Widgets Magazine
29
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണ വില റോക്കറ്റ് വേഗത്തില്‍ കുതിക്കുന്നു..വ്യാഴാഴ്ച പവന് ഒറ്റയടിക്ക് പവന് 8,640 രൂപ കൂടി..പവന് 1,31,160 രൂപയാണ് ഇന്നത്തെ വില. ആദ്യമായാണ് കേരളത്തിലെ സ്വര്‍ണ വില 1.30 ലക്ഷം കടക്കുന്നത്..


അവസാന സമ്പൂർണ്ണ ബജറ്റ് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു...റെക്കോഡ് സമയമെടുത്താണ് ബജറ്റ് പ്രസംഗം പൂര്‍ത്തിയാക്കിയത്..രണ്ടു മണിക്കൂറും 53 മിനിട്ടുമായിരുന്നു അവതരണം..


സിപിഎം സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ.. ട്രംപിന്റെ കോലം കത്തിക്കുന്നതിനിടെയുണ്ടായ തീപിടിത്തത്തിൽ പരിക്കേറ്റ പാർട്ടി പ്രവർത്തകൻ മരിച്ചു...


അന്വേഷണം ഊര്‍ജ്ജിതമാക്കി എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്..മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉള്‍പ്പെടെ പന്ത്രണ്ട് പേര്‍ക്ക് നോട്ടീസ് അയക്കാന്‍ ഇ.ഡി..


രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ്.... പന്ത്രണ്ടാം ശമ്പള പരിഷ്കരണ കമ്മിഷൻ പ്രഖ്യാപിച്ചു.... ശബരിമല മാസ്റ്റർ പ്ലാൻ പദ്ധതി 30 കോടി... കേരള നിയമസഭയിലെ ദൈർഘ്യമേറിയ നാലാമത്തെ ബജറ്റാണ് കെഎൻ ബാലഗോപാൽ അവതരിപ്പിച്ചത്, ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....

സ്വന്തം വയറ് രാവിലെ തന്നെ കുളമാക്കല്ലേ..വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്....

18 JUNE 2022 04:22 PM IST
മലയാളി വാര്‍ത്ത

വെറും വയറ്റില്‍ ചില ഭക്ഷണങ്ങൾ കഴിക്കാതിരിക്കുന്നതാണ് ഉത്തമം. ഇതിൽ പലര്‍ക്കും പല തരം അഭിപ്രായങ്ങള്‍ ഉണ്ടാകാമെങ്കിലും ഇതിൽ ചില വസ്തുതകളുണ്ട്. വെറും വയറ്റില്‍ കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം. കാപ്പി രാവിലെ എണീറ്റാൽ പല്ലുപോലും തേക്കാതെ അകത്താക്കുന്നതാണ് മിക്കവരുടേയും പതിവ്.

കാപ്പി കുടിക്കുന്നത് ഉന്മേഷമേകുവാന്‍ സഹായിക്കുമെങ്കിലും, വെറും വയറ്റില്‍ കുടിക്കുമ്പോള്‍ വയറില്‍ ഹൈഡ്രോക്‌ളോറിക് ആസിഡ് രൂപപ്പെടുകയും, അത് പിന്നീടുള്ള ദഹനത്തെ ബാധിക്കുകയും ചെയ്യുന്നു. അതിനാല്‍ വെറും വയറ്റില്‍ കാപ്പി കുടിക്കാതിരിക്കുന്നതാകും ഉചിതം. എരിവുള്ള ഭക്ഷണങ്ങള്‍ ഒഴിഞ്ഞ വയറ്റില്‍ കഴിക്കുന്നത് വയറ്റില്‍ അസ്വസ്ഥതയുണ്ടാക്കാനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു.

ഇത് അസിഡിറ്റിയ്ക്കും മലബന്ധത്തിനും ഇടയാക്കും. മാത്രമല്ല, ഇത് ദഹനക്കേടിന് കാരണമാകും. വേവിക്കാത്ത പച്ചക്കറികള്‍ ഒരു ദിവസത്തെ ആദ്യ ഭക്ഷണമാക്കരുത്. ഇത് ഗ്യാസ്ട്രബിള്‍, വയറുവേദന എന്നിവ ഉണ്ടാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു.അതതുപോലെ സോഫ്റ്റ് ഡ്രിങ്കുകള്‍ ആരോഗ്യത്തിന് നല്ലതല്ല. ഈ പാനീയത്തില്‍ അടങ്ങിയ കാര്‍ബണേറ്റഡ് ആസിഡുകള്‍ ആമാശയത്തിലെ ആസിഡുകളുമായി ചേര്‍ന്നു വയറുവേദന, മനംപുരട്ടല്‍, ഗ്യാസ്ട്രബിള്‍ എന്നിവ ഉണ്ടാക്കും.

രാവിലെ വെറും വയറ്റില്‍ സിട്രസ്, ഉയര്‍ന്ന ഫൈബര്‍ എന്നിവ അടങ്ങിയ പഴങ്ങളായ പേരയ്ക്ക, ഓറഞ്ച് എന്നിവ കഴിക്കുന്നത് ഒഴിവാക്കുക. അവയില്‍ ഫ്രക്ടോസ്, ഫൈബര്‍ എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഉപാപചയ പ്രവര്‍ത്തനത്തെ രാവിലെ തുടക്കത്തില്‍ തന്നെ മന്ദഗതിയിലാക്കുന്നു.ഇവയൊക്കെ ശ്രദ്ധിക്കണ്ടതാണ്. എന്നിരുന്നാലും ശരിയായ ഭക്ഷണം കഴിക്കുന്നത് പോലെ തന്നെ പ്രധാനമാണ് ഭക്ഷണം കൃത്യസമയത്ത് കഴിക്കുക എന്നതും.ഇത് ശരിയായി കഴിച്ചില്ലെങ്കിലും വയറിനുപണിയാകും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒറ്റയടിക്ക് വര്‍ധിച്ചത് 8640 രൂപ;  (8 minutes ago)

ആരോഗ്യ മേഖലയ്ക്ക് 2500.31 കോടി രൂപ വകയിരുത്തി  (16 minutes ago)

അവസാന ബജറ്റ്  (20 minutes ago)

ഷാഫി മെമ്മോറിയല്‍ അവാര്‍ഡ് സംവിധായകന്‍ ജിതിന്‍ കെ. ജോസിന്  (24 minutes ago)

ഗുരുതരമായി പൊള്ളലേറ്റു;  (29 minutes ago)

SABARIMALA കടകംപള്ളിയെ ആദ്യ ഘട്ടത്തില്‍ ചോദ്യം ചെയ്യും  (35 minutes ago)

ഇത് പച്ചയ്ക്ക് അവിഹിതം.. കോടതിയിൽ വിളിച്ച് കൂവി അജിത് നിലം തൊടാതെ ഓടി പ്രോസിക്യൂഷൻ പെൻഡ്രൈവിൽ രാഹുലിന്റെ നീക്കം  (2 hours ago)

മൂന്ന് ദിവസം മഴ പ്രവചനം ഇങ്ങനെ..! റഡാർ ചിത്രങ്ങൾ പുറത്ത്...! മുന്നറിയിപ്പിൽ മാറ്റമില്ല  (3 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ ഹൈക്കോടതിയിലേക്ക് കേസുകൾ റദ്ദാക്കപ്പെടുമോ? ഹൈക്കോടതി പരാമർശം നിർണായകം...  (3 hours ago)

ഇറാനെ ത്രിശങ്കുവിൽ കയറ്റി ട്രംപ്..!അടങ്ങിയില്ലെങ്കിൽ തല ചിതറിക്കും കട്ടായം..! കപ്പൽ പട എത്തും മുന്നറിയിപ്പ്  (3 hours ago)

സർക്കാർ ജീവനക്കാർക്ക് ആശ്വാസം; ഡിഎ കുടിശ്ശിക നൽകാൻ നടപടി  (3 hours ago)

റോഡ് അപകടത്തിൽപെടുന്നവർക്ക് ആദ്യ 5 ദിവസം സൗജന്യ ചികിത്സ  (3 hours ago)

ഒന്ന് മുതൽ 12 വരെ പഠിക്കുന്ന വിദ്യാർഥികൾക്ക് അപകട ലൈഫ് ഇൻഷുറൻസിന് 15 കോടി രൂപ.  (4 hours ago)

ബജറ്റ് പ്രഖ്യാപനങ്ങളിങ്ങനെ....  (4 hours ago)

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം  (4 hours ago)

Malayali Vartha Recommends