വീട്ടിനുളളിലെ മാതാപിതാക്കളുടെ പുകവലി കുട്ടികളില്‍ ഹൃദ്രോഹമുണ്ടാക്കും

വീടിനുളളില്‍ കുട്ടികളുടെ സാന്നിധ്യത്തിലുളള മാതാപിതാക്കളുടെ പുകവലി കുട്ടികളെ അതീവദോഷകരമായി ബാധിക്കുന്നതായി ഗവേഷണം. വീട്ടുകാരുടെ പുകവലിയിലൂടെ പുറത്ത് വരുന്ന പുക ശ്വസിക്കുന്ന കുട്ടികളില്‍ ഭാവിയില്‍ ഹൃദ്രോഹസാധ്യത അധികമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. പുക ശ്വസിക്കുന്നതിലൂടെ കുട്ടികളുടെ രക്തകുഴലുകളുടെ ഭിത്തിയുടെ കട്ടി കൂട്ടുകയും ഇത് പിന്നീട് ഹൃദയാഘാതത്തിനും സ്‌ട്രോക്കിനുമുളള സാധ്യത അധികമാക്കുകയും ചെയ്യുമെന്ന് യൂറോപ്യന്‍ഹാര്‍ട്ട് ജേണലില്‍ ഗവേഷകര്‍ പറയുന്നു.
പഠനത്തില്‍ പങ്കെടുക്കുന്ന മൂന്ന് വയസിനും 18 വയസിനും ഇടയിലുളള കുട്ടികളില്‍ രണ്ടായിരത്തിലധികം പേരെ മാതാപിതാക്കളുടെ പുകവലി ദോഷകരമായി ബാധിച്ചതായി പഠനം പറയുന്നു. എത്ര കുറഞ്ഞ തോതിലാണെങ്കിലും മറ്റുളളവര്‍ പുകവലിക്കുന്നത് മൂലമുണ്ടാകുന്ന പുക ശ്വസിക്കുന്നത് ദേഷകരമാണെന്നാണ് വിദഗ്‌ധര്‍ പറയുന്നത്.
ഫിന്‍ലാന്‍ഡിലും ഓസ്‌ട്രേലിയയിലുമാണ് ഗവേഷണം നടന്നത്. കുട്ടിക്കാലത്ത് പുകശ്വസിക്കേണ്ടി വരുന്ന കുട്ടികള്‍ യുവത്വത്തിലെത്തുമ്പോഴാണ് ഇതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടി വരിക. മറ്റുളളവരുടെ പുകവലി കുട്ടികളുടെ ധമനികളുടെ ഘടനയില്‍ സാരമായ തകരാറാണ് ഉണ്ടാക്കുന്നതെന്ന് പഠനത്തിന് നേതൃത്വം നല്‍കിയഡോക്‌ടര്‍ സിയന പറഞ്ഞു.
മാതാപിതാക്കളും മാതാപിതാക്കളാകാന്‍ തയ്യാറെടുക്കുന്നവര്‍ പോലും പുകവലി ഉപേക്ഷിക്കണമെന്നും സ്വന്തം ആരോഗ്യത്തോടൊപ്പം മറ്റുളളവരുടെ ആരോഗ്യത്തെ കൂടിയാണ് നിങ്ങളുടെ ഈ ദുശ്ശീലം ബാധിക്കുന്നതെന്നും സിയന പറഞ്ഞു.
https://www.facebook.com/Malayalivartha