Widgets Magazine
13
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഒരു കപ്പ് ചായയിലൂടെ ദിവസം തുടങ്ങുന്നവര്‍ ഇതൊന്ന് അറിഞ്ഞിരിക്കൂ..., വെറും വയറ്റിലെ ചായകുടി സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചില്ലറയല്ല

15 OCTOBER 2021 09:50 AM IST
മലയാളി വാര്‍ത്ത

മിക്കവരുടെയും ഒരു ദിവസം തുടങ്ങുന്നത് തന്നെ ഒരു കപ്പ് ചായയിലൂടെയാണ്. അത് സമയത്ത് കിട്ടിയില്ലെങ്കില്‍ അവരനുഭവിക്കുന്ന ബുദ്ധിമുട്ടുകളേറെയാണ്. വിരസത മാറ്റാനും, പെട്ടെന്ന് ഉന്മേഷം തോന്നാനും, 'സ്‌ട്രെസ്' കുറയ്ക്കാനുമെല്ലാം ചായയില്‍ അഭയം തേടുന്നവരാണ് പലരും. എന്നാല്‍ പലപ്പോഴും ഇത്തരം ചായകുടി അനാരോഗ്യകരമായി നമ്മളെ ബാധിക്കുമെന്ന് പലര്‍ക്കുമറിയില്ല.

രാവിലെ ഉണര്‍ന്നയുടന്‍ വെറും വയറ്റില്‍ ചായ കഴിക്കുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. വെള്ളം കുടിച്ചുവേണം ദിവസം തുടങ്ങാന്‍. ഇതിന് ശേഷം എന്തെങ്കിലും ലഘുഭക്ഷണം കഴിക്കാം. അതിനും അല്‍പസമയത്തിന് ശേഷം മാത്രമാണ് ചായ കഴിക്കേണ്ടത്.

കഫീനും ചിലര്‍ക്ക് ഒട്ടും യോജിക്കാതെ വരാം. ചായ കഴിച്ച ശേഷം ക്ഷീണം, ഉറക്കച്ചടവ് എന്നിങ്ങനെയുള്ള അസ്വസ്ഥതകള്‍ തോന്നുന്നത് ഇതുകൊണ്ടാണ്. ദിവസത്തില്‍ രണ്ട് കപ്പ് ചായ മാത്രമേ കഴിക്കാവൂ. ഇതിലധികം ചായ കഴിക്കുന്നത് അത്ര നല്ലതല്ല. കഫീനിന്റെ അളവ് കൂടാന്‍ ഈ ശീലം ഇടയാക്കുന്നു.

അതുപോലെ വൈകുന്നേരത്തിന് ശേഷം ചായ പൂര്‍ണമായും ഒഴിവാക്കുക. അല്ലാത്ത പക്ഷം ഇത് ഉറക്കത്തെ പ്രതികൂലമായി ബാധിച്ചേക്കാം. ചായയിലൂടെ അധികപേരും ആരോഗ്യത്തിനെതിരെ നേരിടുന്ന വെല്ലുവിളി, പഞ്ചസാരയുടെ ഉപയോഗമാണ്. പരമാവധി ഒരു ടീസ്പൂണ്‍ പഞ്ചസാര മാത്രമേ ഒരു കപ്പ് ചായയില്‍ ഉപയോഗിക്കാവൂ. അതും ദിവസത്തില്‍ രണ്ട് തവണ മാത്രം. അല്ലാത്ത പക്ഷം ക്രമേണ പലവിധ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. പഞ്ചസാര ഡയറ്റില്‍ നിന്ന് ഏത് വിധേനയും വെട്ടിക്കുറയ്ക്കുന്നതാണ് ഉത്തമം.

ചിലര്‍ക്ക് പാല്‍ വയറിന് പിടിക്കാത്ത പ്രശ്‌നമുണ്ടാകാം. ഈ പ്രശ്‌നം തിരിച്ചറിയാതെ പാല്‍ ചേര്‍ത്ത ചായ പതിവാക്കുമ്‌ബോള്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളും പതിവാകാം. ഉന്മേഷക്കുറവ്, ക്ഷീണം, ഗ്യാസ്ട്രബിള്‍, മലബന്ധം പോലെ പല വിഷമതകളും ഇതുമൂലമുണ്ടാകാം. അതിനാല്‍ പാല്‍ ഉപയോഗിക്കുമ്‌ബോള്‍ അത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടോ എന്ന് കൃത്യമായി പരിശോധിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (2 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (2 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (2 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (2 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (3 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (3 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (3 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (3 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (3 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (5 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (6 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (6 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (6 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (7 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (7 hours ago)

Malayali Vartha Recommends