ഹൃദയരോഗങ്ങളകറ്റാന്‍ കഴിക്കൂ തക്കാളി ഗുളിക

കേള്‍ക്കുമ്പോള്‍ അതിശയം തോന്നുന്നുണ്ടോ? എങ്കില്‍ ഒട്ടും സംശയിക്കണ്ട കാര്യമില്ല. ഹൃദയത്തെ ആരോഗ്യത്തോടെ നിലനിര്‍ത്താന്‍ ഇന്നു തന്നെ തക്കാളി ഗുളിക (ടൊമാറ്റോ പില്‍) കഴിച്ചു തുടങ്ങു. ഇന്ത്യന്‍ വംശജരായ ശാസ്‌ത്രജ്ഞരാണ് ഈ പുതിയ പഠനത്തിനു പിന്നില്‍. യുകെയിലെ ഗവേഷകര്‍ തക്കാളി ഗുളിക പരിശോധിച്ചപ്പോള്‍ പ്രകൃതിദത്ത ആന്റിഓക്‌സിഡന്റായ ലൈസോപ്പിന്‍ ഇതിലുളളതായി കണ്ടെത്തി. ഇതാണ് തക്കാളിക്ക് നിറം നല്‍കുന്നത്. ഇതിനു സമാനമായ ഗുളിക മുതിര്‍ന്ന പ്രയക്കാരായ 72 പേര്‍ക്കു നല്‍കുകയായിരുന്നു. ഇവരുടെ രക്തകുഴലുകളടെ പ്രവര്‍ത്തനത്തില്‍ പുരോഗത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഗവേഷകര്‍ ഇത്തരമൊരു ഫലത്തില്‍ എത്തിചേര്‍ന്നത്.
ഉടന്‍ തന്നെ കേംബ്രിഡ്‌ജ് സര്‍വകലാശാലയിലെ കേംബ്രിഡ്‌ജ് തെറനോസ്റ്റിക്‌സ് കമ്പനി തക്കാളി ഗുളികയുമായി എത്തുകയും ചെയ്‌തു. രോഗമുളളവരില്‍ തക്കാളി ഗുളിക ഹൃദയരോഗമുണ്ടാക്കാന്‍ പ്രധാന പങ്ക് വഹിക്കുന്ന രക്തധമനികളുടെ പ്രവര്‍ത്തനങ്ങളില്‍ കാര്യമായ മാറ്റങ്ങളുണ്ടാക്കുന്നതായി കണ്ടെത്തി. രക്തസമ്മര്‍ദം, രക്തത്തിലെ കൊഴുപ്പിന്റെ അളവ് തുടങ്ങിയവയ്‌ക്കൊന്നും ഈ ഗുളിക പരിഹാരമാകുന്നില്ല. പഠനത്തിന് നേതൃത്വം നല്‍കിയ ഡോ.ജോസഫ് ചെറിയാന്‍ പറയുന്നത് ദിവസവും തക്കാളി ഗുളിക കഴിക്കുന്നത് മറ്റു രോഗങ്ങള്‍ക്ക് ഫലപ്രദമാകണമെന്നില്ല. എന്നാല്‍ ഹൃദയരോഗങ്ങളുളളവര്‍ക്ക് ഇതു പ്രയോജനമായിരിക്കും. ഇതിനെകുറിച്ച് കൂടുതല്‍ പഠനം നടത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറയുന്നുണ്ട്.
https://www.facebook.com/Malayalivartha