എലിപ്പനിക്കുളള പ്രതിരോധമരുന്നുകള്‍ക്ക് ക്ഷാമം

സംസ്ഥാനത്ത് എലിപ്പനി പടര്‍ന്നു പിടിക്കുമ്പോഴും പ്രതിരോധ, ചികില്‍സാ മരുന്നുകള്‍ക്കു ക്ഷാമം. ഇതു മുതലെടുത്തു വില കൂടിയ മരുന്നുകള്‍ വിറ്റഴിക്കാന്‍ നീക്കം നടക്കുന്നതായി പരാതിയുണ്ട്. എലിപ്പനി പ്രതിരോധ ചികില്‍സയ്‌ക്കു നല്‍കുന്ന ഡോക്‌സിസൈകളില്‍ ഗുളിക, രോഗം മൂര്‍ച്ഛിച്ച സ്ഥിതിയില്‍ ഉപയോഗിക്കുന്ന ക്രിസ്റ്റലൈന്‍ പെന്‍സിലിന്‍ (സിപി) എന്നീ മരുന്നുകള്‍ക്കാണു ക്ഷാമം. ഇ-ടെന്‍ഡര്‍ നടപടികളിലെ കാലതാമസം മൂലമാണിത്. മാസങ്ങളുടെ കാലതാമസത്തിനു ശേഷം ഡോക്‌സിസൈക്‌ളില്‍ മരുന്നു വിതരണം മെഡിക്കള്‍ സര്‍വീസ് കോര്‍പറേഷന്‍ കഴിഞ്ഞയാഴ്‌ചയോദെ ഭാഗികമായി പുനരാരമഭിച്ചെങ്കിലും സിപി കുത്തിവയ്‌പ് സ്റ്റോക്ക് എത്തിയിട്ടില്ല. എലിപ്പനി സ്‌തിഥീകരിച്ച രോഗബാധിതരില്‍ ഏറ്റവും ഫലപ്രദമായ ക്രസിറ്റലൈന്‍ പെന്‍സിലിന്‍ കുത്തിവയ്‌പിനുളള മരുന്നുകള്‍ സ്വകാര്യ ആശുപത്രികളിലും കിട്ടാനില്ല. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും മൊത്ത വിതരണക്കാര്‍ സിപി കുത്തിവയ്‌പു മരുന്നകള്‍ സ്റ്റോക്ക് ചെയ്യുന്നതു നിര്‍ത്തിയിരിക്കുകയാണ്. പകരം, താരതമ്യേന വില കൂടിയ സെട്രിയോക്‌സിയോണ്‍ തുടങ്ങിയ മരുന്നുകള്‍ ഉപയോഗിക്കുകയാണു ചെയ്യുന്നത്. സിപി കുത്തിവയ്‌പില്‍ പല ആശുപത്രികള്‍ക്കും താല്‍പര്യമില്ല മരുന്നു നല്‍കിക്കഴിഞ്ഞാല്‍ ഡോക്‌ടര്‍മാരുടെയും നഴ്‌സുമാരുടെയും നിരന്തര ശ്രദ്ധ അത്യവശ്യമാണെന്നതാണു കാരണം ചെറിയ നോട്ടപ്പിശകു പോലും പാര്‍ശ്വഫലങ്ങള്‍ക്ക് ഇടയാക്കും സര്‍ക്കര്‍, സ്വകാര്യ ആശുപത്രികളിലെ ഡോക്‌ടര്‍മാര്‍ ഇപ്പോള്‍ സിപി കുത്തിവയ്‌പിനെ ആശ്രയിക്കുന്നില്ല പകരം പാര്‍ശ്വഫലങ്ങള്‍ കുറവായ വില കൂടിയ ആന്റിബയോട്ടിക്കുകളോടാണു താല്‌പര്യം അധികവും പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉത്‌പാദിപ്പിക്കുന്ന സിപി മരുന്നുകള്‍ക്കു കമ്മീഷനും കുറവാണ്. ഡോക്‌ടര്‍മാര്‍ പിന്‍വാങ്ങിയതോടെ സ്വകാര്യ മെഡിക്കല്‍ മൊത്ത വിതരണക്കാരും സിപി സ്റ്റോക്ക് ചെയ്യുന്നതു നിര്‍ത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha