അഡിനോയിഡ് പ്രശ്‌നങ്ങള്‍ക്ക് ഹോമിയോപ്പതി

കുട്ടികളില്‍ ഉറങ്ങുമ്പോള്‍ ഉണ്ടാകുന്ന കൂര്‍ക്കംവലി, മൂക്കടപ്പ്, വായ തുറന്നുള്ള ശ്വാസോച്ഛ്വാസം എന്നിവ പലപ്പോഴും ശ്രദ്ധിക്കപ്പെടാതെ പോകുന്ന കാര്യങ്ങളാണ്. എന്നാല്‍, ഇവയൊക്കെ അഡിനോയിഡ് പ്രശ്‌നങ്ങളുടെ ലക്ഷണങ്ങളായേക്കാം. 10 വയസില്‍ താഴെയുള്ള കുട്ടികളിലാണ് ഇത് കൂടുതലായും കണ്ടുവരുന്നത്.
മൂക്കിന്റെ ഉള്‍ഭാഗവും തൊണ്ടയും ചേരുന്ന ഭാഗത്ത് ഇരുവശങ്ങളിലുമായി സ്ഥിതി ചെയ്യുന്ന ലസികാ കലകളുടെ ഒരു കൂട്ടമാണ് അഡിനോയിഡ് അഥവാ ിമീെുവമൃ്യിഴലമഹ ീേിശെഹ.െ ഇത് നേരിട്ടു കാണാന്‍ പറ്റില്ല. വായ്ക്കുള്ളില്‍ തൊണ്ടയുടെ ഇരുഭാഗത്തും കാണപ്പെടുന്ന ഗ്രന്ഥിയെ താലവ (ുമഹമശേില ീേിശെഹ)െ ടോണ്‍സില്‍സ് എന്ന് പറയുന്നു. താലവ ടോണ്‍സില്‍സും അഡിനോയിഡും രോഗാണുക്കളെ കുട്ടിയുടെ ശരീരത്തില്‍ പ്രവേശിക്കുന്നത് തടയുകയും ശ്വാസകോശങ്ങള്‍, ദഹനേന്ദ്രിയ വ്യവസ്ഥ എന്നിവയിലേക്ക് ശ്വസനത്തിലൂടെയും ഭക്ഷണത്തിലൂടെയും വരാവുന്ന രോഗാണുബാധയെ പ്രതിരോധിക്കുകയും ചെയ്യുന്നു.
അതിന്റെ ഫലമായി അഡിനോയിഡ് താല്‍ക്കാലികമായി വലുതാവുകയും (അറലിീശറ വ്യുലൃേൃീുവ്യ) അണുബാധ ഉണ്ടാവുകയും അഡിനോയിഡിന് ചികിത്സ ആവശ്യമായി വരികയും ചെയ്യും. ജനനസമയത്ത് ടോണ്‍സില്‍സും അഡിനോയിഡ്‌സും ചെറുതായിരിക്കും. കുട്ടി വലുതാകുമ്പോള്‍ അഡിനോയിഡ്‌സ് മൂന്ന് വയസുവരെയും ടോണ്‍സില്‍സ് അഞ്ച് വയസുവരെയും വലുതായി കൊണ്ടിരിക്കും. ക്രമേണ കൗമാരത്തോടുകൂടി ചുരുങ്ങി പൂര്‍വ്വസ്ഥിതിയിലാവുകയും ചെയ്യുന്നു. അഞ്ച് വയസില്‍ കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതോടെ മറ്റ് കുട്ടികളില്‍ നിന്നും മറ്റും അണുബാധ ഉണ്ടാവുകയും അഡിനോയിഡ്‌സിന്റെ ലക്ഷണങ്ങള്‍ പ്രകടമാവുകയും ചെയ്യുന്നു.
അഡിനോയിഡ് ടോണ്‍സില്‍സിന്റെ അമിത വളര്‍ച്ച മൂലം മൂക്കടപ്പ്, വായിലൂടെയുള്ള ശ്വസനം, കൂര്‍ക്കംവലി ഇവയ്ക്ക് പുറമെ പല്ല് പുറത്തേക്ക് തള്ളി വരിക, മുഖം നീണ്ടുവരിക, മേല്‍ച്ചുണ്ട് ചെറുതാവുക, മൂക്ക് ഉയര്‍ന്നുവരിക തുടങ്ങിയ പ്രശ്‌നങ്ങളും ഉണ്ടാവും. ഇതിനെ അഡിനോയിഡ് ഫേസസ് എന്ന് പറയുന്നു. ശബ്ദം മാറുന്ന പ്രശ്‌നവും (ചമമെഹ ീേില) സാധാരണമാണ്.
തുടരെയുള്ള രോഗാണുബാധ ബ്രോങ്കെറ്റിസ്, സൈനുസൈറ്റിസ് എന്നീ അസുഖങ്ങളിലേക്ക് നയിക്കുന്നു. അഡിനോയിഡ് ഗ്രന്ഥി വീക്കം, ഇയുസ്റ്റാഷന്‍ ട്യൂബില്‍ തടസം സൃഷ്ടിക്കുന്നത് വഴി ചെവിയില്‍ പഴുപ്പ് ഉണ്ടാക്കും. അതുവഴി കുട്ടികളില്‍ ഉണ്ടാകുന്ന കേള്‍വിക്കുറവിനും കാരണമാകുന്നു. കേള്‍വിക്കുറവിനെ ബുദ്ധിമാന്ദ്യമായി തെറ്റിദ്ധരിക്കാനും ഇടയാക്കുന്നു.
മൂക്കടപ്പ് കാരണം ശരിയായ ഉറക്കം ലഭിക്കാതിരിക്കുകയും രക്തത്തില്‍ ഓക്‌സിജന്റെ അളവ് കുറയുകയും ചെയ്യും. കുട്ടികള്‍ പകല്‍ ഉറക്കം തൂങ്ങുക, പഠനത്തില്‍ ശ്രദ്ധ കുറയുക എന്നീ പ്രശ്‌നങ്ങളും കണ്ടുവരുന്നു. മൂക്കില്‍ നിന്നുള്ള സ്രവങ്ങളുടെ ഒഴുക്കിനും അഡിനോയിഡ് ഗ്രന്ഥിവീക്കം തടസ്സം സൃഷ്ടിക്കുന്നു. അതുകൊണ്ടുതന്നെ അണുബാധ സൈനസുകളിലേക്ക് വ്യാപിക്കുകയും സൈനുസൈറ്റിസിന് കാരണമാവുകയും ചെയ്യുന്നു.
ഹോമിയോപ്പതിയില്‍ കുട്ടിയുടെ ശാരീരികവും മാനസികവും പാരമ്പര്യവുമായ പ്രത്യേകതകളെ കണക്കിലെടുത്തുള്ള സമഗ്രമായ ചികിത്സയാണ് പ്രതിപാദിക്കുന്നത്. കുട്ടിക്ക് കൂടുതലായുള്ള ബുദ്ധിമുട്ടുകള്‍ (മൂക്കടപ്പ്, ചുമ, ചെവി പഴുപ്പ്) പരിഹരിച്ച ശേഷം സമ്പൂര്‍ണ്ണ രോഗശമനത്തിനുള്ള ചികിത്സ ആരംഭിക്കുന്നു. പ്രതീക്ഷിച്ച ഫലം ലഭിക്കാത്ത സന്ദര്‍ഭങ്ങളില്‍ കുട്ടിയുടെ നേരത്തെയുള്ള അസുഖങ്ങളെയും പാരമ്പര്യമായുള്ള അസുഖങ്ങളെയും കണ്ടെത്തി ചികിത്സിക്കുക വഴി സമ്പൂര്‍ണ്ണ രോഗശമനം സാദ്ധ്യമാകും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha