എച്‌ഐവി ഇനി വീട്ടിലിരുന്നും ടെസ്റ്റ് ചെയ്യാം

ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിദഗ്‌ദ്ധര്‍ക്ക് മാത്രം ചെയ്യുവാന്‍ അനുമതിയുണ്ടായിരുന്ന എച് ഐവി ടെസ്റ്റ് ഇപ്പോള്‍ പതിനേഴു വയസ്സ് കഴിഞ്ഞ ആര്‍ക്കും വീട്ടിലിരുന്നു ചെയ്യാം. രോഗം നേരത്തെത്തന്നെ കണ്ടെത്തുവാനും ചികിത്സതേടാനും ഇത് സഹായകമാകും. ഫുഡ് ആന്‍ഡ് അട്‌മിനിസ്‌ട്രഷന്‍ (FDA) ഇതാദ്യമായാണ് എച് ഐ വി ബാധിച്ചിട്ടുണ്ടോ എന്ന് സ്വയം പരിശോധിക്കാവുന്ന ടെസ്റ്റ് കിറ്റുകള്‍ക്ക് ബ്രട്ടനില്‍ വിപണനാനുമതി നല്‍കിയത്. രാജ്യത്തെ അംഗീകൃത കെമസ്‌ടുകളുടെ പക്കല്‍ നിന്നോ ഓണ്‍ലൈന്‍ ആയോ ഹോം ടെസ്റ്റിംഗ് കിറ്റുകള്‍ ലഭ്യമാണ്.
മോണയില്‍ നിന്നും ഉമനീരിന്റെ സാമ്പിള്‍ എടുത്താണ് ടെസ്റ്റ് ചെയ്യുന്നത്. ഇതുപയോഗിച്ച് 20-40 മിനിട്ടുനുളളില്‍ തന്നെ എച് ഐ വി ബാധിച്ചിട്ടുണ്ടോ എന്ന് അിറയുവാന്‍ സാധിക്കും. പോസിറ്റീവ് ടെസ്റ്റുകള്‍ ലാബ് പരിശോധനകള്‍ കൂടി ചെയ്‌ത ശേഷം മാത്രമേ ഉറപ്പിക്കാനാവു എന്ന് എഫ് ഡി എ മുന്നറിയിപ്പ് നല്‍കുന്നു.
https://www.facebook.com/Malayalivartha