രോഗ പ്രതിരോധ ശക്തികൂട്ടാന്‍ പ്രകൃതി നമുക്ക് നല്‍കിയിരിക്കുന്നത്... മുരിങ്ങയിലയുടെ ഗുണങ്ങള്‍?

പോഷക സമ്ബുഷ്ടമാണ് പ്രകൃതി നമുക്ക് കനിഞ്ഞ് നല്‍കിയിരിക്കുന്നതാണ് മുരിങ്ങ. മുരിങ്ങയിലയില്‍ പ്രോട്ടീന്‍, വിറ്റാമിന്‍ ബി6, ഇരുമ്ബ്, വിറ്റാമിന്‍ സി, ഇരുമ്ബ്, വിറ്റാമിന്‍ എ, കാല്‍സ്യം തുടങ്ങിയ അവശ്യ പോഷകങ്ങള്‍ അടങ്ങിയിരിക്കുന്നു. -മുരിങ്ങയിലയില്‍ ജീവകം സി അടങ്ങിയിരിക്കുന്നതിനാല്‍ അസ്ഥികള്‍ക്കും പല്ലുകള്‍ക്കും ദൃഢത നല്‍കുന്നു.
മുരിങ്ങയില ശരീരത്തിന്റെ ഊര്‍ജം വര്‍ദ്ധിപ്പിക്കുകയും ക്ഷീണത്തില്‍ നിന്ന് ആശ്വാസം നല്‍കുകയും ചെയ്യുമെന്ന് പറയപ്പെടുന്നു. ജീവകം സി ധാരാളമായി അടങ്ങിയിരിക്കുന്നതിനാല്‍ രോഗ പ്രതിരോധ ശക്തികൂട്ടാനും മുരിങ്ങയില സഹായിക്കുന്നു. നാരുകളും അമിനോ ആസിഡുകളും അടങ്ങിയിരിക്കുന്നതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാന്‍ സഹായിക്കും. അതുകൊണ്ട് പ്രമേഹരോഗികളുടെ ഭക്ഷണത്തില്‍ മുരിങ്ങയില ഉള്‍പ്പെടുത്താം.
ഗര്‍ഭാവസ്ഥയില്‍ മുരിങ്ങയില കഴിക്കുന്നത് അമ്മയുടെ ആരോഗ്യത്തോടൊപ്പം പിറക്കാന്‍ പോകുന്ന കുഞ്ഞിന്റെ എല്ലുകളുടെ വളര്‍ച്ചയെയും സഹായിക്കുന്നു. മുരിങ്ങയിലയിലെ ചില അമിനോ ആസിഡുകള്‍ മുലപ്പാലിന്റെ വര്‍ദ്ധനയ്ക്ക് സഹായിക്കുന്നതായി ചില പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
https://www.facebook.com/Malayalivartha