വെളുത്തുളളി അമിതരക്തസമ്മര്‍ദ്ദം കുറയ്‌ക്കും

കൊളസ്‌ട്രോള്‍ കുറയ്‌ക്കാന്‍ കഴിവുളള വെളുത്തുളളിയുടെ ഗുണഗണങ്ങളില്‍ ഒരു സവിശേഷതകൂടി. തുടര്‍ച്ചയായി വെളുത്തുളളി കഴിച്ചാല്‍ അമിതരക്തസമ്മര്‍ദം കുറയുമെന്നാണ് പുതിയ കണ്ടെത്തല്‍ സൗത്ത് ഓസ്‌ട്രേലിയയിലെ അഡലെയ്‌ഡ് സര്‍വകലാശാലയിലെ ഗവേഷകസംഘമാണ് ഇത് കണ്ടെത്തിയത്. വെളുത്തുളളിയുടെ ഗുണം സംബന്ധിച്ച് സര്‍വകലാശാല നടത്തിവരുന്ന പതിനൊന്ന് പഠനങ്ങളില്‍ എല്ലാറ്റിലും വെളുത്തുളളിയുടെ ഈ ശേഷി അംഗീകരിക്കപ്പെട്ടു. നിത്യേനയുളള വെളുത്തുളളിയുടെ ഉപയോഗം ഉയര്‍ന്നതോതില്‍ രക്തസമ്മര്‍ദമുളള രോഗികളില്‍ കൂടുതല്‍ ഫലം കിട്ടുന്നതായി കണ്ടെത്തിയിട്ടുണ്ട്. ബീറ്റാബ്ലോക്കേഴ്‌സ് പോലുളള പ്രധാന മരുന്നുകള്‍ ഉണ്ടാക്കുന്നു. അത്രതന്നെ ഫലം വെളുത്തുളളിയും കാഴ്‌ചവയ്‌ക്കുന്നതായി ഗവേഷകസംഘം തലവന്‍ ഡോ.കാനിന്‌ഡറീഡ് പറയുന്നു. വെളുത്തുളളി ഹൃദയസംബന്ധമായ രോഗങ്ങള്‍ക്കും പരിഗണിച്ച് വരുന്നുണ്ട്.
https://www.facebook.com/Malayalivartha