സംസ്ഥാനത്ത് സ്ത്രീകളില്‍ വിളര്‍ച്ചാ രോഗം വ്യാപകമാകുന്നു

സംസ്ഥാനത്ത് സ്ത്രീകളില്‍ വിളര്‍ച്ചാ രോഗം വ്യാപകമാകുന്നതായി കണ്ടെത്തല്‍. ഔഷധിയുടെ ഗവേഷണ വിഭാഗം നടത്തിയ പഠനത്തിലാണ് പകുതിയിലധികം സ്ത്രീകള്‍ക്കും വിളര്‍ച്ചാരോഗം ഉള്ളതായി കണ്ടെത്തിയത്. വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കണ്ടെത്തല്‍.
തൃശൂര്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നുളള സ്ത്രീകളെ പരിശോധനയ്ക്ക് വിധേയമാക്കിയതില്‍ 50 ശതമാനം പേര്‍ക്കും രോഗം ഉളളതായി കണ്ടെത്തി. 30 വയസിനും 50 വയസിനും ഇടയിലുളളവരെയാണ് രോഗം കൂടുതലായി ബാധിക്കുന്നത്. 67 ശതമാനമാണ് ഇതിന്റെ നിരക്ക്. 30 വയസിന് താഴെയുളള 61 പേരിലും രോഗമുളളതായി കണ്ടെത്തി.
തെറ്റായ ഭക്ഷണ രീതിയാണ് വിളര്‍ച്ചാരോഗം ബാധിക്കാനുളള പ്രധാന കാരണമെന്ന് ഗവേഷണത്തിന് നേത്യത്വം നല്‍കിയ ഡോ. രജിതന്‍ പറയുന്നു. അനീമിയ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്നും ഹൃദ്‌രോഗം പോലുളള രോഗങ്ങള്‍ക്ക് വഴി തെളിയിക്കുമെന്നും ഗവേഷകര്‍ പറയുന്നു. 50 വയസിന് താഴെ പ്രായമുളളവരെയും വിളര്‍ച്ചാ രോഗം ബാധിക്കുന്നുണ്ട്. ബോധവല്‍കരണത്തിലുടെയും കൃത്യമായ ഭക്ഷണക്രമം പാലിച്ചും ഈ രോഗത്തെ തടയാമെന്നാണ് ഗവേഷക സംഘത്തിന്റെ കാഴ്ചപാട്.
https://www.facebook.com/Malayalivartha