Widgets Magazine
20
Sep / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും വര്‍ധിക്കുന്നു, 200 മില്യണ്‍ പേരുടെ ജീവന്‍ കവര്‍ന്ന 'ബ്ലാക്ക് ഡെത്ത്' തിരിച്ചെത്താന്‍ സാധ്യതയേറെയെന്ന് ആരോഗ്യവിദഗ്ദര്‍

13 OCTOBER 2021 08:45 AM IST
മലയാളി വാര്‍ത്ത

കാലാവസ്ഥ വ്യതിയാനവും ആഗോളതാപനവും മൂലം ബ്യൂബോണിക് പ്ലേഗ് അഥവാ ബ്ലാക്ക് ഡെത്ത് തിരിച്ചെത്താന്‍ സാധ്യതയേറെയാണെന്ന് റിപ്പോര്‍ട്ടുകള്‍. റഷ്യന്‍ ആരോഗ്യവിദഗ്ദയായ ഡോ. അന്ന പോപോവയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ബ്ലാക്ക് ഡെത്ത് ഭീഷണി ഉയര്‍ത്തുന്നതാണെന്നും, ആഗോളതാപനം മൂലം ഇത് പൊതുജനാരോഗ്യത്തിന് അപകടകരമാകുമെന്നും അന്ന പോപോവ പറയുന്നു.

'ആഗോളതാപന, കാലാവസ്ഥ വ്യതിയാനം, തുടങ്ങിയവ മൂലം പ്ലേഗ് ഹോട്ട്സ്പോട്ടുകളുടെ അതിരുകള്‍ മാറുന്നത് ഞങ്ങള്‍ മനസിലാക്കുന്നു. ലോകത്തിലെ പ്ലേഗ് കേസുകള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്', എന്നും ഡോ. അന്ന പോപോവ പറഞ്ഞു. ബ്ലാക്ക് ഡെത്ത് എന്നറിയപ്പെടുന്ന ഈ മഹാമാരി 14-ാം നൂറ്റാണ്ടില്‍ 200 മില്യണ്‍ പേരുടെ ജീവനാണ് കവര്‍ന്നെടുത്തത്. അക്കാലത്ത് യൂറോപിലെ 60 ശതമാനം ജനങ്ങള്‍ക്കാണ് ജീവഹാനി സംഭവിച്ചത്.

സമീപ വര്‍ഷങ്ങളില്‍ റഷ്യ, അമേരിക്ക, ചൈന എന്നിവിടങ്ങളില്‍ പ്ലേഗ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വ്യാപനം നിയന്ത്രിക്കുന്നതിനായി കാലാവസ്ഥ പ്രതിസന്ധിക്കെതിരെ ഭരണകൂടങ്ങള്‍ പ്രവര്‍ത്തിക്കണമെന്നായിരുന്നു യൂണിസെഫിന്റെ നിര്‍ദ്ദേശം. എലികളില്‍ നിന്ന് ഈച്ചകള്‍ പരത്തുന്ന ഒരു ബാക്ടീരിയ രോഗമാണ് ബ്യൂബോണിക് പ്ലേഗ്. കൃത്യസമയത്ത് ചികിത്സ ലഭിച്ചില്ലെങ്കില്‍, 24 മണിക്കൂറിനുള്ളില്‍ രോഗിയുടെ ജീവന്‍ നഷ്ടപ്പെടാന്‍ സാധ്യതയേറെയാണ്.

എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് ബ്യൂബോണിക് പ്ലേഗ് പകരുന്നത് അപൂര്‍വമാണ്. പനി, ജലദോഷം, തലവേദന, ശരീരവേദന, ബലഹീനത, ഛര്‍ദ്ദി തുടങ്ങിയവയാണ് ലക്ഷണങ്ങള്‍. കോംഗോ, മഡഗാസ്‌കര്‍, പെറു എന്നീ രാജ്യങ്ങളിലാണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നത്. മഡഗാസ്‌കറില്‍, മിക്കവാറും എല്ലാ വര്‍ഷവും സെപ്റ്റംബറിനും ഏപ്രിലിനും ഇടയില്‍ ബ്യൂബോണിക് പ്ലേഗ് കേസുകള്‍ രേഖപ്പെടുത്താറുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉറങ്ങിക്കിടന്ന ബിഎസ്‌സി വിദ്യാര്‍ഥിയെ അയല്‍വാസി തലയ്ക്കടിച്ച് കൊന്നു  (19 minutes ago)

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് ട്രക്ക് ഡ്രൈവറായി 25കാരി  (22 minutes ago)

ഇടുക്കി, കോട്ടയം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (2 hours ago)

അബ്കാരി കേസില്‍ അറസ്റ്റിലായ ആന്റോ അഗസ്റ്റിന്റെ വാദം പൊളിച്ച് ജിഎസ്ടി രേഖ  (2 hours ago)

സബ്ജക്ട് മിനിമം മാര്‍ക്ക് സംവിധാനം ഒഴിവാക്കിയ വിദ്യാഭ്യാസ വകുപ്പ് തീരുമാനത്തെ വിമര്‍ശിച്ച് മുന്‍ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി  (3 hours ago)

എംഎംഎ താരം വരുണ്‍ ഏഷ്യന്‍ ഗെയിംസില്‍ നിന്ന് പിന്മാറി  (3 hours ago)

ഏഷ്യന്‍ ഗെയിംസ് വനിതാ ട്വന്റി20യില്‍ ചരിത്രനേട്ടവുമായി സ്മൃതി മന്ദാന  (3 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശയ്ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (3 hours ago)

ദേശീയ പാതയില്‍ കാര്‍ ഡിവൈഡറിലിടിച്ച് തീപിടിച്ചു ന്യൂറോ സര്‍ജന്‍ മരിച്ചു  (4 hours ago)

ബിഎംഡബ്ല്യു കാര്‍ പാലത്തില്‍ നിന്ന് താഴേക്ക് പതിച്ച് മൂന്നുപേര്‍ക്ക് ദാരുണാന്ത്യം  (4 hours ago)

മൂന്ന് വര്‍ഷത്തിനകം പ്രതിദിനം ഒരു കോടി ലിറ്ററിലേക്ക് പാലുത്പാദനം വര്‍ധിപ്പിക്കുകയാണ് സ‍ർക്കാറിന്റെ ലക്ഷ്യം ; കാലിത്തീറ്റ വിലനിയന്ത്രണത്തിനുള്ള നടപടികള്‍ തുടരുന്നതിനൊപ്പം തീറ്റപ്പുല്‍ കൃഷിയെ കൂടുതല്‍ പ  (4 hours ago)

രാജ്യത്തുയർന്നുവന്ന വിദ്യാർത്ഥി മുന്നേറ്റങ്ങളിൽ അസ്വസ്ഥരായവരുടെ അജണ്ടയാണ് ഇത്തരം തീരുമാനങ്ങൾക്കു പിന്നിൽ; വിദ്യാർത്ഥി സംഘടനാ പ്രവർത്തനം നിരോധിക്കാനുള്ള കേരള സർവ്വകലാശാലയുടെ നീക്കം അങ്ങേയറ്റം അപലപനീയമെ  (4 hours ago)

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല; തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, അതിനോട് ചേർന്ന തെക്കൻ ശ്രീലങ്കൻ തീരം എന്നിവിടങ്ങളിൽ വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത  (4 hours ago)

അടുത്ത 3 മണിക്കൂറിൽ 2 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (4 hours ago)

Malayali Vartha Recommends