ഹൃദയാഘാതത്തിനു കാരണം ജീനുകളോ ?

ഹൃദയാഘാതം സംബന്ധിച്ചുള്ള വിവരങ്ങള്‍ നമ്മുടെ ജീനുകളില്‍ നേരത്തെ തന്നെ അടങ്ങിയിരിക്കുന്നു,അത് പരമ്പരാഗത മാറ്റങ്ങളോ അല്ലെങ്കില്‍ രാസമാറ്റങ്ങളോ ജീനുകളില്‍ വരുത്തുന്നത് മൂലം കണ്ടെത്താനാകും എന്ന് പഠനങ്ങള്‍.
ജീവിത ശൈലിക്കൊപ്പം പാരമ്പര്യവും പാരിസ്ഥിതികവുമായ കാരണങ്ങളും ഹൃദയ സംബന്ധമായ പ്രശനങ്ങള്‍ക്കും പിന്നീട് മരണത്തിലേക്കും നയിക്കുന്നു. ഹൃദയാഘാതം എന്താണ് എന്ന് ഒറ്റ വാക്കില്‍ ചോദിച്ചാല്‍ ഹൃദയത്തിന് പ്രവര്‍ത്തിക്കാനാവശ്യമായ ഓക്‌സിജന്‍ ലഭിക്കാതെ വരുന്ന അവസ്ഥയാണ് ഹൃദയാഘാതം. ഹൃദയത്തിന് സുഗമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ഹൃദയപേശികളിലേക്ക് രക്തം തടസ്സമൊന്നുമില്ലാതെ ഒഴുകിയെത്തണം. കൊറോണറി ധമനികളിലൂടെയാണ് രക്തം ഹൃദയപേശികളിലെത്തിച്ചേരുന്നത്. കൊറോണറി ധമനികളുടെ ഉള്‍ഭിത്തിയില്‍ കൊളസ്‌ട്രോളും രക്താണുക്കളും മറ്റും അടിഞ്ഞുകൂടി രക്തപ്രവാഹത്തിന് തടസ്സമുണ്ടാകുമ്പോള്‍ ഹൃദയപേശികള്‍ക്ക് ആവശ്യത്തിന് രക്തം കിട്ടാതെ വരും. തുടര്‍ന്ന് ഹൃദയകോശങ്ങളും പേശികളും നിര്‍ജീവമായി പ്രവര്‍ത്തനരഹിതമാകുന്നു. ഇതാണ് ഹാര്‍ട്ട് അറ്റാക്ക് അഥവാ മയോകാര്‍ഡിയല്‍ ഇന്‍ഫാര്‍ക്ഷന്‍.
CVD(Cardiovascular diseases) എന്നതില്‍ എല്ലാ തരത്തിലുള്ള ഹൃദയ സംബന്ധമായ രോഗങ്ങളും ഉള്‍പെടുന്നു. ഹൃദയാഘാതം, സ്‌ട്രോക്ക് തുടങ്ങി എല്ലാ രോഗങ്ങളും സംബന്ധിച്ച വിവരങ്ങള്‍ ജീനില്‍ അടങ്ങുന്നു.
വിവിധ രോഗങ്ങളുടെ വളര്‍ച്ചക്ക് കാരണമാകാവുന്ന ജീനിലെ പാരമ്പര്യ മാറ്റങ്ങള്‍ പരിശോധിച്ചാല്‍ ഹൃദയാഘാതം നേരത്തെ തന്നെ കണ്ടെത്താനാകും. ഒരു തവണ ഹൃദയാഘാതം വന്നാല്‍ പിന്നെ അത് മറ്റു രോഗങ്ങള്‍ക്കും വഴി തെളിയിക്കും .
' ഒരു തവണ ഹൃദയാഘാതം വന്നാല്‍ ചില ജീനുകള്‍ സജീവമായി ശരീരത്തിലെ സിഗ്‌നലുകള്‍ ശേഖരിക്കുന്നു . ഈ മെക്കാനിസം രോഗത്തിന്റെ നിശ്ചിതഘട്ടത്തില്‍ ടിഷ്യുകള്‍ ശേഖരിച്ചു വക്കുന്നു. ഹൃദയാഘാതത്തിനു ശേഷം ശരീരം വീണ്ടും അവ വീണ്ടെടുക്കുന്നു. ഇത് പാരമ്പര്യ മാറ്റങ്ങളും ഉണ്ടാക്കാന്‍ സാധ്യതയുണ്ട് ' സ്വീഡനില്‍ ഉപ്പ്‌സാല സര്‍വകലാശാലയിലെ ഗവേഷകനായ അസ ജോണ്‍സണ്‍ പറഞ്ഞു .
ഹൃദയാഘാതം സംഭവിച്ച വ്യക്തികളില്‍ പല പാരമ്പര്യ മാറ്റങ്ങള്‍ ഉണ്ടാകും എന്നാണ് പഠനത്തിന്റെ കണ്ടെത്തല്‍.
https://www.facebook.com/Malayalivartha