അസ്ഥി ക്ഷയം ചെറുക്കാന്‍

യുവത്വത്തില്‍ നമ്മുടെ എല്ലുകളെല്ലാം ശക്തിയുളളതായിരിക്കും എന്നാല്‍ മധ്യവയസ് പിന്നിടുന്നതോടെ അസ്ഥികളുടെ ശക്തിയെല്ലാം ക്ഷയിക്കാന്‍ തുടങ്ങും. പ്രത്യകിച്ച് സ്‌ത്രീകളില്‍ ആര്‍ത്തവവിരാമത്തിനുശേഷമാണ് അസ്ഥിക്ഷയം കൂടുതലാകുന്നത്. ഭക്ഷണ ക്രമീകരണത്തിലൂടെ ഇതില്‍ നിന്ന് മോചനം നേടാം, കാല്‍സ്യമാണ് എല്ലുകളുടെ ബലത്തിന് കരുത്തേകുന്നത്. ചെറുപ്പക്കാരെ അപേക്ഷിച്ച് മുതിര്‍ന്നവര്‍ക്ക് ദിനംപ്രതി 1000 മില്ലിഗ്രാം കാല്‍സ്യം ആവശ്യമാണ്.
പാലാണ് കാല്‍സ്യത്തിന്റെ മികച്ച സാന്നിധ്യമുളള ഭക്ഷണവസ്‌തു. പാലിന്റെ അത്രതന്നെ കാല്‍സ്യം തൈരിലും അടങ്ങിയിട്ടുണ്ട്. പാല്‍ക്കട്ടിയിലും അതിനോടടുത്തുതന്നെ കാല്‍സ്യമുണ്ട്. പാലുല്‍പ്പന്നങ്ങളിലല്ലാതെ മത്തിയെന്നും ചാളയെന്നും അറിയപ്പെടുന്ന മത്സ്യത്തില്‍ അതിശയിപ്പിക്കുന്ന അളവിലാണ് കാല്‍സ്യം അടങ്ങിയിട്ടുളളത്. ഇവയുടെ മുളളുകളിലാണ് കാത്‌സ്യം കൂടുതലായി അടങ്ങിയിരിക്കുന്നത്. ഉപ്പിന്റെ ഉപയോഗം കുറച്ച് എല്ലിന്റെ ബലം സംരക്ഷിക്കേണ്ടതുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha