ഭക്ഷണക്രമത്തില്‍ പ്രധാനി പ്രഭാത ഭക്ഷണമാണ്... നല്ല ആരോഗ്യത്തിന് പ്രഭാതഭക്ഷണം ഒഴുവാക്കാതിരിക്കാം

ഒരു മനുഷ്യന്റെ ഒരു ദിവസത്തെ എനര്‍ജി തീരുമാനിക്കപ്പെടുന്നത് അന്നത്തെ പ്രഭാതഭക്ഷണം ആശ്രയിച്ചാണ്. ഒരാള്‍ കഴിക്കുന്ന സമയവും എന്താണ് കഴിക്കുന്നതെന്നും ഒരു പോലെ പ്രധാനപ്പെട്ടതാണ്. ഓര്‍മ്മശക്തിയും ഏകാഗ്രതയും നിലനിര്‍ത്താനും പ്രമേഹം, ഹൃദ്രോഗം, അമിതഭാരം എന്നിവയുടെ സാധ്യത കുറയ്ക്കാനും പ്രഭാതഭക്ഷണം സഹായിക്കുന്നു.
അതുകൊണ്ട് തന്നെ നാരുകള്‍, പ്രോട്ടീന്‍, കാര്‍ബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയ ഘടകങ്ങളെല്ലാം അടങ്ങിയ ഭക്ഷണമായിരിക്കണം പ്രഭാതത്തില്‍ കഴിക്കേണ്ടത്. മുട്ട, പാല്‍, ധാന്യവര്‍ഗങ്ങള്‍, വാഴപ്പഴം, പഴങ്ങള്‍, ഗോതമ്പ്, ഓട്‌സ്, എന്നിവ ഇവയില്‍ പ്രധാനപ്പെട്ട ചിലതാണ്.
പ്രോട്ടീന്റെ ഉറവിടമായ മുട്ട ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് വളരെ പ്രധാനമാണ്. ആരോഗ്യകരമായ കൊഴുപ്പും അമിനോ ആസിഡുകളും അടങ്ങിയിട്ടുള്ള മുട്ട ദിവസവും പ്രാതലില്‍ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കണം. കൊളസ്‌ട്രോള്‍ ഉയര്‍ന്ന അളവിലുള്ളവര്‍ മുട്ടയുടെ മഞ്ഞക്കരു ഒഴിവാക്കിയാല്‍ മതി. തലച്ചോറിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കുന്ന കോളിന്‍ എന്ന ഘടകം മുട്ടയില്‍ അടങ്ങിയിട്ടുണ്ട്. നാഡികളുടെ പ്രവര്‍ത്തനത്തിനും കരളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാനും കോളിന്‍ സാഹായിക്കും.
ഊര്‍ജത്തിന്റെ കലവറയാണ് പാല്‍. പാലില്‍ അടങ്ങിയ കാല്‍സ്യം എല്ലിനും പല്ലിനും മികച്ച ആരോഗ്യം നല്‍കുന്നു. അമിനോ ആസിഡുകളാല്‍ സമൃദ്ധമാണ് പാല്‍. ഇത് പേശീനിര്‍മാണത്തെ സഹായിക്കുന്ന ഒന്നാണ്. പാലിലെ അമിനോ ആസിഡുകളിലൊന്നായ ട്രിപ്‌റ്റോഫാന്‍ നല്ല ഉറക്കം കിട്ടാന്‍ സഹായിക്കും. അതേസമയം ഹൃദ്രോഗം, പ്രമേയം, വൃക്കരോഗമുള്ളവര്‍, ദഹന പ്രശ്‌നങ്ങളുള്ളവര്‍ എന്നിവര്‍ പാലിന്റെ ഉപയോഗം കുറയ്ക്കണമെന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.
വാഴപ്പഴത്തില്‍ അടങ്ങിയിട്ടുള്ള വൈറ്റമിന്‍ ബി 6 ശരീരം എളുപ്പത്തില്‍ ആഗിരണം ചെയ്യും. അധികം പഴുക്കാത്ത വാഴപ്പഴത്തില്‍ മനുഷ്യന്റെ ശരീരത്തിന് ദഹിക്കാത്ത പ്രതിരോധശേഷിയുള്ള അന്നജം അടങ്ങിയിട്ടുണ്ട്. ഇതും വാഴപ്പഴത്തിലെ ലയിക്കുന്ന നാരുകളും ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ പഴത്തില്‍ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് നമ്മുടെ രക്തസമ്മര്‍ദ്ദം കുറയ്ക്കും. ഒരു ഇടത്തരം വലിപ്പമുള്ള വാഴപ്പഴം ഒരു ദിവസം ശരീരത്തിന് ആവശ്യമായി വരുന്ന പൊട്ടാസ്യത്തിന്റെ 10 ശതമാനം നല്‍കാന്‍ കഴിയും.
https://www.facebook.com/Malayalivartha