Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വായിലും തൊണ്ടയിലും വരുന്ന കാൻസർ മുൻകൂട്ടി അറിയാം

14 JUNE 2017 05:37 PM IST
മലയാളി വാര്‍ത്ത

കാൻസർ പല തരമുണ്ട്. മുൻകൂട്ടി അറിഞ്ഞാൽ പൂർണമായും കാന്‍സറിനെ ചികിത്സിച്ചു മാറ്റാന്‍ പല മാര്‍ഗങ്ങളും ഇപ്പോള്‍ നിലവിലുണ്ട്.രോഗം പൂര്‍ണമായി മാറിയില്ലെങ്കിലും ചികിത്സ കൊണ്ടു സാധാരണ ജീവിതം നയിക്കാം.

ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാണപ്പെടുന്ന കാൻസർ വായിലും തൊണ്ടയിലും വരുന്ന കാൻസർ ആണ്. പുരുഷന്മാരിലാണ് ഈ കാൻസർ കൂടുതലായി കാണുന്നത്. 40 -69 പ്രായമുള്ളവരിൽ 3 :1 എന്ന അനുപാതത്തിലാണ് തൊണ്ടയിലെ കാൻസർ വരുന്നത്. പ്രധാനമായും
പുകവലി, മദ്യപാനം ,വെറ്റിലമുറുക്ക്,പാൻ ഉൽപ്പന്നങ്ങൾ, എന്നിവയുടെ ഉപയോഗവും പോഷകാഹാരക്കുറവുമാണ് ഈ അസുഖത്തിന് കാരണമാകുന്നത്.

ചുരുക്കം ചിലരില്‍ പുകയിലയോ മദ്യമോ ഉപയോഗിക്കാതെത്തന്നെ ഈ രോഗം വന്നുചേരാറുണ്ട്. ജനിതക തകരാറുകളാണ് ഇതിനു കാരണം. എല്ലാവരിലും തന്നെ സാധാരണയായി ഇങ്ങനെ ജനിതക വ്യതിയാനങ്ങള്‍ സംഭവിച്ചുകൊണ്ടേയിരിക്കും. എന്നാല്‍, ശരീരത്തിന്‍െറ പ്രതിരോധശക്തിക്ക് ഇവയെ നേര്‍വഴിക്കാക്കാനോ ഇവയെ നിര്‍വീര്യമാക്കാനോ സാധിക്കും. അതിനാല്‍, പ്രതിരോധശക്തി നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇതിനായി കൃത്യമായ വ്യായാമവും ഭക്ഷണരീതിയും അത്യന്താപേക്ഷിതമാണ്.

ഉണങ്ങാത്ത മുറിവുകൾ, കവിളിൽ മുഴയോ തടിപ്പ് , മോണയിലോ നാക്കിലോ, കവിളിലോ വെളുത്തതോ ചുവന്നതോ ആയ പാടുകൾ, വായിൽ വേദന, എന്തോ തടയുന്നതായുള്ള തോന്നൽ ,പെട്ടെന്നുള്ള ഭാരക്കുറവ്, ഭക്ഷണം ചവക്കാനും ഇറക്കാനും ബുദ്ധിമുട്ട് , ചെവിയിലേക്ക് വേദന , കഴുത്തിൽ മുഴ ,ശബ്ദത്തിൽ പെട്ടെന്നുണ്ടാകുന്ന മാറ്റം എന്നീ ലക്ഷണങ്ങൾ പുകയില ഉപയോഗിക്കുന്നവരിൽ ശ്രദ്ധയിൽ പെട്ടാൽ എത്രയും പെട്ടെന്ന് വൈദ്യസഹായം തേടണം. സാധാരണയായി കാണപ്പെടുന്ന വ്രണം നിരുപദ്രവകാരിയാണ്. രണ്ടാഴ്ചയിലധികം നീണ്ടുനില്‍ക്കുന്ന വ്രണങ്ങള്‍ അര്‍ബുദത്തിന്‍െറ തുടക്കമായേക്കാം.

മൂന്നിലൊന്ന് രോഗികളും അസുഖം മൂര്‍ച്ഛിച്ചിട്ടുള്ള അവസ്ഥയിലാണ് ആശുപത്രിയില്‍ എത്തുന്നത്. തുടക്കത്തില്‍ വേദനയില്ലാത്തതിനാലാണ് ഇത്തരം അര്‍ബുദങ്ങള്‍ അറിയപ്പെടാതെ പോകുന്നത്. വേദനയുണ്ടാകുന്ന അവസ്ഥ രോഗം ആഴത്തിലേക്ക് പടര്‍ന്നതായി സൂചിപ്പിക്കുന്നു. അതിനോടൊപ്പം തന്നെ കഴുത്തിലെ മുഴകളും പ്രത്യക്ഷപ്പെടുന്നു. ഇവ രോഗത്തെ ചികിത്സിച്ച് ഭേദമാക്കാനുള്ള സാധ്യത പകുതിയായി കുറക്കുന്നു.തുടക്കത്തില്‍ തന്നെ കണ്ടുപിടിച്ചാല്‍ പൂര്‍ണമായും ചികിത്സിച്ച് ഭേദമാക്കാന്‍ സാധിക്കും

ബയോപ്സി എന്ന പരിശോധന കൊണ്ട് വായിലെ അര്‍ബുദം സ്ഥിരീകരിക്കാം. വേദന കുറഞ്ഞ പരിശോധനയാണിത്. മരുന്നുകൊണ്ട് മരവിപ്പിച്ച് ചെറിയ ഒരു ഭാഗം പരിശോധനക്കെടുക്കുകയാണ് ചെയ്യുന്നത്. അസുഖം സ്ഥിരീകരിച്ചുകഴിഞ്ഞാല്‍ വ്യാപ്തി അറിയാന്‍ വേണ്ടി സ്കാനിങ്, എന്‍ഡോസ്കോപി എന്നിവ ഉപയോഗിക്കാറുണ്ട്.

തുടക്കത്തിലുള്ള അര്‍ബുദത്തിന് റേഡിയേഷനോ ശസ്ത്രക്രിയയോ ഏതെങ്കിലുമൊന്ന് മതിയാകും. എക്സ്റേ പോലുള്ള രശ്മികൊണ്ട് അസുഖം ഭേദമാക്കുന്ന ചികിത്സയാണ് റേഡിയേഷന്‍. 15 ദിവസം മുതല്‍ 35 ദിവസം വരെ വേണം ഇത്തരത്തില്‍ ചികിത്സിക്കാന്‍. നൂതന സംവിധാനങ്ങള്‍ കൊണ്ട് റേഡിയേഷന്‍െറ പ്രത്യാഘാതങ്ങള്‍ വളരെയേറെ കുറക്കാന്‍ സാധിച്ചിട്ടുണ്ട്.
ഇത്തരത്തില്‍ അസുഖം ബാധിച്ചിട്ടുള്ള ഭാഗം മുറിച്ചുമാറ്റിക്കഴിഞ്ഞാല്‍ ശരീരത്തിന്‍െറ മറ്റ് ഭാഗങ്ങളില്‍നിന്ന് പേശിയോ തൊലിയോ അസ്ഥിയോ എടുത്ത് പ്ളാസ്റ്റിക് ശസ്ത്രക്രിയ വഴി പഴയ സ്ഥിതിയിലേക്ക് തിരികെ കൊണ്ടുവരാനാകും. നഷ്ടപ്പെട്ട ഭാഗത്തിന്‍്റെ പ്രവര്‍ത്തനം നിലനിര്‍ത്താനും തിരികെ കൊണ്ടുവരാനും പുനര്‍നിര്‍മാണ ശസ്ത്രക്രിയകള്‍ കൊണ്ട് സാധിക്കും.

മുഖത്തില്‍ നിന്നോ കഴുത്തില്‍ നിന്നോ നെഞ്ചില്‍നിന്നോ പേശിയോ തൊലിയോ എടുത്ത്, മുറിച്ചുമാറ്റിയ ഭാഗത്ത് തുന്നിച്ചേര്‍ക്കുന്നതാണ് സാധാരണയായി ചെയ്യുന്നത്.സൂക്ഷ്മമായി ചെയ്യുന്ന മൈക്രോവാസ്കുലാര്‍ ശസ്ത്രക്രിയ വഴി ശരീരത്തിന്‍െറ മറ്റേത് ഭാഗത്ത് നിന്നും പേശിയെടുത്ത് നമുക്ക് വേണ്ടഭാഗത്ത് വെക്കാന്‍ സാധിക്കും. ഇതിനായി രക്തക്കുഴലും വേണ്ടിവന്നാല്‍ നാഡികളും പേശിയുടെ കൂടെ മാറ്റി സ്ഥാപിക്കേണ്ടിവരും. സങ്കീര്‍ണമായ ഇത്തരം ശസ്ത്രക്രിയ ഇന്ന് കാന്‍സര്‍ ആശുപത്രികളില്‍ ലഭ്യമാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (4 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends