Widgets Magazine 

30
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...


സഹോദരങ്ങളായ കുട്ടികൾ വെള്ളത്തൊട്ടിയിൽ വീണു മരിച്ച സംഭവം..കൊലപ്പെടുത്തിയത് താനാണെന്ന് മാതാവ് നിവേദ്യ..കൊലപാതകത്തിലേക്ക് നയിച്ച സാഹചര്യം എന്താണ്..?


തിരുവനന്തപുരത്ത് കോൺഗ്രസ് ഓഫീസുകൾക്ക് നേരെ ആക്രമണം... അക്രമികൾ ആരാണെങ്കിലും ശക്തമായ നടപടിയുണ്ടാകുമെന്ന് ചെന്നിത്തല.. പിന്നിൽ ബിജെപി പ്രവർത്തകരാണെന്ന് കോൺഗ്രസ്..


വൻ മയക്കുമരുന്ന് വേട്ട..ഇറാൻ പായ്ക്കപ്പലിൽ നിന്ന് അന്താരാഷ്ട്ര വിപണിയിൽ 3000 കോടിയിലധികം രൂപ വിലവരുന്ന മയക്കുമരുന്നാണ് പിടികൂടി..


സംസ്ഥാന പൊലീസ് മേധാവിക്ക് നഗരസഭ 15,030 പിഴ ചുമത്തി തിരുവനന്തപുരം നഗരസഭ.. അനധികൃത ഫ്‌ലെക്‌സ് ബോര്‍ഡുകള്‍ക്കെതിരായ നടപടി..നിയമം എല്ലാവർക്കും ഒന്നാണ്..

യുവതിയുടെ കണ്ണിനും മൂക്കിലും നീര്; ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് അര സെന്റിമീറ്ററുള്ള നൂല്‍പുഴുവിനെ!ഈ കാര്യങ്ങൾ ശ്രദ്ധിക്കുക

07 DECEMBER 2019 02:36 PM IST
മലയാളി വാര്‍ത്ത

മുഖത്തും കണ്ണിലും നീരുമായി കഷ്ട്ടപ്പെട്ട യുവതി. കാരണം പല ചികിത്സകളും ചെയ്തിട്ടും ആശുപത്രികൾ കയറി ഇറങ്ങിയിട്ടും ഫലമുണ്ടായില്ല ഒടുവില്‍ കണ്ടെത്തിയപ്പോള്‍ ഡോക്ടര്‍മാർ വരെ ഞെട്ടി. ശസ്ത്രക്രിയയിലൂടെ പുറത്തെടുത്തത് കണ്ണിനും മൂക്കിനുമിടയിൽ കഴിഞ്ഞിരുന്ന നൂൽപുഴുവിനെ. . തൊടുപുഴ ചാഴിക്കാട്ട് ആശുപത്രിയിലെ നേത്രരോഗ വിദഗ്ദ്ധന്‍ ഡോ. പോള്‍ എബ്രഹാമാണ് ഈ ശസ്ത്ര ക്രിയ നടത്തിയത്. 

മേയ് മാസത്തിലായിരുന്നു യുവതി കണ്ണും മൂക്കിനുമിടയ്ക്ക് നീരുമായി ചാഴിക്കാട്  ആശുപത്രിയിയെ സമീപിച്ചത്. തുള്ളി മരുന്ന് ഉപയോഗിച്ചിട്ടും രോഗം മാറാത്തതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടുകയായിരുന്നു. പിന്നീട് നടന്ന ചികിത്സയിൽ യുവതിക്ക് ഡൈറോഫിലേറിയാസിസ് എന്ന അപൂർവ രോ​ഗമാണെന്ന് കണ്ടെത്തുകയായിരുന്നു. തുള്ളിമരുന്ന് ഉപയോഗിച്ചിട്ടും മാറാത്തതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടി എത്തുകയായിരുന്നു . സ്‌കാനിങ് നടത്തിയിട്ടും രോഗം കണ്ടെത്താനായില്ല.

യുവതി വീണ്ടും ചാഴിക്കാട്ട് ആശുപത്രിയില്‍ തന്നെയെത്തി. വര്‍ഷങ്ങള്‍ക്ക് മുമ്ബ് സമാനമായ രോഗം ചികിത്സിച്ചിട്ടുള്ള ഡോ. പോളിന് ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വ രോഗമാണിതെന്ന് മനസിലായി ആറ് മാസത്തിലധികം യുവതിയുടെ കണ്ണിനും മൂക്കിനുമിടയിൽ ഈ നൂൽപുഴു കഴിഞ്ഞിരുന്നു. കരിമണ്ണൂര്‍ പാറയ്ക്കല്‍ ബിനോയുടെ ഭാര്യ ധന്യയുടെ (36) ഇടത് കണ്ണിനടിയില്‍ നിന്നുമാണ് പുഴുവിനെ പുറത്തെടുത്തത്. വളർത്തുമൃഗങ്ങളുമായുള്ള ഇടപഴകലിൽ നിന്നോ മുഖം കഴുകിയപ്പോൾ വെള്ളത്തിൽ നിന്നോ മറ്റോ യുവതിയുടെ കണ്ണിൽ കടന്നുകൂടിയതാണ് പുഴുവെന്ന നിഗമനത്തിലാണ് ഏവരും. മാസങ്ങൾ പിന്നിട്ടപ്പോൾ കൺപോളയ്ക്കുള്ളിലൂടെ മൂക്കിന്റെ ഭാഗത്തേക്ക് നീങ്ങിയതാകാമെന്നാണ് കരുതപ്പെടുന്നത്. കണ്ണിനും മൂക്കിനുമിടയില്‍ നടത്തിയ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ ‌ഏകദേശം അര സെന്റിമീറ്ററോളം നീളമുള്ള നൂല്‍പുഴുവിനെയാണ് പുറത്തെടുത്തത്. ഒടുവിൽ ഡൈറോഫിലേറിയാസിസ് എന്ന അപൂര്‍വ രോഗം ബാധിച്ച യുവതിക്ക് ശസ്ത്രക്രിയയിലൂടെ മോചനം കിട്ടുകയായിരുന്നു.

തീരെ ചെറുതായ ഇവയെ സ്‌കാനിംഗില്‍ കണ്ടെത്താനാകില്ല. കണ്ണിനും മൂക്കിനുമിടയില്‍ നടത്തിയ അതിസൂക്ഷ്മ ശസ്ത്രക്രിയയിലൂടെ അര സെന്റിമീറ്റര്‍ നീളമുള്ള നൂല്‍പുഴുവിനെ പുറത്തെടുക്കുകയായിരുന്നു. വളർത്തുമൃഗങ്ങളുമായുള്ള ഇടപഴകലിൽ നിന്നോ മുഖം കഴുകിയപ്പോൾ വെള്ളത്തിൽ നിന്നോ മറ്റോ യുവതിയുടെ കണ്ണിൽ കടന്നുകൂടിയതാണ് പുഴുവെന്ന നിഗമനത്തിലാണ് ഏവരും. ഏതായാലും ചില കാര്യങ്ങൾ നാം സൂക്ഷിക്കുകയും ശ്രദ്ധയോടെ ചെയ്യുകയും വേണം. ആദ്യം മൃഗങ്ങളുമായി ഇടപഴകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. വീട്ടിലെ ഒരംഗത്തെപ്പോലെയാണ് നമുക്ക് വളർത്തു മൃഗങ്ങൾ. അതിരു കടന്ന അടുപ്പംം ആരോഗ്യപരമായി അത്ര നല്ലതല്ലെന്നാണു ഡോക്ടർമാർ പറയുന്നത്. നായ്ക്കളുടെയും പൂച്ചകളുടെയും വായിലും തുപ്പലിലും ധാരാളം അണുക്കളുണ്ട്. ഇവയുമായി സംസര്‍ഗം അണുബാധകള്‍ക്കും മറ്റു രോഗങ്ങള്‍ക്കും കാരണമായേക്കാം.വളർത്തു മൃഗങ്ങളുടെ വിസർജ്യങ്ങളും മറ്റും വീടിനകത്ത് ഉണ്ടാകാൻ പാടില്ല. ഇതും രോഗങ്ങൾക്കു കാരണമാകാം.മൃഗ പരിപാലനത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകണം. മൃഗങ്ങളുടെ ശരീരദ്രവങ്ങൾ പരിപാലനത്തിനിടെ കഴിവതും നമ്മുടെ ശരീരത്തില്‍ വീഴാതെ ശ്രദ്ധിക്കണം.മൃഗങ്ങളുടെ ശാരീരിക ശുചിത്വം ഉറപ്പു വരുത്തുകയും അവയുടെ മേൽ ചെള്ള് തുടങ്ങിയ ജീവികൾ വളരാതെ നോക്കുകയും വേണം. ശുദ്ധമായ ജലം എന്ന് ഉറപ്പ് വരുത്തിയ ശേഷം അവ ഉപയോഗിക്കുക.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാജ്യത്തെ ക്യാൻസർ രോഗവിദഗ്ദ്ധർ ഒന്നിക്കുന്ന ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് 2026 കൊച്ചിയിൽ...  (10 minutes ago)

600 കോടി രൂപയുടെ നിക്ഷേപം; പദ്ധതിയിലൂടെ 10,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടും...  (22 minutes ago)

സാമൂഹിക സംരംഭകത്വത്തെ പിന്തുണയ്ക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധം: മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി...  (27 minutes ago)

ഓപ്പറേഷൻ തൂഫാൻ:  (55 minutes ago)

സിനിമകൾ പങ്കുവെക്കുന്ന രാഷ്ട്രീയവും അനുഭവങ്ങളും ചർച്ച ചെയ്ത് ഐ.ഡി.എസ്.എഫ്.എഫ്.കെ 'മീറ്റ് ദി ഡയറക്ടർ' സംവാദം...  (58 minutes ago)

നിശ്ശബ്ദ ദുരന്തമായി 'ലാൻഡ് സബ്സിഡൻസ്'; കര വിഴുങ്ങാൻ കടൽ മാത്രമല്ല, ഭൂമിയും താഴേക്ക്; 8 കോടി മനുഷ്യർ ഭീതിയിൽ...  (1 hour ago)

Palakkad മാതാവിന്റെ കുറ്റസമ്മതം  (1 hour ago)

Thiruvananthapuram-dcc-office കേരളത്തിൽ അങ്ങോളം ഇങ്ങോളം പ്രതിഷേധം  (1 hour ago)

Arabian sea ഓപ്പറേഷന്റെ ദൃശ്യങ്ങള്‍ പുറത്തു വിട്ടു..  (1 hour ago)

കേരള പൊലീസിന് 15,030 പിഴ  (2 hours ago)

ഇറാന്റെ കൂര ശിക്ഷ...  (2 hours ago)

വേളി കേന്ദ്രീകരിച്ച് ഗതാഗത, വിനോദസഞ്ചാര മേഖലകളിൽ വലിയ വികസന സാധ്യതകളാണ് വരാനിരിക്കുന്നതെന്നും, ഭാവിയിൽ വേളിയെ കേരളത്തിലെ ഏറ്റവും വലിയ ട്രാൻസ്പോർട്ട് ഹബ്ബായി മാറ്റുമെന്നും ഗതാഗത വകുപ്പ് മന്ത്രി സി.പി.  (2 hours ago)

മഴഭീഷണി.... മത്സരത്തിന് മുന്നോടിയായി മഴയുടെ ഭീഷണി ശക്തമായി നിലനിൽക്കുന്നു, മത്സരം ഉപേക്ഷിച്ചാൽ ഇന്ത്യ ഫൈനലിലേക്ക് മുന്നേറും  (3 hours ago)

പനി കേസുകൾ വർദ്ധിക്കുന്നു....സ്വയം ചികിത്സ പാടില്ല  (4 hours ago)

എരുമേലിയിലെ അയ്യപ്പക്ഷേത്രം ഉള്‍പ്പെടെ ശബരിമല തീര്‍ഥാടകരെത്തുന്ന എല്ലാ ഇടത്താവളങ്ങളിലും മതിയായ സൗകര്യങ്ങള്‍ ഉറപ്പാക്കേണ്ടത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവാദിത്വമാണെന്ന് ഹൈക്കോടതി...  (4 hours ago)

Malayali Vartha Recommends