ആരോഗ്യത്തിന് ഏറ്റവും ഉത്തമം മുന്തിരി

പച്ചമുന്തിരി, ചുവന്നമുന്തിരി, കുരുവില്ലാത്ത മുന്തിരി, കറുത്തമുന്തിരി, മുന്തിരി ജെല്ലി, മുന്തിരി ജ്യൂസ്,മുന്തിരി ജാം, പല തരിത്തിലുളള മുന്തിരികള്‍ നമുക്ക് ലഭിക്കുന്നുണ്ട്. ഹൃദയരോഗങ്ങല്‍, കാന്‍സര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, മലബന്ധം തുടങ്ങിയ പല രോഗങ്ങളെയും ശമിപ്പിക്കുന്നതിന് ഈ കുഞ്ഞു മുന്തിരിക്ക് സാധിക്കുമത്രേ. ഒരു കപ്പ് ചുവപ്പോ പച്ചയോ മുന്തിരി കഴിക്കുകയാണെങ്കില്‍ അതില്‍ നിന്നും 104 കാലറി ലഭിക്കും. ആന്റി ഓക്‌സിജന്റെ അളവുകള്‍ ഇതില്‍ കൂടുതല്‍ ഉളളതിനാല്‍ കണ്ണിന്റെ ആരോഗ്യത്തിനും ഇതു ഏറെ പ്രയോജനമാണ്. രക്തത്തിലെ നൈട്രിക് ഓക്‌സൈഡിന്റെ അളവു കൂട്ടാന്‍ മുന്തിരിക്കു സാധിക്കും. ഇത് രക്തം കട്ടപിടിക്കുന്നതിനെ പ്രതിരോധിക്കും അതുവഴി ഹാര്‍ട്ട് അറ്റാക്ക് പിടിപെടാനുളള സാധ്യതതയും കുറയുന്നു. മുന്തിരി വാങ്ങി ഉപയോഗിക്കുന്നതിനു മുന്‍പ് അവ ഉപ്പുവെളളത്തിലോ ചൂടുവെളളത്തിലോ വൃത്തിയായി കഴുകിയതിനുശേഷം മാത്രം കഴിക്കാന്‍ ശ്രദ്ധിക്കണം.
https://www.facebook.com/Malayalivartha