Widgets Magazine 

25
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

അഴകും ആരോഗ്യവും ആയുസ്സും നിങ്ങളെ തേടി വരും...ദിവസേന ഭക്ഷണത്തിൽ നട്സ് ഉൾപ്പെടുത്തു...ആശ്ചര്യമായ ഫലം ആസ്വധിച്ച് അറിയൂ...

14 AUGUST 2022 02:43 PM IST
മലയാളി വാര്‍ത്ത

ദിവസവും നട്സ് കഴിക്കുന്നത് പല വിധത്തിലുള്ള ആരോഗ്യ ഗുണങ്ങള്‍ നല്‍കും. പ്രോട്ടീന്‍, വൈറ്റമിനുകള്‍, അവശ്യമായ കൊഴുപ്പ്, ധാതുക്കള്‍ എന്നിവയെല്ലാം അടങ്ങിയ പോഷകമൂല്യം അധികമുള്ള ആഹാരവിഭവമാണ് നട്സ്. എന്നാല്‍ വേഗത്തില്‍ പ്രായമാകുന്നതും പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ തൊലിപ്പുറത്ത് ദൃശ്യമാകുന്നതും തടയാന്‍ നട്സ് സഹായിക്കും. ഒന്നും വേണ്ട അത്യാവശ്യം പോഷകഗുണമുള്ളതായ നമ്മുടെ സ്വന്തം അണ്ടിപ്പരിപ്പ് കയ്യിൽ ഉണ്ടായിരിക്കാവുന്ന ഒരു മികച്ച ഭക്ഷണമാണ്.

നാരുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, സസ്യ പ്രോട്ടീൻ എന്നിവയുടെ നല്ല ഉറവിടമാണ് അണ്ടിപ്പരിപ്പ്. കൂടാതെ പഴങ്ങളുമായും അല്ലെങ്കിൽ സലാഡുകൾ, മധുരപലഹാരങ്ങൾ, ധാന്യങ്ങൾ എന്നിവ പോലുള്ള വിഭവങ്ങളിൽ ചേർക്കുന്നു. എന്തിനധികം, കൂടുതൽ അണ്ടിപ്പരിപ്പ് കഴിക്കുന്നത് ആരോഗ്യകരമായ ശരീരഭാരത്തെ സഹായിക്കുമെന്നും ഹൃദ്രോഗം ഉൾപ്പെടെയുള്ള ചില ആരോഗ്യ അവസ്ഥകൾക്കുള്ള സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു.

കുട്ടികൾക്കുള്ള കൊടുക്കുക്കാവുന്ന ഏറ്റവും നല്ല ഭക്ഷണങ്ങളിൽ ഒന്നാണ് നട്‌സ്. ആന്‍റി ഓക്സിഡന്‍റുകളും ഒമേഗ-3 ഫാറ്റി ആസിഡുകളും അടങ്ങിയ നട്സിന് വേറെയും പല ഗുണങ്ങളുമുണ്ടെന്ന് ലേഖനം ചൂണ്ടിക്കാണിക്കുന്നു. പഴങ്ങളെയും പച്ചക്കറികളെയും അപേക്ഷിച്ച് ദീര്‍ഘകാലം അവ കേടാകാതെ ഇരിക്കും. പ്രത്യേകിച്ച് പാചകമോ തയാറെടുപ്പുകളോ കൂടാതെ എളുപ്പത്തില്‍ കഴിക്കാനും സാധിക്കും. ആയുര്‍ദൈര്‍ഘ്യം വര്‍ധിപ്പിക്കാന്‍ നട്സുകളുടെ ഉപയോഗം സഹായിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. ദിവസവും നട്സ് കഴിക്കുന്നവര്‍ ഹൃദ്രോഗമോ ശ്വാസകോശ പ്രശ്നങ്ങളോ അര്‍ബുദമോ ബാധിച്ച് മരണപ്പെടാനുള്ള സാധ്യത കുറവാണെന്ന് ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ മിതമായ തോതില്‍ മാത്രം വേണം നട്സ് ഉപയോഗിക്കാന്‍. ഒരു പിടിയാണ് ഇതിന്‍റെ കണക്ക്. അമിതമായി ഉപയോഗിച്ചാല്‍ സാച്ചുറേറ്റഡ് കൊഴുപ്പ് അടങ്ങിയ കശുവണ്ടി പോലുള്ള നട്സ് ഭാരവര്‍ധനവിലേക്ക് നയിക്കാം. ഉപ്പ് ചേര്‍ത്ത് തയാറാക്കിയ നട്സും ഒഴിവാക്കണം. ക്രീം ഡിസേര്‍ട്ടുകളുടെ ഭാഗമായുള്ള നട്സിന്‍റെ ഉപയോഗവും നല്ലതല്ലെന്ന് ലേഖനം കൂട്ടിച്ചേര്‍ത്തു.

 

 

ഇത്തരം ആരോഗ്യഗുണങ്ങള്‍ മാത്രമല്ല അഴകിനും നട്സ് സഹായകമാണ്. ആന്‍റിഓക്സിഡന്‍റുകള്‍ ധാരാളമുള്ളതിനാല്‍ നട്സിന്‍റെ ഉപയോഗം പ്രായത്തെ ചെറുക്കാന്‍ സഹായിക്കും. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തെ സംരക്ഷിക്കുന്നതിനാല്‍ പ്രായത്തിന്‍റെ ലക്ഷണങ്ങള്‍ തൊലിപ്പുറത്ത് അധികം ദൃശ്യമാകില്ലെന്ന് ലേഖനം പറയുന്നു. നട്സില്‍ അടങ്ങിയിരിക്കുന്ന ബി-കോംപ്ലക്സ് വൈറ്റമിനുകള്‍ മാനസിക ആരോഗ്യത്തിനും ഉത്തമമാണെന്ന് ഷഹനാസ് ചൂണ്ടിക്കാട്ടുന്നു. ചീത്ത കൊളസ്ട്രോളിന്‍റെ അളവ് കുറച്ച് നല്ല കൊളസ്ട്രോളിന്‍റെ അളവ് വര്‍ധിപ്പിക്കാനും നട്സ് സഹായകമാണ്. ഇത്തരത്തില്‍ ലിപിഡ് പ്രൊഫൈല്‍ മെച്ചപ്പെടുത്തുന്നതിലൂടെ ഹൃദ്രോഗത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും സാധ്യതകളെയും നട്സ് കുറയ്ക്കുന്നു.

ബദാമിൽ ധാരാളം അവശ്യ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. ഇവ പതിവായി കഴിക്കുന്നത് ഹൃദയത്തിന്റെയും കുടലിന്റെയും ആരോഗ്യം വർദ്ധിപ്പിക്കും. അതേപോലെ ആൻറി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് സംയുക്തങ്ങളുടെ നല്ല ഉറവിടമാണ് പിസ്ത. കൂടാതെ, അവ രക്തസമ്മർദ്ദവും മറ്റ് ആരോഗ്യ അടയാളങ്ങളും മെച്ചപ്പെടുത്തും. പ്രത്യേകിച്ച് ചെമ്പിന്റെയും മാംഗനീസിന്റെയും നല്ല ഉറവിടമായ വാൽനട്ട് ഹൃദയത്തിന്റെയും തലച്ചോറിന്റെയും ആരോഗ്യം വർദ്ധിപ്പിക്കും. രക്തത്തിലെ കൊഴുപ്പിന്റെ അളവ് മെച്ചപ്പെടുത്താനും രക്തസമ്മർദ്ദം കുറയ്ക്കാനും കശുവണ്ടിക്ക് കഴിയുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു. വിറ്റാമിൻ കെ, മഗ്നീഷ്യം, മാംഗനീസ് തുടങ്ങിയ ധാതുക്കളും ഇവ നൽകുന്നു. പെക്കനിൽ എന്ന നട്ടിൽ സിങ്ക്, മാംഗനീസ് എന്നിവയുൾപ്പെടെ വിവിധ ഗുണകരമായ പോഷകങ്ങൾ അടങ്ങിയിട്ടുണ്ട്. മറ്റ് ഗുണങ്ങൾക്കൊപ്പം, അവ ഹൃദയത്തിലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കും. മക്കാഡാമിയ നട്‌സിൽ ആരോഗ്യകരമായ കൊഴുപ്പും വിറ്റാമിൻ ബി1, മാംഗനീസ് തുടങ്ങിയ മറ്റ് പ്രധാന പോഷകങ്ങളും അടങ്ങിയിട്ടുണ്ട്. ബ്രസീൽ നട്‌സ് സെലിനിയത്തിന്റെ മികച്ച ഉറവിടമാണ്, ഇത് ഒരു ആന്റിഓക്‌സിഡന്റായി വർത്തിക്കുന്നതും തൈറോയ്ഡ് ആരോഗ്യത്തിന് ആവശ്യമായതുമായ ഒരു പോഷകമാണ്. വൈറ്റമിൻ ഇ, മാംഗനീസ് തുടങ്ങിയ പോഷകങ്ങളുടെ നല്ല സ്രോതസ്സായ ഹസൽനട്ട്, ചില ഹൃദ്രോഗസാധ്യത ഘടകങ്ങൾ കുറയ്ക്കും. സാങ്കേതികമായി പയറുവർഗങ്ങളായ നിലക്കടല നിരവധി ബി വിറ്റാമിനുകൾ നൽകുകയും ഹൃദ്രോഗ സാധ്യത കുറയ്ക്കാൻ സഹായിക്കുകയും ചെയ്യും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂർ ദേവസ്വത്തിൽ കൃത്യമായ ഓഡിറ്റിംഗും മറ്റും നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഏകീകൃത ഡിജിറ്റൽ മാനേജ്മെന്റ് സിസ്റ്റം വേണമെന്ന് നിർദ്ദേശിച്ച് ഹൈക്കോടതി  (5 hours ago)

സംസ്ഥാനത്ത് കുരുമുളക് വില വീണ്ടും ഉയരുന്നു...  (5 hours ago)

ട്രെയിൻ യാത്രയ്ക്കായി കൗണ്ടറുകളിൽ നിന്ന് റിസർവേഷൻ ടിക്കറ്റ് എടുക്കുന്നവർക്കും ഇനി ഇൻഷുറൻസ് പരിരക്ഷ.  (5 hours ago)

ഐഎസ്എൽ ഫുട്‌ബോളിന്റെ പുതിയ സീസണിലെ ആദ്യ ഹോം മത്സരത്തിന് ഒരുങ്ങി ബ്ലാസ്‌റ്റേഴ്‌സ്...  (6 hours ago)

  തമിഴ്നാട്ടിൽ കനത്തമഴയിലും മണ്ണിടിച്ചിലിലുമായി മൂന്ന് മരണം... നീലഗിരിയിലേക്കുള്ള രണ്ട് പ്രവേശന കവാടം അടച്ചു  (6 hours ago)

സംസ്ഥാന സ്കൂൾകായിക മേള... ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് എൻ.ഐ.ടി സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും... ഇന്ന് നാലായിരത്തോളം കായികതാരങ്ങൾ അണിനിരക്കുന്ന മാർച്ച് പാസ്റ്റും മൂവായിരത  (7 hours ago)

വയനാട് ജില്ലയിൽ അതിതീവ്ര മഴ മുന്നറിയിപ്പ് ... വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വിലക്ക്  (8 hours ago)

സംസ്ഥാനത്തെ ക്ഷേമ പെൻഷൻ ഒക്ടോബർ 26 തിങ്കളാഴ്ച മുതൽ വിതരണം ചെയ്യും  (9 hours ago)

പാറശ്ശാലയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയും ഇടിമിന്നലും... പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിൽ ഇടിമിന്നലേറ്റ് അഞ്ച് ജീവനക്കാർക്ക് പരിക്ക്... ഇടിമിന്നലേറ്റ് ഡിപ്പോയിലെ കമ്പ്യൂട്ടർ ഉൾപ്പെടെ ഇട്രോണിക് ഉപകരങ്  (9 hours ago)

ചിലവുകളിലും സാമ്പത്തിക പരീക്ഷണങ്ങളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ? ഇന്നത്തെ രാശിചിന്ത  (9 hours ago)

കണ്ണീർക്കാഴ്ചയായി... വയനാട്ടിലെ മാനന്തവാടിയിൽ വാഹനാപകടത്തിൽ 12 വയസ്സുകാരിക്ക് ദാരുണാന്ത്യം...  (9 hours ago)

ചാലിയാർ പുഴയിൽ മീൻപിടിക്കാനിറങ്ങിയ സൈനികനെ ഒഴുക്കിൽപ്പെട്ട് കാണാതായി...  (9 hours ago)

  ടി20 അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യയുടെ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ റെക്കോര്‍ഡ് സ്വന്തം പേരില്‍ കുറിച്ച് ഇടംകൈയ്യന്‍ ഓപ്പണര്‍ അഭിഷേക് ശര്‍മ  (9 hours ago)

സൗദി അറേബ്യയിലെ വിമാനത്താവളങ്ങൾക്ക് നേരെ വീണ്ടും ഹൂതികളുടെ ആക്രമണം....  (9 hours ago)

സംസ്ഥാനത്ത് മഴ ശക്തമാകുന്നു.... ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്ട്... ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.....  (10 hours ago)

Malayali Vartha Recommends