Widgets Magazine
11
Jul / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...


തെരുവുനായയില്‍ നിന്നും രക്ഷപ്പെടാന്‍ ഓടിയ ആറു വയസ്സുകാരിയെ പീഡിപ്പിച്ചു.. വൃദ്ധന്റെ ജാമ്യാപേക്ഷ പോക്സോ കോടതി തള്ളി


കേരളം പിടിക്കാന്‍... തദ്ദേശ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനത്തില്‍ ഉഭയ കക്ഷി ചര്‍ച്ചകളിലേക്ക് യുഡിഎഫ്; കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്യണമെന്ന് ആവശ്യം, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തില്‍


കണ്ണീര്‍ക്കാഴ്ചയായി... പാപ്പനംകോട് തുലവിളയ്ക്ക് സമീപമുണ്ടായ അപകടത്തില്‍ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം


കഴിഞ്ഞ 44 ദിവസമായി കസ്റ്റഡിയിലാണെന്ന് സുകാന്ത്: കസ്റ്റഡിയിലിരുന്ന് തെളിവ് നശിപ്പിക്കാനുള്ള സാധ്യത കുറവെന്ന് കോടതി; പ്രതിയ്ക്ക് ജാമ്യം...

ചൂടുവെള്ളം ഒഴിച്ചാൽ ദേഹം പൊള്ളും...അല്ലാതെ കൊറോണ മാറില്ല

09 MARCH 2020 11:34 AM IST
മലയാളി വാര്‍ത്ത

More Stories...

നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 498 പേര്‍... സെപ്റ്റംബര്‍ വരെ നിപ കലണ്ടര്‍ പ്രകാരമുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടരണം

കടലിലൂടെ ഒഴുകി നടക്കുന്ന കണ്ടെയ്‌നറുകള്‍ വിചാരിച്ചതിലും വലിയ അപകടം ഭാവിയിലുണ്ടാക്കിയേക്കാം; മീനും കക്കയിറച്ചിയും മറ്റും ഭക്ഷിക്കുന്നതിൽ പ്രശ്നമോ..?

ഡെങ്കിപ്പനിയ്ക്കും എലിപ്പനിയ്ക്കുമെതിരെ ജാഗ്രത പുലര്‍ത്തണം, കേസ് വര്‍ധിക്കാന്‍ സാധ്യത: മന്ത്രി വീണാ ജോര്‍ജ്

ക്ഷയരോഗത്തെ തുടച്ചു നീക്കാന്‍ ഒരുമിച്ചുള്ള പ്രവര്‍ത്തനം അനിവാര്യം: മന്ത്രി വീണാ ജോര്‍ജ്...  ലോക ക്ഷയരോഗ ദിനാചരണം സംസ്ഥാനതല ഉദ്ഘാടനം

കോഴിക്കോട് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് യുവതി മരിച്ചു....

കൊറോണ ഭീതി പടരുമ്പോൾ ഒരു പക്ഷെ അതിനേക്കാൾ വേഗത്തിൽ രോഗത്തെക്കുറിച്ച് തെറ്റിധാരണയും വ്യാജ സന്ദർശങ്ങളും പടരുന്നു... പ്രതിരോധ മാർഗങ്ങൾ എന്ന രീതിയിൽ ആണ് പല വ്യാജ സന്ദേശങ്ങളും പ്രചരിക്കുന്നത് ..ഇതിനെതിരെ ലോകാരോഗ്യ സംഘടന (ഡബ്ല്യൂഎച്ച്ഒ) രംഗത്തുവന്നു .

ഉള്ളി, ഇഞ്ചി, എന്നിവ ഉപയോഗിച്ചാൽ കൊറോണയെ പ്രതിരോധിക്കാം എന്നുള്ളതാണ് പ്രചരിക്കുന്ന ഒരു സന്ദേശം .. അത് പോലെ കടുത്ത ചൂടുവെള്ളം കുടിച്ചാൽ കൊറോണ വരില്ലെന്നും പറയുന്നുണ്ട്.. ഉള്ളിയും ഇഞ്ചിയും ആഹാരത്തിൽ ചേർക്കുന്നത് നല്ലത് തന്നെ.. അത് പോലെ ദാഹത്തിനു പച്ചവെള്ളം കുടിക്കുന്നതിനേക്കാൾ തിളപ്പിച്ചറിയ വെള്ളം കുടിക്കുന്നതും നല്ലതാണ്. പക്ഷെ ഇതൊന്നും കൊറോണയെ പ്രതിരോധിക്കാൻ പര്യാപ്തമല്ല.. ഇത്തരം വ്യാജ സന്ദേശങ്ങൾ അവഗണിക്കണമെന്നാണ് വിദഗ്ധർ പറയുന്നത്

ചൂട് കൂടിയാൽ കൊറോണ വൈറസ് ചത്തുപോകും എന്നതിന് ശാസ്ത്രീയ തെളിവുകളില്ലെന്നാണു ലോകാരോഗ്യ സംഘടന വെളിപ്പെടുത്തുന്നത്. ശരീരോഷ്മാവ് സാധാരണയായി 36-37 ഡിഗ്രി സെൽഷ്യസായി ശരീരം ക്രമപ്പെടുത്തുന്നുണ്ട്. അതുകൊണ്ട് വേനൽക്കാലത്ത് ശരീരത്തിൽ കുറേ ചൂടുവെള്ളം കൂടി ഒഴിച്ച് ശരീരം പൊള്ളിച്ചതുകൊണ്ട് പ്രത്യേകിച്ച് പ്രയോജനമില്ലെന്നാണു മുന്നറിയിപ്പ്

അതുപോലെ ഏറെ പ്രചാരം ലഭിച്ച ഒന്നാണ് ക്ലോറിൻ, മദ്യം എന്നിവ ശരീരത്ത് പുരട്ടിയാൽ കൊറോണ വൈറസ് ബാധിക്കില്ല എന്നത് ..ഇതിനു ഒരു ശാസ്ത്രീയ അടിത്തറയും ഇല്ല.. . വെളുത്തുള്ളി ഉപയോഗിച്ച് കൊറോണ വൈറസിനെ പ്രതിരോധിക്കാമെന്നും തെളിഞ്ഞിട്ടില്ല. കൊറോണയ്ക്കെതിരേ ആന്റിബയോട്ടിക്കുകളും ഫലപ്രദമല്ല. തന്നെയുമല്ല കൊറോണയ്ക്കെതിരേ മരുന്ന് കണ്ടുപിടിച്ചിട്ടുമില്ല. പ്രതിരോധ കുത്തിവയ്പ്പുകളും ഇല്ല. അതേ സമയം ശ്വാസകോശ സംബന്ധിയായ അസുഖങ്ങൾക്കെതിരേ വാക്സിനുകൾ എടുക്കുന്നത് നല്ലതാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.

രോഗം വരാതെ ശ്രദ്ധിക്കുക എന്ന് മാത്രമാണ് ഇതിനുള്ള പോംവഴി... ഇതിനായി രോഗമുള്ള പ്രദേശങ്ങളിലോ ആളുകളുമായോ ഇടപെടേണ്ടി വരുന്ന സന്ദർഭങ്ങളിൽ മാസ്ക് ധരിക്കണം .ലോകാരോഗ്യ സംഘടന ഇത് സംബന്ധിച്ച മാർഗനിർദേശം നൽകിയിട്ടുണ്ട്

ആരോഗ്യമുള്ള ആളുകളിൽ രോഗികളെ ശുശ്രൂഷിക്കുന്നവർ മാത്രം മാസ്ക് ധരിച്ചാൽ മതി. ശ്വാസകോശ രോഗമുള്ളവരും ചുമയും പനിയും മറ്റുമുള്ളവരും മറ്റുള്ളവർക്ക് പകരാതിരിക്കാൻ മാസ്ക് ധരിക്കണം. ആരോഗ്യമുള്ളവർ മാസ്ക് ധരിക്കുമ്പോൾ ഇടയ്ക്കിടെ അത് ശരിയാക്കാൻ മൂക്ക്, കണ്ണ്, വായ് എന്നിവിടങ്ങളിൽ വൃത്തിയാക്കാത്ത കൈകൾ കൊണ്ടുപോകുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യുമെന്നും സംഘടന മുന്നറിയിപ്പു നൽകുന്നു. അനാവശ്യമായി മൂക്കിലും കണ്ണിലും സ്പർശിക്കുന്നത് ഒഴിവാക്കണമെന്നും അവർ വ്യക്തമാക്കുന്നു.

കൊറോണ വൈറസിന്റെ പ്രഭവ സ്ഥാനം ചൈനയാണെന്നുകരുതി ചൈനയിൽ നിന്നുള്ള ഉത്പന്നങ്ങൾ ഉപയോഗിച്ചയാൾ കൊറോണ പകരും എന്നത് മിഥ്യാ ധാരണയാണ് ..ചൈനയിൽ നിന്ന് കയറ്റുമതി ചെയ്ത സാധനങ്ങൾ ആണെങ്കിൽ കൂടി അവ ദീർഘ ദൂരം വിവിധ താപനിലയിലൂടെ മാറി മാറി സഞ്ചരിച്ചെത്തുമ്പോൾ കൊണ്ടും കൊറോണ വൈറസ് ഉൽപ്പന്നങ്ങളിൽ പറ്റിയിരിക്കാനല്ല സാധ്യത ഇല്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്... എന്നിരുന്നാലും സംശയം ഉള്ളപക്ഷം ഉൽപന്നങ്ങൾ അണുനാശിനി കൊണ്ട് തുടച്ച് ഉപയോഗിക്കാമെന്നും അവർ പറയുന്നു.

കോവിഡ്-19 രോഗം ബാധിച്ച ഒരാൾ ചുമയ്ക്കുമ്പോഴും എന്തിന് , ശ്വാസം വിട്ടുമ്പോൾ പോലും രോഗബാധയുള്ള ദ്രാവകത്തിന്റെ തുള്ളികൾ പുറപ്പെടുവിക്കുന്നു. ഈ തുള്ളികളിൽ ഭൂരിഭാഗവും സമീപത്തുള്ള ഉപരിതലങ്ങളിലും വസ്തുക്കളിലും പതിക്കുന്നു.

ഇത്തരം മലിനമായ പ്രതലങ്ങളിലോ വസ്തുക്കളിലോ മറ്റൊരാൾ സ്പർശിച്ച ശേഷം, ആ വ്യക്തി അയാളുടെ കണ്ണിലോ മൂക്കിലോ വായിലോ സ്പർശിക്കുകയാണെങ്കിൽ, ആ വ്യക്തിക്ക് കോവിഡ് 19 പിടിപ്പെടുന്നതാണ്. അതായത് കോവിഡ് 19 ഉള്ള ഒരു വ്യക്തി നിൽക്കുന്നതിന്റെ ഒരു മീറ്ററിനുള്ളിൽ നിൽക്കുന്ന ആൾക്കും അത് പിടിക്കാം. എങ്കിലും സാധാരണഗതിയിൽ പേടിക്കേണ്ട ആവശ്യമില്ല... കോവിഡ് 19 ബാധിച്ച മിക്ക വ്യക്തികളും നേരിയ ലക്ഷണങ്ങൾ അനുഭവിക്കുകയും സുഖം പ്രാപിക്കുകയും ചെയ്യും...

എന്നിരുന്നാലും, ചിലരിൽ ഗുരുതരമായ രോഗാവസ്ഥ കാണാറുണ്ട് , അവർക്ക് ആശുപത്രി പരിചരണം ആവശ്യമാണ് . ഗുരുതരമായ രോഗത്തിന്റെ അപകടസാധ്യത പ്രായത്തിനനുസരിച്ച് കൂടും . 40 വയസ്സിന് താഴെയുള്ളവരേക്കാൾ 40 വയസ്സിനു മുകളിലുള്ളവർ കൂടുതൽ അപകടസാധ്യതയുള്ളവരാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നത് . രോഗപ്രതിരോധ ശേഷി ദുർബലമായ ആളുകൾ, പ്രമേഹം, ഹൃദ്രോഗം, ശ്വാസകോശ സംബന്ധമായ രോഗങ്ങൾ തുടങ്ങിയ രോഗങ്ങളുള്ളവരും ഗുരുതരമായ രോഗത്തിന് ഇരയാകുന്നു

ഇത്തരം സന്ദര്ഭങ്ങളില് വ്യക്തി ശുചിത്വം പാലിക്കുന്നതും ആൾക്കൂട്ടത്തിൽ നിന്ന് പരമാവധി ഒഴിഞ്ഞു നിൽക്കുന്നതും രോഗം വരാതിരിക്കാൻ സഹായിക്കും

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നവജാത ശിശു മരിച്ചെന്ന് ഡോക്ടർമാർ..!സംസ്കാര ചടങ്ങിന് കുഴിയിലേക്ക് എടുത്തതും കുഞ്ഞ് കരഞ്ഞു..! ജീവനോടെ  (8 minutes ago)

'കുരിശ് വരച്ച് ഡെത്ത്, മുറിയിലെ ചുമരിൽ ALONE..! നവോദയ സ്കൂളിൽ തൂങ്ങി മരിച്ച നേഹയുടെ മുറിയിൽ സംഭവിച്ചത്..!  (24 minutes ago)

കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയിലേക്കുള്ള ചവിട്ടുപടിക്ക് താഴെ അദ്ധ്യാപകനെ മരിച്ച നിലയില്‍ ...  (50 minutes ago)

.പവന് 440 രൂപയുടെ വര്‍ദ്ധനവ്  (1 hour ago)

പാമ്പുകടിയേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു  (1 hour ago)

ലുലു മാളിലെ ജീവനക്കാരിയെ ലഹരി കൊടുത്ത് പീഡിപ്പിച്ച് വീഡിയോ ചിത്രീകരിച്ചു സൂപ്പർവൈസറെ തൂക്കി  (1 hour ago)

നിലവറയിൽ ഒളിപ്പിച്ച സ്വർണകുംഭം തുരന്നെടുക്കുന്നത് 'ഇന്ത്യ..! ഇത് വമ്പൻ നേട്ടം..!"  (2 hours ago)

അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്‌കന് ദാരുണാന്ത്യം  (2 hours ago)

പുലര്‍ച്ചെ രണ്ടു മണിയോടെ കൊച്ചുവേളി- ഭാവ്‌നഗര്‍ ട്രെയിന്‍ കടന്നു പോകുന്നതിനിടെയാണ്  (2 hours ago)

ഒരു സമരത്തിൻറെ റിസൾട്ട് ആണ് ഇദ്ദേഹത്തിൻറെ ജോലി; കസേരയിൽ ഇരുന്ന് കഴിഞ്ഞാൽ വന്ന വഴി മറക്കുന്നവർ ആണല്ലോ ബഹുഭൂരിപക്ഷവും...  (2 hours ago)

രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റിനുള്ള അപേക്ഷ  (2 hours ago)

ലോക ഒന്നാം റാങ്കുകാരന്‍ ഇറ്റലിയുടെ യാനിക് സിന്നെര്‍ ഏഴ് തവണ കിരീടം ചൂടിയ നൊവാക് ജൊകോവിച്ചിനെ  (3 hours ago)

റാങ്ക് നിര്‍ണയത്തില്‍ മാറ്റങ്ങള്‍ വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് എല്ലാ കുട്ടികള്‍ക്കും നീതി ലഭിക്കണമെന്ന  (3 hours ago)

സ്പാനിഷ് സ്‌ട്രൈക്കര്‍ ജീസസ് ജിമെനെസും ക്ലബ് വിട്ടു..  (3 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടു  (3 hours ago)

Malayali Vartha Recommends