ഗര്‍ഭാശയ കാന്‍സര്‍ കണ്ടെത്താന്‍ പുതിയ ഉപകരണം

ഗര്‍ഭാശയത്തിലുളള ക്യാന്‍സര്‍ കണ്ടെത്താന്‍ കഴിയുന്ന ചെലവു കുറഞ്ഞ ഉപകരണം ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് വികസിപ്പിച്ചെടുത്തു. 95 ശതമാനം കൃത്യത ഉറപ്പാക്കുന്ന എ.വി.മാഗ്നിവിഷ്വലൈസര്‍ എന്ന ഈ ഉപകരണത്തിന് 10000 രൂപയാണ്. ഗറ്‌ഭാശയഗള കാന്‍സര്‍ കണ്ടെത്താനായി നിലവിലുളള ഉപകരണങ്ങള്‍ക്ക് 8-10 ലക്ഷം രൂപ വിലയുണ്ട്.
12 വോള്‍ട്ട് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന മാഗ്നിവിഷ്വലൈസര്‍ വൈദ്യൂതിയും മറ്റ് അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ഇന്ത്യയിലെ ആയിരക്കണക്കിന് ഗ്രാമങ്ങളിലെ സ്‌ത്രീകളുടെ ജീവന്‍ രക്ഷിക്കാന്‍ സഹായകമാകും. ഇതു പ്രവര്‍ത്തിപ്പിക്കാനും എളുപ്പമാണ്.ഒരു വര്‍ഷത്തിനുളളില്‍ ഇതു വിപണിയില്‍ ഇറങ്ങുമെന്നു പറയപ്പെടുന്നു.
https://www.facebook.com/Malayalivartha