Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

സമഗ്ര ലൈംഗിക വിദ്യാഭ്യാസം എന്താണ്? അതിൻ്റെ ആവശ്യകത എന്ത്? ഇതുകൊണ്ട് എന്താണ് പ്രയോജനം? ലൈംഗികതാ വിദ്യാഭ്യാസത്തെ കുറിച്ചുള്ള കുറിപ്പ് ശ്രദ്ധേയമാകുന്നു

06 OCTOBER 2021 01:36 PM IST
മലയാളി വാര്‍ത്ത

സമഗ്ര ലൈംഗിക വിദ്യാഭ്യാസം എന്താണ്? അതിൻ്റെ ആവശ്യകത എന്ത്? ഇതുകൊണ്ട് എന്താണ് പ്രയോജനം? ഈ വിഷയത്തെ കുറിച്ച് വ്യക്തമായി പറയുകയാണ് ഇൻഫോ ക്ലിനിക്ക് എന്ന ഫെയ്‌സ്ബുക്ക് പേജ്. ജിതിൻ ടീ ജോസഫ്, എഡ്വിൻ ജിൽസി പീറ്റർ എന്നീ ഡോക്ടർമാരാണ് ഈ കുറിപ്പ് എഴുതിയത്. കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; ലൈംഗികതാ വിദ്യാഭ്യാസം : എന്ത്, എന്തിന്, എങ്ങനെ ?

സ്‌കൂളിൽ പഠിക്കുമ്പോൾ ഓരോ വിഷയവും അധ്യാപകർ എങ്ങനെ പഠിപ്പിക്കുന്നുവോ അതുപോലെ തന്നെ പഠിക്കുന്നതാണ് സാറുമാർക്ക് ഇഷ്ടം, അല്ലെ? സ്വന്തമായ രീതിയിൽ എന്തെങ്കിലും എഴുതി വെച്ചാൽ വഴക്കും ചിലപ്പോൾ അടിയും കിട്ടും. എന്നാൽ നിങ്ങൾ ആ പാഠം സ്വയം വായിച്ചു പഠിച്ചാൽ മതി എന്ന് പൊതുവെ അധ്യാപകർ പറയുന്ന ഒരു പാഠഭാഗം ഉണ്ട്, 'മനുഷ്യ ശരീരത്തിലെ ലൈംഗിക അവയവങ്ങളെ കുറിച്ചും, ലൈംഗിക പ്രക്രിയയെ കുറിച്ചുമുള്ള' പാഠമായിരിക്കുമത്.

ഇനി വീട്ടിലാണെങ്കിലോ? കുട്ടി "ഞാൻ എങ്ങനെയാ ഉണ്ടായത് " എന്ന് ചോദിച്ചാൽ മാതാപിതാക്കൾ വിയർക്കും, എന്തെങ്കിലും പറഞ്ഞു രക്ഷപെടും. കുറച്ചു കൂടി വലിയ കുട്ടിയാണ് ഈ ചോദ്യം ചോദിക്കുന്നതെങ്കിൽ ചിലപ്പോൾ വഴക്കും കിട്ടും. നമ്മുടെ നാട്ടിലെ പൊതുവായ ഒരു അവസ്ഥയാണ്‌ മുകളിൽ പറഞ്ഞു വെച്ചത്.

പലപ്പോഴും നമ്മളുടെ കുട്ടികളുടെ ലൈംഗികതാ വിദ്യാഭ്യാസം ഏതെങ്കിലും വ്യക്തികൾ കുറെ വർഷത്തിലൊരിക്കൽ സ്‌കൂളിൽ വന്നു നടത്തുന്ന ഒന്നോ രണ്ടോ മണിക്കൂർ നീണ്ടു നിൽക്കുന്ന ക്ലാസ്സിൽ മാത്രമൊതുങ്ങും. പ്രധാന പഠനസഹായി പിന്നെ കൂട്ടുകാരോ, നീലച്ചിത്രങ്ങളോ, പണ്ട് കാലത്തു കൊച്ചുപുസ്തകങ്ങളോ ആയിരിക്കും. അപ്പൊ പിന്നെ നമ്മുടെ ലൈംഗികതയെ കുറിച്ചുള്ള ഒരു ധാരണയെ പറ്റി ഊഹിക്കാമല്ലോ.

ലൈംഗികതാ വിദ്യാഭ്യാസത്തെ (Comprehensive Sexuality Education) കുറിച്ചാണ് ഈ ലേഖനത്തിൽ പറയാൻ ഉദ്ദേശിക്കുന്നത്. ഒരു ആമുഖ ലേഖനമാണിത്. ലൈംഗികതാ വിദ്യാഭ്യാസത്തെ കുറിച്ച് മനസിലാക്കണമെങ്കിൽ ആദ്യമേ തന്നെ 'ലൈംഗികത' എന്താണ് എന്ന് നമ്മൾ മനസിലാക്കേണ്ടതുണ്ട്. പലരുടെയും മനസിലുള്ള ഒരു ധാരണ ലൈംഗികത എന്നത് ലൈംഗിക പ്രക്രിയയും അതുമായി ബന്ധപ്പെട്ട ശാരീരിക പ്രത്യേകതകളും മാത്രമാണെന്നാണ്.

❓എന്താണ് ലൈംഗികത?
⚫ലൈംഗികതക്ക് ഒരു കൃത്യമായ നിർവചനം നൽകുക വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഒരു വ്യക്തിതയുടെ ലൈംഗികപരമായ മനോഭാവം, താല്പര്യങ്ങൾ, പെരുമാറ്റം ഇവയെല്ലാം ചേർന്നതാണ് അയാളുടെ ലൈംഗികത. ലൈംഗികതക്ക് ജൈവപരവും, വൈകാരികവും, സാമൂഹികവും, രാഷ്ട്രീയപരവുമായ വിവിധ തലങ്ങളുണ്ട്.

കേവലം ലൈംഗിക പ്രക്രിയ മാത്രമല്ല ഇതിൽ വരിക, മറിച്ചു ലിംഗത്വം (Gender), ലിംഗ വ്യക്തിത്വം (Gender identity), ജെൻഡർ റോൾസ്, ലൈംഗിക ആഭിമുഖ്യം, ബന്ധങ്ങൾ, പരസ്പര ബഹുമാനം, പ്രത്യുൽപാദനം, ലൈംഗിക ആരോഗ്യം തുടങ്ങി വിവിധ വശങ്ങൾ ലൈംഗികതയുടെ ഭാഗമായി വരും.

❓എന്താണ് സമഗ്ര ലൈംഗികതാ വിദ്യാഭ്യാസം അഥവാ Comprehensive sexuality education (CSE)?
⚫ലൈംഗികതയുടെ ശാരീരിക, മാനസിക, വൈകാരിക, സാമൂഹിക, ധാരണപരമായ വശങ്ങളെ കുറിച്ച് കുട്ടികളെ പഠിപ്പിക്കുവാൻ, പാഠ്യ പദ്ധതിയുടെ ഭാഗമായി നൽകുന്ന ഒരു പരിശീലന പ്രക്രിയയാണ് CSE. സ്‌കൂളുകളിൽ പോകുവാൻ സാധിക്കാത്ത കുട്ടികളെ ലക്ഷ്യംവച്ചുള്ള പ്രവർത്തനങ്ങളും ഇതിൻ്റെ ഭാഗമായി ഉണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (1 hour ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (2 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (2 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (2 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (2 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (2 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (2 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (2 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (3 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (3 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (3 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (5 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (5 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (5 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (6 hours ago)

Malayali Vartha Recommends