാഗ്യകരമാണ് സൂചിപ്പിച്ച അദ്ദേഹം ആറു മാസം എത്തിയ കുഞ്ഞിന് ജനിക്കാനും സാധാരണ കുഞ്ഞുങ്ങളെപ്പോലെ വളരാനുമുളള എല്ലാ അനുകൂല സാഹചര്യങ്ങളും നിലനില്‍ക്കെ ഈ പ്രത്യേക അനുവാദം സമൂഹത്തില്‍ ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കും എന്നും ഓർമിപ്പിച്ചു .

ഇന്ത്യയില്‍ ഇപ്പോള്‍ നിലവിലുളള ഗര്‍ഭഛിദ്രനിയമത്തെ കൂടുതല്‍ ഉദാരവല്‍ക്കരിക്കാന്‍ സര്‍ക്കാര്‍ ഭേദഗതി ബില്‍ ഉടനെതന്നെ പാര്‍ലമെന്‍റില്‍ കൊണ്ടുവരുവാന്‍ ഒരുങ്ങുന്ന ഈ സാഹചര്യത്തില്‍ ഈ വിധി നിയമനിര്‍മാണ പരിഷ്കരണത്തിന് അനുകൂല സാഹചര്യമായി പരഗണിക്കപ്പെടാം. ജീവനെതിരായ ആക്രമണങ്ങള്‍ക്ക് ഉദാരതയോടെ നിയമപ്രാബല്യം നല്‍കാന്‍ ഒരുങ്ങുന്ന നമ്മുടെ ഭരണകൂടം യഥാര്‍ത്ഥത്തില്‍ മരണനാഗരീകതയെയാണ് പ്രോത്സാഹിപ്പിക്കുന്നത്. ഗര്‍ഭസ്ഥ ശിശുക്കളെ ഉന്മൂലനം ചെയ്യുന്നത് തെറ്റായി കാണാത്ത സാഹചര്യ ധാര്‍മികത പ്രചരിപ്പിക്കുന്നതിന്‍റെ ഭാഗം കൂടിയാണിത്.

ഗര്‍ഭധാരണനിമിഷം മുതല്‍ സ്വഭാവിക മരണം വരെ മനുഷ്യജീവന്‍ ആദരിക്കപ്പെടുകയും സംരക്ഷിക്കപ്പെടുകയും വേണം. സനാതന മൂല്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണിത്. എന്നാല്‍ മനുഷ്യജീവന്‍ ഏറ്റവും ദുര്‍ബ്ബലവും നിസഹായവും നിഷ്കളങ്കവുമായ അവസ്ഥയില്‍ ഗര്‍ഭപാത്രത്തില്‍ വച്ചുതന്നെ കൊല ചെയ്യപ്പെടുന്നു. അധികമാരെയും ഇത് അലോസരപ്പെടുത്തുന്നില്ല. കാരണം അത്രയേറെ നമ്മുടെ ധാര്‍മിക മനസാക്ഷി മരവിച്ചു പോയിരിക്കുന്നു.

ലോകരാജ്യങ്ങള്‍ നിയമം വഴി ഗര്‍ഭഛിദ്രത്തിന് സാഹചര്യമൊരുക്കിയിരിക്കുന്നു. അതു വഴി ലോകത്തില്‍ പ്രതിദിനം ഒന്നര ലക്ഷത്തിനും രണ്ടു ലക്ഷത്തിനുമിടയില്‍ ഗര്‍ഭഛിദ്രങ്ങള്‍ നടക്കുന്നു എന്നാണ് കണക്ക്. ഇന്ത്യയില്‍തന്നെ മുപ്പത്തിഅയ്യായിരത്തിനും നാല്പ്പത്തിഅ യ്യായിരത്തിനും ഇടയിലാണ് ഗർഭ ചിദ്ര നിരക്ക് . 1500 നും 3500 നും ഇടയ്ക്ക് കേരളത്തിലും നടക്കുന്നു. നല്ലൊരു പങ്ക് രേഖപ്പെടുത്താതെയും രഹസ്യമായും നടത്തപ്പെടുന്നു. കൃത്യനമ്പര്‍ എത്രയോ വലുതാണ്.

കര്‍ശനമായ വ്യവസ്ഥകളോടെ ഗര്‍ഭഛിദ്രം അനുവദിക്കപ്പെടുന്ന നിയമം (Medical Termination Pregnancy Act) 1971 ല്‍ ആണ് ഇന്ത്യയില്‍ നിലവില്‍ വന്നത് . ഈ നിയമമനുസരിച്ച് 12 ആഴ്ച വരെ പ്രായമുളള ഗര്‍ഭസ്ഥശിശുവിനെ അംഗവൈകല്യമോ ബുദ്ധിമാന്ദ്യമോ ഉണ്ടാകുകയോ ബലാല്‍സംഗത്തിന് വിധേയയായി ഗര്‍ഭം ധരിക്കുന്ന സ്ത്രീയ്ക്ക് ഗര്‍ഭധാരണം മാനസിക തകര്‍ച്ചയ്ക്ക് ഇടയാക്കുകയോ ഗര്‍ഭം സ്ത്രീയുടെ ജീവനു ഭീഷണിയാകുകയോ ചെയ്താല്‍ ഭ്രൂണഹത്യക്ക് അംഗീകാരമുളള ആശുപത്രിയില്‍ ഭ്രൂണഹത്യ നടത്തം എന്ന് അനുശാസിക്കുന്നുണ്ട് ...എന്നാല്‍ ബില്ലിന്റെ പരിഷ്‌ക്കരിച്ച പതിപ്പിൽ നിയമം അങ്ങേയറ്റം ഉദാരമാക്കിയിരിക്കുന്നു..

24 ആഴ്ച വരെ ഗര്‍ഭഛിദ്രം നടത്താം, അലോപ്പതി ഡോക്ര്‍മാര്‍ക്കു പുറമേ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും മിഡ് വൈഫ് നേഴ്സുമാര്‍ക്കുപോലും ഗര്‍ഭഛിദ്രം നടത്താന്‍ ഉള്ള അനുവാദം,അനാരോഗ്യം പരിഗണിച്ച് ഗര്‍ഭഛിദ്രം നടത്താം എന്നിങ്ങനെയുള്ള പക്ഷക്കാരനാണ് അങ്ങേയറ്റം ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യതയുണ്ട്

അബോര്‍ഷന്‍ ആദായമാര്‍ഗമായി സ്വീകരിച്ചിട്ടുളള ചില ഡോക്ടര്‍മാര്‍ പറയുന്നതുപോലെ ഭ്രൂണം വെറുമൊരു നിര്‍ജ്ജീവ വസ്തുവല്ല. അമ്മയുടെ ഗര്‍ഭപാത്രത്തിലെ ശിശു ഒരു അത്ഭുത പ്രതിഭാസമാണ്. ബീജസങ്കലനത്തിനുശേഷം ഏകദേശം 15-21 ദിവസമാകുമ്പോഴേക്കും കുഞ്ഞിന്‍റെ ഹൃദയമിടിപ്പ് തുടങ്ങും . 4 ആഴ്ച ആകുമ്പോഴേക്കും ശിരസ്സ്, ഉടല്‍, പൊക്കിള്‍ക്കൊടി എന്നിവ രൂപപ്പെടും . വെറു ഒന്നര മാസം പ്രയമുളള ഒരു ഗര്‍ഭസ്ഥ ശിശുവിന്‍റെ തലച്ചോറിന് തരംഗങ്ങള്‍ രേഖപ്പെടുത്താന്‍ കഴിയുമെന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു.

കുഞ്ഞിന്‍റെ ബുദ്ധി അപ്പോഴേക്കും വികസിച്ചു തുടങ്ങി. കൈകാലുകള്‍ രൂപപ്പെട്ടുവരുന്നു. ഉരുവായി വെറും എട്ടാഴ്ച കഴിയുമ്പോഴേക്കും കുഞ്ഞിന്‍റെ എല്ലാ അവയവങ്ങളും രൂപപ്പെടുന്നു. പിന്നീടുളളത് വളര്‍ച്ചയുടെ ഘട്ടങ്ങളാണ്. നാമോരുത്തരേയും പോലെ ജീവിക്കാന്‍ അവകാശവും ആഗ്രഹവും ഉളള ഒരു മനുഷ്യജീവനെയാണ് ഭ്രൂണഹത്യഎന്നപേരില്‍ കൊന്നൊടുക്കുന്നത്. ഭൂമിയില്‍ പിറന്നുവീണ ഒരു ശിശുവിനെ വധിക്കാന്‍ പാടില്ലെങ്കില്‍ ആ ശിശുവിനെ അമ്മയുടെ ഉദരത്തിലായിരിക്കുമ്പോഴും കൊല്ലാന്‍ ആര്‍ക്കും അവകാശമില്ല.

നിയമത്തില്‍ മാറ്റമുണ്ടായാലേ ഗര്‍ഭഛിദ്രം കുറയൂ. മൗലീക അവകാശങ്ങളില്‍ ഏറ്റവു പ്രധാനപ്പെട്ടത് ഒരു മനുഷ്യന് ജീവിക്കാനുളള അവകാശമാണ്. അത് ഇല്ലാതാക്കാന്‍ രാഷ്ട്രത്തിന് അവകാശമില്ല.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിണക്കം മാറ്റുകയായിരുന്നു ലക്ഷ്യം.  (9 minutes ago)

വികെ പ്രശാന്ത് എംഎൽഎ ഓഫീസ് ഒഴിയുന്നു.  (14 minutes ago)

പോയി ചത്തൂടെ നിനക്കൊക്കെ ഉഫ്..പച്ചയ്ക്ക് പറഞ്ഞ് ശ്രീലേഖ..! മാപ്രകളെ തുരത്തി അടിക്കുന്നു...! ഒരു കഥ സൊല്ലട്ടുമാ??  (16 minutes ago)

കാർ ലോറിയുമായി കൂട്ടിയിടിച്ച് ഉണ്ടായ അപകടം.. ഒരു മരണം, രണ്ടു പേർക്ക് പരുക്ക്  (23 minutes ago)

നിയമസഭയിലേക്ക് മത്സരിക്കാനില്ല: ചെറിയാൻ ഫിലിപ്പ്  (29 minutes ago)

മോദിയും E D -യും ഒരുമിച്ച് ശബരിമലയിൽ.!11-ന് സംഭവിക്കുന്നത് വെള്ളിടിയേറ്റ് പിണറായി.. കടകംപ്പള്ളിയുടെ കാലന്മാർ തന്നെ  (37 minutes ago)

വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ഒരു മരണം... നഗരത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി  (51 minutes ago)

ഒന്നാം വിക്ഷേപണത്തറയിൽനിന്ന് രാവിലെ 10.17ന് പിഎസ്എൽവി -സി 62 കുതിച്ചുയരും  (1 hour ago)

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരി​ഗണനയിൽ...  (1 hour ago)

ദേശീയ വിര വിമുക്ത ദിനം സംസ്ഥാനതല ഉദ്ഘാടനം  (1 hour ago)

പുതുച്ചേരിക്കെതിരെ വമ്പൻ വിജയവുമായി കേരളം....  (2 hours ago)

തമിഴ്നാട് സ്വദേശികളുടെ രണ്ട് ബോട്ടുകൾ ഫിഷറീസ് ഡിപ്പാർട്ട്മെൻ്റിൻ്റെ പട്രോളിംഗ് സംഘം പിടികൂടി  (2 hours ago)

മുൻ ദേവസ്വം ബോ‍ർഡ് പ്രസിഡന്‍റും സിപിഎം നേതാവുമായ എ പത്മകുമാറിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ഇന്ന് വിധി പറയും...  (2 hours ago)

അന്തരിച്ച മുൻ മന്ത്രിയും മുസ്ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റുമായ വി കെ ഇബ്രാഹിംകുഞ്ഞിന്റെ ഖബറടക്കം ഇന്ന് രാവിലെ  (3 hours ago)

യുവതിയെ വീടിനുള്ളില്‍ തലയ്ക്കടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി  (10 hours ago)

Malayali Vartha Recommends