രക്ത പരിശോധന നടത്തി അല്‍ഷിമേഴ്‌സ് രോഗം നേരത്തെ കണ്ടുപിടിക്കാം

മനുഷ്യരില്‍ മിക്കവാറും പേരില്‍ ഓര്‍മ്മക്കുറവ് സര്‍വ്വസാധാരണമായിരിക്കുകയാണ്. ഓര്‍മ നശിച്ചു പോകുന്ന രോഗമായ അല്‍ഷിമേഴ്‌സ് അഥവാ സ്‌മൃതിനാശം നേരത്തെ അറിയുന്നതിന് രക്ത പരിശോധനയിലൂടെ മനസിലാക്കാന്‍ സാധിക്കുമെന്ന് ബ്രിട്ടനിലെ ഒരു സംഘം ശാസ്‌ത്രജ്ഞന്മാര്‍ അവകാശപ്പെടുന്നു. ലണ്ടനില്‍ ആയിരത്തോളം പേരില്‍ പരിശോധന നടത്തിയാണ് ഈ നിഗമനത്തില്‍ അവര്‍ എത്തിയത്. പഠനത്തിന് വിധേയരാക്കിയവരുടെ രക്തത്തില്‍ ഒരു പ്രത്യേകതരം പ്രോട്ടീനിന്റെ സാന്നിദ്ധ്യം കണ്ടെത്തി. ഇതിലൂടെ 87 ശതമാനം കൃത്യതയോടെ അല്‍ഷിമേഴ്‌സ് രോഗത്തിന്റെ തുടക്കം തിരിച്ചറിയാന്‍ കഴിയുമെന്ന് ശാസ്‌ത്രജ്ഞര്‍ പറയുന്നു.
അല്‍ഷിമേഴ്‌സിന് ഇതുവരെ മരുന്നുകളൊന്നും തന്നെ കണ്ടെത്താനായിട്ടില്ല. ചികിത്സിക്കാന്‍ തുടങ്ങുമ്പോഴേക്കും രോഗം നിയന്ത്രാണാതീതം ആയിരിക്കുമെന്നതാണ് അല്‍ഷിമേഴ്‌സിന്റെ പ്രത്യേകത. രോഗം നേരത്തെ തിരിച്ചറിയുക എന്നതാണ് ഇതിനുള്ള ഏക പോംവഴിയെന്നും ഡോക്‌ടര്‍മാര്‍ പറയുന്നു. അതിന് ഉപയോഗപ്രദമായ കണ്ടുപിടുത്തമാണ് ഇപ്പോഴത്തേതെന്നും ശാസ്‌ത്രജ്ഞന്മാര്‍ ചൂണ്ടികാട്ടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha