അര്ബുദത്തിനെതിരെ പൊരുതാന് തുളസി

അര്ബുദത്തിനെതിരെ പോരാട്ടത്തിന് ഇന്ത്യക്കാര്‍ ദിവ്യ സസ്യമായി കരുതുന്ന തുളസിയും. വെസ്റ്റേണ്‍ കെന്റകി സര്‍വകലാശാലയിലാണ് ഇന്ത്യന്‍ വംശജനായ ചന്ദ്രകാന്ത് ഇമാനിയുടെ നേതൃത്വത്തില്‍ തുളസിയുടെ ഔഷധഗുണങ്ങളെ കുറിച്ച് ഗവേഷണം നടക്കുന്നത്.
തുളസിയിലുളള രാസസംയുക്തം ഇഗേ് നാള്‍ അര്‍ബുദകോശങ്ങളുടെ വളര്‍ച്ച തടയുമെന്ന് ഗവേഷണഫലങ്ങള്‍ സൂചിപ്പിക്കുന്നു. സ്‌തനാര്‍ബുദത്തിനെതിരെയാണ് ഇഗേ് നാള്‍ ഏറെ ഫലപ്രദം. അതുകൊണ്ട് ജനിതകമാറ്റം വരുത്തിയ തുളസിയുടെ കൂടുതല്‍ ഇഗേ് നാള്‍ ഉണ്ടാക്കാനുളള ശ്രമമാണ് എമാനിയും സംഘവും നടത്തുന്നത്. പ്രാചീന ഇന്ത്യന്‍ വൈദ്യശാസ്‌ത്ര ഗ്രന്ഥങ്ങളില്‍ തുളസിയുടെ ഔഷധ ഗുണങ്ങളെകുറിച്ച് വിശദമായ വിവരങ്ങളുണ്ട്.
https://www.facebook.com/Malayalivartha