രക്തസമ്മര്‍ദ്ദത്തെ നിയന്ത്രിക്കാന്‍ ഒലിവ് ഓയില്‍

പച്ചക്കറികളില്‍ ഒലിവ് ഓയില്‍ ചേര്‍ക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്. സാലഡ് തയ്യാറാക്കുമ്പോള്‍ അതില്‍ അല്‌പം ഒലിവ് ഓയില്‍ ചേര്‍ത്തു കഴിക്കുകയാണെങ്കില്‍ രക്തസമ്മര്‍ദ്ദത്തെ കുറയ്‌ക്കാന്‍ സാധിക്കും.
രക്തസമ്മര്‍ദ്ദം കുറയുന്നത് സാധാരണയായി മെഡിറ്ററേനിയന്‍ ഡയറ്റ് പിന്തുടരുന്നവരിലാണ്. ഈ ഡയറ്റ് അപൂരിത കൊഴുപ്പ് നിറഞ്ഞവയാല്‍ സമ്പുഷ്‌ടമാണ് . ഇതില്‍ ഉയര്‍ന്ന തോതില്‍ നൈട്രേറ്റുകളും നൈട്രൈറ്റുകളും അടങ്ങിയിട്ടുണ്ട്. അപൂരിത കൊഴുപ്പ് പച്ചക്കറികളിലെ നൈട്രൈജന്‍ മിശ്രിതങ്ങളുമായി ചേരുമ്പോള്‍ നൈട്രോഫാറ്റി ആസിഡ് രൂപപ്പെടുകയും ഇത് രക്തസമ്മര്‍ദ്ദത്തെ കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
അതിനാല്‍ ഇനി സാലഡുകളില്‍ ഒലിവ് ഓയില്‍ ചേര്‍ത്ത് കഴിക്കൂ രക്തസമ്മര്‍ദ്ദത്തെയും മറ്റ് അനുബന്ധ രോഗങ്ങളെയും അകറ്റൂ.
https://www.facebook.com/Malayalivartha