ചികില്‍സയ്‌ക്ക് തേനീച്ച വിഷം

തേനീച്ചവിഷം ഉപയോഗിച്ചുള്ള ചികില്‍സാരീതിയ്‌ക്ക് വയനാട്ടില്‍ പ്രചാരം ഏറുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള രോഗങ്ങള്‍ക്ക് വരെ ബീവെനം തെറാപ്പിയിലൂടെ ശമനം ഉണ്ടാകുന്നുവെന്നാണ് സാക്ഷ്യപ്പെടുത്തല്‍.
ചെറുതേനീച്ചകളുടെ വിഷം കുത്തിവച്ച് രോഗം ഭേദപ്പെടുത്തുകയാണ് ബീവനം തെറാപ്പിയിലൂടെ. തേനീച്ചവിഷത്തില്‍ അടങ്ങിയിരിക്കുന്ന മെല്ലിറ്റിന്‍ അപ്പാമിന്‍ എന്നിങ്ങനെ ആല്‍ക്കലി സ്വഭാവമുള്ള മാംസ്യമാണ് ചികില്‍സയ്‌ക്ക് ഉപയോഗപ്പെടുത്തുന്നത്. സന്ധിവാതം, ആമവാതം വെരിക്കോസിസ് രോഗങ്ങള്‍ക്ക് തേനീച്ചവിഷ ചികില്‍സ ഫലപ്രദമാണെന്നും പഠനങ്ങളില്‍ കണ്ടെത്തിയിട്ടുണ്ട്.
പുല്‍പ്പള്ളി പഴശിരാജ പഠന ഗവേഷണ കേന്ദ്രമാണ് വയനാട്ടില്‍ ബീവെനം തെറാപ്പി ക്ലിനിക്ക് ആരംഭിച്ചത്. നൂറുകണക്കിന് പേരാണ് ഇതിനകം വേദനയ്‌ക്ക് തേനീച്ച ചികില്‍സ തേടി എത്തുന്നത്. ഇടുക്കി, മലപ്പുറം ജില്ലകളിലും തേനീച്ചവിഷ ചികില്‍സ ഏറെ സ്വീകാര്യത നേടി കഴിഞ്ഞു.
https://www.facebook.com/Malayalivartha