രാത്രിയില്‍ തൈര് കഴിച്ചാൽ എന്ത് സംഭവിക്കും...

തെെര് ഇഷ്ടമാണ് നമ്മളില്‍ പലർക്കും. തൈരില്‍ പൊട്ടാസ്യം, മഗ്നീഷ്യം തുടങ്ങിയ ധാതുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മര്‍ദ്ദത്തിന്റെ അളവ് നിലനിര്‍ത്താനും സഹായിക്കുന്നു. തെെര് കഴിക്കുന്നത് മൊത്തത്തിലുള്ള കുടലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുക ചെയ്യുന്നു. ഇതിലെ സമ്ബന്നമായ പ്രോബയോട്ടിക്, കാല്‍സ്യം അളവ് ഉപാപചയ പ്രവര്‍ത്തനം വര്‍ധിപ്പിച്ച് ബിഎംഐയെ നിയന്ത്രിക്കാന്‍ സഹായിക്കുന്നു.
തൈരില്‍ അടങ്ങിയിരിക്കുന്ന ജീവനുള്ളതും ആവശ്യമുള്ളതുമായ ബാക്ടീരിയകള്‍ ദഹനം മെച്ചപ്പെടുത്തുന്നതിനും ശരീരത്തിലെ മാലിന്യങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യുന്നതിനും സഹായിക്കുന്നു. ഇതിലെ ലാക്ടോബാസിലസ് ബള്‍ഗാറിക്കസ് ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമായേക്കാവുന്ന വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്നു. പാലിനേക്കാള്‍ ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ സാന്ദ്രീകൃതമാണ് തെെര്.
പകലും രാത്രിയും ഏത് സമയത്തും തെെര് കഴിക്കാം. ജലദോഷം പിടിപെടുമെന്ന് കരുതി ആളുകള്‍ സൂര്യാസ്തമയത്തിന് ശേഷം തെെര് കഴിക്കാന്‍ ഭയപ്പെടുന്നു. എന്നാല്‍ ഇതൊന്നും സത്യമല്ല. ഇത് ഒരു വലിയ ദഹന സഹായമാണ്. തെെര് ദിവസവും മൂന്ന് തവണ കഴിക്കുന്നത് നല്ലതാണ്. ഇത് ശരീരം ഫിറ്റായി നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്ന് പഠനങ്ങള്‍ പറയുന്നു.
https://www.facebook.com/Malayalivartha