Widgets Magazine
09
Jul / 2025
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭാരത് ബന്ദ് ഇന്ന് അർധരാത്രി മുതൽ... 25 കോടിയിലധികം തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും: സ്കൂളുകൾക്കും കോളേജുകൾക്കും അവധി


ബൊലറോ കാർ പിക്കപ്പ് വാനിൽ ഇടിച്ച് കയറി അപകടം; ഡ്രൈവർക്ക് ദാരുണാന്ത്യം...


ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..


ബ്രിട്ടനില്‍ നിന്നെത്തിയ 14 അംഗ വിദഗ്ധ എന്‍ജിനീയര്‍മാരുടെ സംഘം..യുദ്ധവിമാനത്തെ ഉയർത്താനുള്ള ശ്രമം തുടരുന്നു..ഹൈഡ്രോളിക് സംവിധാനത്തിലെ തകരാര്‍ ഗുരുതരമാണ്..


'മഷ്റൂം മര്‍ഡര്‍' .. ഓസ്‌ട്രേലിയയെ നടുക്കിയ ക്രൂരകൊലപാതകത്തിന്റെ ചുരുൾ..മൂന്നു വര്‍ഷം നീണ്ട നിയമപോരാട്ടത്തിന് ശേഷം, ലെ പ്രതി എറിന്‍ പാറ്റേഴ്‌സണ്‍ കുറ്റവാളിയാണെന്ന് കോടതി..

35 വയസാണോ നിങ്ങൾക്ക് എങ്കിൽ ഈ ഭക്ഷണം കഴിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക;അങ്ങനെ അല്ലെങ്കിൽ ഇപ്പോൾ തനെ ഉൾപ്പെടുത്തൂ; ഭക്ഷണം കഴിച്ചും ആരോഗ്യത്തോടെ ജീവിക്കാം

22 APRIL 2022 05:21 PM IST
മലയാളി വാര്‍ത്ത

ആരോഗ്യ സംരക്ഷണത്തില്‍ ഭക്ഷണങ്ങള്‍ക്ക് കാര്യമായ പങ്കുണ്ട് എന്നതിൽ സംശയമില്ല . ഇതിനാല്‍ തന്നെ മുപ്പത്തഞ്ചു വയസ്സിൽ തന്നെ നാം ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കണം. കാരണം ഇപ്പോഴത്തെ കാലത്ത് ഈ പ്രായത്തില്‍ തന്നെ പ്രമേഹം, കൊളസ്‌ട്രോള്‍ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ ധാരാളമാണ്.

 

ഇതിനാല്‍ ഭക്ഷണത്തിൽ ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. നല്ല ആരോഗ്യം വേണമെങ്കിൽ വിറ്റാമിൻ കൂടുതലായി അടങ്ങിയിട്ടുള്ള ഭക്ഷണം കഴിക്കണം. ഭക്ഷണക്രമത്തിൽ വ്യതിയാനം കൊണ്ടുണ്ടാകുന്ന വിവിധ ആരോഗ്യപ്രശ്നങ്ങളെ തടയാനായി ചില ഭക്ഷണങ്ങൾ ആഹാരത്തിൽ കൂടുതലായി ഉൾപ്പെടുത്താൻ ശ്രദ്ധിക്കുക. ചില പ്രത്യേക ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ഏറെ ഗുണം നല്‍കും.


ഇലക്കറി
രോഗ പ്രതിരോധം, രോഗ നിവാരണം, സൗന്ദര്യ സംരക്ഷണം എന്നിങ്ങനെ ആരോഗ്യവുമായി ബന്ധപ്പെട്ട വിവിധ മേഖലകളിൽ ഇലക്കറികളുടെ ഔഷധ ഗുണങ്ങൾ വളരെയേറെ പ്രയോജനം ചെയ്യും. പല രോഗങ്ങൾക്കുമുള്ള മരുന്നായി ഇലക്കറികൾ ഉപയോഗിക്കാൻ ആയുർവേദത്തിൽ പോലും നിർദ്ദേശിക്കുന്നുണ്ട്.

 

 

ഇലകളുടെ ഗാനത്തിൽ പെട്ട വിവിധയിനം ചീരകൾ കാഴ്ചശക്തി വർദ്ധിപ്പിക്കാനും ചർമ്മ സൗന്ദര്യം നില നിർത്താനും സഹായിക്കുന്നതാണ്. ഇലക്കറികളിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ A ആണ് ഇതിനു സഹായിക്കുന്നത്. കൂടാതെ എല്ലുകൾക്കും പല്ലുകൾക്കും ബലം നൽകുന്ന കാൽസ്യം, മഗ്നീഷ്യം എന്നിവ ധാരാളമായി ഇലക്കറികളിൽ അടങ്ങിയിക്കുന്നതിനാൽ മുപ്പത് വയസ്സിനു ശേഷം ഇത് ധാരാളം കഴിക്കാവുന്നതാണ്. ഇതിൽ അടങ്ങിയിട്ടുള്ള ഫ്ലാവനോയിഡുകളും ആന്റി ഓക്‌സിഡന്റുകളും പ്രതിരോധ ശക്തി വർധിപ്പിക്കാനും സഹായിക്കും.

 

 

​മധുരക്കിഴങ്ങെന്നാൽ
മധുരക്കിഴങ്ങെന്നാൽ വിവിധയിനം ധാതുക്കളുടെയും വിറ്റാമിനുകളുടെയും ഫൈബറുകളുടെയും അന്നജത്തിന്റെയും കലവറയാണ്. ഇത് പാകം ചെയ്തോ അല്ലാതെയോ കഴിക്കാവുന്നതാണ്. മധുരക്കിഴങ്ങിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ എന്ന ആന്റി ഓക്സിഡന്റ് ആരോഗ്യം സംരക്ഷിക്കാൻ വളരെയധികം സഹായകമാണ്. ശരീരത്തിലെ വിറ്റാമിൻ D യുടെ അപാകത നികത്താനും എല്ലുകള്‍ ബലപ്പെടുത്താനും ദിവസവും മധുരക്കിഴങ്ങ് കഴിക്കുന്നത് ശീലമാക്കിയാൽ മതി. പ്രതിരോധശക്തി വർദ്ധിപ്പിക്കുക, ചർമ്മത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുക, ദഹനപ്രക്രിയ മെച്ചപ്പെടുത്തുക എന്ന് തുടങ്ങിയ വിവിധ കാര്യങ്ങൾക്കും മധുരക്കിഴങ്ങ് സഹായിക്കും.

 

 

ഓട്സ്
ഓട്സ് ,പ്രായഭേദമന്യേ ആർക്കും കഴിക്കാവുന്ന ഭക്ഷണമാണിത്. ഫൈബര്‍, സിങ്ക്, മഗ്നീഷ്യം, പ്രോട്ടീന്‍, മാംഗനീസ്, കാത്സ്യം, അയൺ, വിവിധ വിറ്റാമിനുകൾ തുടങ്ങിയ പോഷകഘടകങ്ങളെല്ലാം ഓട്സിലുണ്ട്. ദിവസവും ഓട്സ് കഴിക്കുന്നത് ശീലമാക്കുന്നത് പല രോഗങ്ങളെയും ദൂരെ നിർത്താൻ സഹായിക്കുമെന്ന് ആരോഗ്യ വിദഗ്ധർ പോലും സാക്ഷ്യപ്പെടുത്തുന്നു. വിവിധ രോഗങ്ങളെ പ്രതിരോധിക്കാന്‍ സഹായിക്കുന്ന ഫൈറ്റോ ഈസ്‌ട്രോജനും ഫൈറ്റോ കെമിക്കല്‍സും ഓട്‌സിലുള്ളതിനാൽ ധൈര്യമായി ഇത് ആഹാരക്രമത്തിന്റെ ഭാഗമാക്കാവുന്നതാണ്.

 

 

ബദാമും അണ്ടിപ്പരിപ്പുമെല്ലാം

ഒരു പ്രായം കഴിഞ്ഞാൽ ഈ ബദാമും അണ്ടിപ്പരിപ്പുമെല്ലാം എല്ലാ ദിവസവും കഴിക്കാമോ? കഴിക്കാം എന്നാണ് പഠനങ്ങൾ കാണിക്കുന്നത്. കശുവണ്ടിയോ നിലക്കടലയോ ബദാമോ ദിവസവും ഒരു പിടി (ഏകദേശം 20 ഗ്രാം) കഴിക്കുന്നത് ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുമത്രേ. ദിവസവും ഇത് കഴിക്കുന്നത് പല രോഗങ്ങളുടെ സാധ്യതയെ കുറയ്ക്കും. നിലക്കടലയിലും കശുവണ്ടിയിലും ധാരാളമായി നാരുകൾ, മഗ്നീഷ്യം, അപൂരിത കൊഴുപ്പ് തുടങ്ങിയവ അടങ്ങിയിരിക്കുന്നതിനാൽ ഹൃദയസംബന്ധമായ രോഗങ്ങളെ ചെറുക്കുന്നതോടൊപ്പം ക്‌ളസ്ട്രോൾ നിയന്ത്രിക്കാനും സഹായിക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസില്‍ പ്രതികളെ കസ്റ്റഡിയില്‍ വിട്ടു  (3 hours ago)

വിതുരയില്‍ ആദിവാസി യുവാവിനെ കാണാനില്ലെന്ന് പരാതിയുമായി കുടുംബം  (3 hours ago)

തന്നെ ആരും അറസ്റ്റ് ചെയ്തിട്ടില്ല;എല്ലാ രേഖകളും പൊലീസിന് കൈമാറിയെന്ന് സൗബിന്‍ ഷാഹിര്‍  (4 hours ago)

തിരുവനന്തപുരത്ത് ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട സംഭവത്തില്‍ 2 ജീവനക്കാര്‍ പിടിയില്‍  (4 hours ago)

അഖിലേന്ത്യാ പണിമുടക്ക് നേരിടാന്‍ സര്‍ക്കാര്‍ ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു  (4 hours ago)

പൂര്‍വിക സ്വത്തില്‍ പെണ്‍മക്കള്‍ക്കും തുല്യാവകാശമെന്ന് ഹൈക്കോടതി  (4 hours ago)

കേരളത്തില്‍ നിപ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 485 പേര്‍  (5 hours ago)

കോഴിക്കോട് ഡ്യൂട്ടിക്കിടെ ഡോക്ടര്‍ക്ക് നേരെ ആക്രമണം  (5 hours ago)

കെഎസ്ആര്‍ടിസി ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്ന് മന്ത്രി ഗണേഷ് കുമാര്‍  (5 hours ago)

മൃതദേഹം ജോലിക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍  (5 hours ago)

മൃതദേഹം മണ്ണുമാന്തി യന്ത്രത്തിന്റെ ക്യാബിനില്‍ കുടുങ്ങിയ നിലയില്‍  (5 hours ago)

അഹമ്മദാബാദ് വിമാനദുരന്തം: അന്വേഷണ റിപ്പോര്‍ട്ട് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചു  (7 hours ago)

പുക ശ്വസിച്ച് കുഴഞ്ഞുവീണ പ്രദേശവാസികളെ ആശുപത്രിയിലേക്കു മാറ്റി  (7 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പിജി ഡോക്ടര്‍മാരുടെ പ്രതിഷേധം  (7 hours ago)

തലാലിന്റെ കുടുംബം മാപ്പു നല്‍കുക മാത്രമാണ് നിമിഷപ്രിയയെ രക്ഷിക്കാനുള്ള ഏകമാര്‍ഗം  (7 hours ago)

Malayali Vartha Recommends