കണ്ണിന്റെ ആരോഗ്യത്തിന് കാപ്പി നല്ലതെന്ന് ഗവേഷകര്‍

ഒരു ആപ്പിള്‍ കഴിക്കൂ... ഡോക്‌ടറെ അകറ്റി നിര്‍ത്തൂ എന്ന വൈദ്യശാസ്‌ത്ര രംഗത്തെ പഴമൊഴിയൊടൊപ്പം പുതുമൊഴിയുമായി ഗവേഷകര്‍ രംഗത്ത്. ദിവസേന ഒരു കപ്പ് കാപ്പികുടിക്കൂ.... കണ്ണ് ഡോക്‌ടറെ അകറ്റിനിര്‍ത്തൂ എന്നാണ് ഇക്കൂട്ടര്‍ പറയുന്നത്. പ്രമേഹം, ഗ്‌ളോക്കോമ തുടങ്ങിയ രോഗങ്ങള്‍ മൂലവും വാര്‍ധക്യം മൂലവും കണ്ണിന്റെ റെറ്റിനക്ക് സംഭവിക്കുന്ന കോശനഷ്‌ടത്തെ കാപ്പികുടി പ്രതിരോധിക്കുമെന്നാണ് ന്യൂയോര്‍ക്കിലെ കോര്‍ണല്‍ യൂണിവേഴ്‌സിറ്റിയുടെ ഗവേഷകരുടെ കണ്ടെത്തല്‍.
ഒരു കപ്പ് കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫിന്റെ ഒമ്പത് ഇരട്ടിയോളം ആന്റി ഓക്‌സിഡന്റുകള്‍ ഉണ്ടെന്നാണ് ഇതു സംബന്ധിച്ച് പഠനത്തിന് നേതൃത്വം നല്‍കിയ സൗത്ത് കൊറിയയിലെ ചാങ് വൈ ലീ പറയുന്നത്. കാപ്പിയിടലങ്ങിയ ക്‌ളോറോജനിക് ആസിഡാണ് ആന്റി ഓക്‌സൈഡന്റുമായി പ്രവര്‍ത്തിച്ച് കണ്ണിലെ റെറ്റിനയുടെ കോശങ്ങളെ തടയുന്നത്. റെറ്റിനക്കകത്ത് പ്രകാശത്തോട് സംവേദനക്ഷമത പുലര്‍ത്തുന്ന ദശലക്ഷകണക്കിന് കോശങ്ങളാണുളളത്. ആവശ്യത്തിനുളള ഓക്‌സിഡന്റെ അഭാവം മൂലം കാലക്രമേണ ഇവ നശിക്കാന്‍ തുടങ്ങുന്നതോടെയാണ് ഒരു വ്യക്തിയുടെ കാഴ്‌ച മങ്ങലേറ്റു തുടങ്ങുന്നത്. മറ്റു ഭക്ഷ്യ വസ്‌തുക്കളിലുളള ആന്റി ഓക്‌സിഡന്റുകളുമായി ഫലപ്രദമായി പ്രവര്‍ത്തിക്കാന്‍ കാപ്പിയിലടങ്ങിയിരിക്കുന്ന ക്‌ളോറോഡെനിക് ആസിഡിന് കഴിയുമെന്നും ഇതിന് നേരിട്ട് റെറ്റിനയിലെ കോശങ്ങളിലെത്താനുളള കഴിവുണ്ടെന്നും ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha