ഇറച്ചി കഴിക്കുന്ന സ്ത്രീകള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം; ഗര്‍ഭാശയ ക്യന്‍സറും ലക്ഷണങ്ങളും

ഇന്ന് ഇറച്ചി കഴിക്കാത്തവര്‍ വളരെ ചുരുക്കമായിരിക്കും. എന്നാല്‍ ഹോര്‍മോണ്‍ കുത്തിവെച്ച ഇറച്ചി കൂടുതല്‍ കഴിക്കുന്ന സ്ത്രീകളില്‍ ഗര്‍ഭാശയ ക്യാന്‍സര്‍ സാധ്യത കൂട്ടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ ചെറുപ്പം മുതല്‍ നല്ല ആരോഗ്യശീലങ്ങള്‍ വളര്‍ത്തണമെന്നും ഇവര്‍ പറയുന്നു.
സ്ത്രീകളില്‍ കണ്ടുവരുന്ന ക്യാന്‍സറുകളില്‍ ഏതാണ്ട് 25 ശതമാനവും ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ആണ്. കൃത്യസമയത്ത് കണ്ടെത്തുകയും ആവശ്യമായ ചികില്‍സയ്ക്ക് വിധേയമാകുകയും ചെയ്താല്‍ പൂര്‍ണമായി ഭേദമാക്കാന്‍ കഴിയും. എന്താണ് ഗര്‍ഭാശയ ക്യാന്‍സര്‍ എന്നും ഇതിന്റെ ലക്ഷണങ്ങള്‍ എന്തെല്ലാമാണെന്നും നോക്കാം.
എന്താണ് ഗര്‍ഭാശയ ക്യാന്‍സര്‍?
ഹ്യൂമന്‍ പാപ്പിലോമ (എച്ച്പിവി) എന്ന വൈറസ് ബാധയെ തുടര്‍ന്നാണ് പലപ്പോഴും ഗര്‍ഭാശയമുഖ ക്യാന്‍സര്‍ ഉണ്ടാകുന്നത്. സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തിലൂടെയാണ് കൂടുതലും ഈ വൈറസ് പകരുന്നത്. 80 ശതമാനം സ്ത്രീകളിലും 50 വയസ്സാകുമ്പോള്‍ ഹ്യൂമന്‍ പാപിലോമ വൈറസ് അണുബാധ ഉണ്ടാകാം എന്നു പറയപ്പെടുന്നു. 70 ശതമാനം സര്‍വിക്കല്‍ ക്യാന്‍സറും എച്ച്പിവി 16 , എച്ച്പിവി 18 എന്നീ വൈറസ് മൂലമാണ് ഉണ്ടാകുന്നത്. ഗര്‍ഭാശയത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന മൂത്രാശയം, മലദ്വാരം തുടങ്ങിയ അവയവങ്ങളിലേയ്ക്ക് ഇതു പിന്നീട് വ്യാപിക്കും. ചിലപ്പോള്‍ രോഗം കരളിനെയും ബാധിക്കാം.
ലക്ഷണങ്ങള്‍
വെള്ളപോക്ക്, രക്തസ്രാവം, വയറുവേദന, നടുവേദന, വ്യക്ക രോഗം, ആര്‍ത്തവം ക്രമം തെറ്റുക, ആര്‍ത്തവമില്ലാത്ത സമയങ്ങളില്‍ രക്തസ്രാവം ഉണ്ടാകുക, ലൈംഗിക ബന്ധത്തിന് ശേഷം രക്തം കാണുക, കരളിനെ ബാധിച്ചാല്‍ വിശപ്പില്ലായ്മ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
രോഗ നിര്‍ണ്ണയം
പാപ്‌സ്മിയര്‍ ടെസ്റ്റിലൂടെ രോഗം കണ്ടെത്താന്‍ കഴിയും. മുപ്പത് വയസ്സ് കഴിഞ്ഞ സ്ത്രീകള്‍ തീര്‍ച്ചയായും ഈ ടെസ്റ്റ് ചെയ്തിരിക്കണം.
ചികിത്സ
റേഡിയേഷന്‍ ചികിത്സയാണ് കൂടുതലായും സെര്‍വിക്കല്‍ ക്യാന്‍സര്‍ ബാധിച്ചവരില്‍ നടത്തുന്നത്. രോഗം ആദ്യഘട്ടത്തിലും രോഗി വളരെ ചെറുപ്പവുമാണെങ്കില്‍ അണ്ഡാശയത്തിന്റെ പ്രവര്‍ത്തനം നിലനിര്‍ത്തിക്കൊണ്ടുള്ള ചികില്‍സ എന്ന നിലയ്ക്ക് ശസ്ത്രക്രിയയ്ക്കു വിധേയയാകാവുന്നതാണ്.
https://www.facebook.com/Malayalivartha