ഇനി പനി വന്നാല്‍ മരുന്ന് കഴിക്കേണ്ട , ജാക്കറ്റ് ധരിച്ചാല്‍ മതി

പനി വന്നാല്‍ എല്ലാപേരും മരുന്നുകഴിക്കുകയാണ് പതിവ്. എന്നാല്‍ ഛത്തീസ്‌ഗഡില്‍ ജാക്കറ്റ് ധരിച്ച് പനി മാറ്റുന്നു. അവിടെ പനി മാറുന്നതിനുവേണ്ടിയുള്ള പ്രതിരോധ ജാക്കറ്റിന് രൂപം നല്‍കിയിരിക്കുകയാണ്.
ഭിലായിലെ ശ്രീ ശങ്കരാചാര്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എഞ്ചിനീയറിംഗ് ആന്റ് ടെക്‌നോളജിയില്‍ പ്രൊഫസറായ പങ്കജ് അഗര്‍വാളാണ് മൂന്ന് വിദ്യാര്‍ത്ഥികളുടെ സഹായത്തോടെ പനി പ്രതിരോധ ജാക്കറ്റിന് രൂപം നല്‍കിയിരിക്കുന്നത്.
എയര്‍ കണ്ടീഷറിന്റേതിന് സമാനമായി പ്രവര്‍ത്തിക്കുന്ന ഈ ജാക്കറ്റിനുള്ളില്‍ ശാരീരിക ഊഷ്‌മാവ് സാധാരണ നിലയില്‍ നിലനിര്‍ത്തുന്നതിനായി കംപ്രസറും കണ്ടെന്‍സറും ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ഇതിലേക്ക് പൊളളയായ ചെമ്പ് കോയിലും ഘടിപ്പിച്ചിരിക്കുന്നു.
ജാക്കറ്റിന്റെ തണുപ്പിക്കല്‍ സംവിധാനം മൂലം മരുന്ന് കഴിക്കാതെ തന്നെ രോഗിയുടെ പനി മാറുമെന്നാണ് പ്രൊഫസറുടെ അഭിപ്രായം
https://www.facebook.com/Malayalivartha