Widgets Magazine
05
Jan / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആഴ്ചയിൽ അഞ്ച് പ്രവൃത്തി ദിവസം നടപ്പിലാക്കണമെന്നാവശ്യം.... ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന


നിയമസഭാ തിരഞ്ഞെടുപ്പിൽ പ്രധാന സീറ്റുകളിൽ 30 സ്ഥാനാർഥികളെ നേരത്തെ പ്രഖ്യാപിക്കാൻ ബിജെപി.. ജനുവരി 12 ന് തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങും..നേമത്ത് രാജീവ്‌ ചന്ദ്രശേഖറും കഴക്കൂട്ടത്ത് വി മുരളീധരനും സീറ്റ് ഉറപ്പിച്ചു..


ശബരിമലയിലെ സ്പെഷ്യൽ കമ്മിഷണറായിരുന്ന ജില്ലാ ജഡ്‌ജിയും എസ്.ഐ.ടിയുടെ ചോദ്യമുനയിലേക്ക്..2019ലെ സ്വർണക്കൊള്ളയ്ക്കുനേരെ കണ്ണടച്ചെന്നാണ് നിഗമനം..


തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ വന്‍ തീപിടിത്തം ഉണ്ടായങ്കിലും കാരണം ഇപ്പോഴും അജ്ഞാതം...നിരവധി ബൈക്കുകള്‍ കത്തിനശിച്ചു.. അട്ടിമറി സാധ്യതയടക്കം പരിശോധിക്കുന്നു..


നടൻ ആശിഷ് വിദ്യാർഥിക്കും ഭാര്യ രൂപാലി ബറുവയ്ക്കും വാഹനാപകടത്തിൽ പരുക്കേറ്റു..അമിതവേഗത്തിൽ വന്ന മോട്ടർ സൈക്കിൾ ഇടിക്കുകയായിരുന്നു..ഇപ്പോഴത്തെ അവസ്ഥ..

സംസ്ഥാനത്ത് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് സ്ഥിരീകരിച്ചു...എന്നാൽ ശ്രദ്ധ കൈവിടരുതെന്ന് ഓർമിപ്പിച്ച് ആരോഗ്യമന്ത്രി വീണ ജോർജ്...എന്താണ് ഹാൻസ് ഫൂട്ട്-മൗത്ത് ഡിസീസ് കേരളത്തിൽ ഇതാദ്യമായാ ? എന്താണ് ഈ രോഗം? അപകടകാരിയോ ?അറിയാം

12 MAY 2022 03:46 PM IST
മലയാളി വാര്‍ത്ത

സംസ്ഥാനത്ത് ചില ജില്ലകളില്‍ ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്  റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ എല്ലാവര്‍ക്കും രോഗത്തെപ്പറ്റി അവബോധം ഉണ്ടായിരിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്.

പൊതുവില്‍ അഞ്ചുവയസില്‍ താഴെയുള്ള കുട്ടികളെയാണ് ബാധിക്കുന്നതെങ്കിലും അപൂര്‍വമായി ഈ രോഗം മുതിര്‍ന്നവരിലും കാണാറുണ്ട്. ഈ രോഗത്തിന് അപകട സാധ്യത കുറവാണെങ്കിലും അപൂര്‍വമായി മസ്തിഷ്‌ക ജ്വരത്തിന് കാരണമാകാം. അതിനാല്‍ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണ്. കുഞ്ഞുങ്ങള്‍ക്ക് കുടിക്കാന്‍ ധാരാളം വെള്ളം കൊടുക്കണം. മറ്റ് കുട്ടികള്‍ക്ക് ഈ രോഗം പകരാതെ ശ്രദ്ധിക്കണം. ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും മന്ത്രി വ്യക്തമാക്കി.

 

എന്താണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്?

കുട്ടികളുടെ കൈവെള്ളയിലും, പാദത്തിലും, വായിലും ചുണ്ടിലുമെല്ലാം കണ്ടുവരുന്ന ഒരിനം വൈറസ് രോഗമാണ് ഹാന്‍ഡ്-ഫൂട്ട്-മൗത്ത് ഡിസീസ്. ഈ രോഗം തക്കാളിപ്പനി എന്ന പേരിലും അറിയപ്പെടാറുണ്ട്.

 

രോഗ ലക്ഷണങ്ങള്‍

പനി, ക്ഷീണം, സന്ധിവേദന, കൈവെള്ളയിലും കാല്‍വെള്ളയിലും വായ്ക്കകത്തും പൃഷ്ഠഭാഗത്തും കൈകാല്‍മുട്ടുകളുടെ ഭാഗത്തും ചുവന്ന കുരുക്കളും തടിപ്പുകളും എന്നിവയാണ് പ്രധാന രോഗ ലക്ഷണങ്ങള്‍. വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, വയറിളക്കം എന്നിവയും ഉണ്ടാകാം. ശക്തമായ തുടര്‍ച്ചയായ പനി, കഠിനമായ ക്ഷീണം, അസ്വസ്ഥത, കൈകാലുകളിലെ രക്തചംക്രമണത്തിനു തടസം എന്നീ ലക്ഷണങ്ങള്‍ കാണിച്ചാല്‍ ഉടന്‍ ഡോക്ടറുടെ സേവനം ലഭ്യമാക്കുക.

 

രോഗപ്പകര്‍ച്ച

രോഗബാധിതരില്‍ നിന്നും നേരിട്ടാണ് രോഗം മറ്റുള്ളവരിലേക്ക് പകരുന്നത്. രോഗം ബാധിച്ച കുഞ്ഞുങ്ങളില്‍ നിന്ന് മൂക്കിലേയും തൊണ്ടയിലെയും സ്രവം വഴിയോ, ഉമിനീര്‍, തൊലിപ്പുറമെയുള്ള കുമിളകളില്‍ നിന്നുള്ള സ്രവം, രോഗിയുടെ മലം തുടങ്ങിയവ വഴിയുള്ള സമ്ബര്‍ക്കം വഴിയോ മറ്റൊരാളിലേക്ക് പകരുന്നു. രോഗികളായ കുഞ്ഞുങ്ങള്‍ തൊട്ട കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും മറ്റും തൊടുന്നത് വഴി പോലും രോഗം പകരാം.

ചികിത്സ

സാധാരണഗതിയില്‍ ഒരാഴ്ച മുതല്‍ പത്ത് ദിവസം കൊണ്ട് രോഗം പൂര്‍ണമായും മാറും. രോഗം വന്ന് കഴിഞ്ഞാല്‍ ലക്ഷണങ്ങള്‍ക്കനുസരിച്ചാണ് ചികിത്സിക്കുന്നത്. കുഞ്ഞിന്റെ അസ്വസ്ഥത കുറയ്ക്കുന്നതിനും രോഗലക്ഷണങ്ങള്‍ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കും.

 

പരിചരണം

രോഗം വന്ന കുഞ്ഞുങ്ങളുടെ ശരീരം എപ്പോഴും വൃത്തിയായും ശുചിയായും സൂക്ഷിക്കണം. കുളിപ്പിക്കുമ്ബോള്‍ തേച്ചുരച്ച്‌ കുമിള പൊട്ടിക്കരുത്. വായ്ക്കകത്തെ ബുദ്ധിമുട്ട് കുറയ്ക്കാന്‍ വൃത്തിയുള്ള തണുപ്പുള്ള ഭക്ഷണമെന്തെങ്കിലും കൊടുക്കാം. നിര്‍ജലീകരണം ഉണ്ടാകാതിരിക്കാന്‍ ധാരാളം വെള്ളം കുടിക്കണം. ദേഹത്തു വരുന്ന കുരുക്കള്‍ ചൊറിഞ്ഞുപൊട്ടാതിരിക്കാന്‍ ശ്രദ്ധിക്കണം. വസ്ത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍ തുടങ്ങിയവ മറ്റു കുട്ടികള്‍ ഉപയോഗിക്കാന്‍ അനുവദിക്കരുത്.

പ്രതിരോധം

മലമൂത്ര വിസര്‍ജനത്തിനു ശേഷവും ഭക്ഷണം കഴിക്കുന്നതിന് മുമ്ബും കൈകള്‍ നന്നായി സോപ്പുപയോഗിച്ച്‌ കഴുകാന്‍ കുട്ടികളെ പഠിപ്പിക്കണം. ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്ബോള്‍, വൈറസ് പടരാതിരിക്കാന്‍ മൂക്കും വായും മൂടുകയും ഉടന്‍ കൈ കഴുകഴുകയും വേണം. കുഞ്ഞിനെ ശുശ്രൂഷിക്കുന്നവര്‍ തൊടുന്നതിന് മുന്‍പും ശേഷവും കൈ സോപ്പിട്ട് കഴുകുക. ഇത് മറ്റുള്ളവരിലേക്ക് രോഗം പടരുന്നത് തടയും. രോഗബാധിതരായ കുട്ടികളെ അങ്കണവാടികളിലും സ്‌കൂളുകളിലും വിടരുത്. വീട്ടിലെ മറ്റ് കുട്ടികളുമായുള്ള ഇടപെടല്‍ ഈ കാലയളവില്‍ ഒഴിവാക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രവേശന പരീക്ഷയ്‌ക്ക്‌ ഇന്നു മുതൽ അപേക്ഷിക്കാം...  (6 minutes ago)

. ജനുവരി 27ന് രാജ്യവ്യാപക പണിമുടക്ക് നടത്തുമെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടന  (15 minutes ago)

  ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണ പുരോഗതി റിപ്പോർട്ട് ഇന്ന് ഹൈക്കോടതിയിൽ സമർപ്പിക്കും..  (28 minutes ago)

ഗുരുവായൂര്‍ കോട്ടപ്പടിയില്‍ ആള്‍താമസമില്ലാത്ത രണ്ട് വീടുകളില്‍ മോഷണശ്രം  (8 hours ago)

വയോധികയ്ക്കു നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പളനിയില്‍ പിടിയില്‍  (8 hours ago)

വര്‍ക്കലയില്‍ ഓട്ടോ തൊഴിലാളികള്‍ തമ്മില്‍ അടിപിടി  (8 hours ago)

റെയില്‍വേയില്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ കൈക്കലാക്കി യുവതി  (9 hours ago)

ഭിന്നാഭിപ്രായങ്ങള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ പറയണമെന്ന് ശശി തരൂര്‍ എം.പി  (9 hours ago)

പമ്പയിലേക്ക് സര്‍വീസ് നടത്തുന്നതിന് 900 ബസ്സുകള്‍ സജ്ജമെന്ന് മന്ത്രി ഗണേഷ് കുമാര്‍  (9 hours ago)

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ വിമര്‍ശനവുമായി ഗതാഗത മന്ത്രി..  (9 hours ago)

അബുദാബിയില്‍ വാഹനാപകടത്തില്‍ മലയാളികളായ മൂന്നു കുട്ടികളുള്‍പ്പെടെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

CBIയെ ഇറക്കടോ വിജയാ, സതീശന് വേണ്ടി നെഞ്ച് വിരിച്ച് രാഹുലിറങ്ങി...!!! ലീഡർ സതീശനെ പേടിച്ച് പിണറായി..! കത്തിച്ച് മാങ്കൂട്ടം  (9 hours ago)

ശോഭാ ജിയും ലേഖാജിയും തലസ്ഥാനത്തിറങ്ങും..! Giant Killers കാടിളക്കി വരുന്നു 11-ന് ഷാ തലസ്ഥാനത്ത്..!  (10 hours ago)

കന്റോൺമെന്റ് ഹൗസിൽ കയറി മുഖ്യൻ സതീശന്റെ കാലിൽ വീഴാൻ പിണറായി കേസ് നിലനിൽക്കില്ല മോനെ ...!  (10 hours ago)

വിജയ സാധ്യതയില്ലാത്ത മണ്ഡലങ്ങളില്‍ ഇനി മത്സരത്തിനില്ല: മത്സരിക്കുന്നെങ്കില്‍ വട്ടിയൂര്‍ക്കാവോ തൃശൂരോ വേണമെന്ന് കെ സുരേന്ദ്രന്‍  (10 hours ago)

Malayali Vartha Recommends