Widgets Magazine 

03
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


കൊഴിഞ്ഞാമ്പാറ ഇരട്ടക്കൊലപാതകം: പ്രതി നിവേദ്യയുടെ ഫോൺവിളികളിലും വാട്സ്ആപ്പ് ചാറ്റുകളിലും വിപുലമായ പരിശോധനയുമായി പോലീസ്...


2 വർഷം ഒരേ മേൽക്കൂരയ്ക്ക് കീഴിൽ ഒളിപ്പിച്ച കറുത്ത സത്യങ്ങൾ; ഒടുവിൽ അഹമ്മദാബാദിനെ നടുക്കിയ ആ മൂന്ന് മരണങ്ങളുടെ നിഗൂഢത പുറത്ത്...


ശക്തമായ തെളിവുകൾക്ക് മുന്നിൽ 'രക്ഷാകവചം' തീർക്കാൻ പ്രതിഭാഗം; കലിഫോർണിയ ഇരട്ടക്കൊലക്കേസ് വിചാരണ ഒക്ടോബറിലേക്ക് മാറ്റി...


"എന്നെ കൊന്നുതരൂ എന്ന് അവൻ അലറിവിളിച്ചു"; ആകാശത്ത് വിമാനം തകർക്കാൻ നോക്കിയ ഒമാനിയെ കീഴടക്കും മുമ്പ് സംഭവിച്ചത്...


അധ്യാപികയുടെ അപ്രതീക്ഷിത വിയോഗം; വില്ലനായത് ചൂരമീൻ അച്ചാറിലെ കെമിക്കൽ മാറ്റങ്ങളോ?

തുണി മാസ്ക്ക് വെച്ചിട്ട് യാതൊരു കാര്യവുമില്ല, നിരവധി ആളുകൾ രോഗികളാകാനുള്ള സാധ്യത, വെറുതെ അപകടം ക്ഷണിച്ച് വരുത്തരുതേ... ശ്വാസകോശ ​രോ​ഗമുള്ളവർക്കും മുന്നറിയിപ്പ്, വൈറസിനെ പൂർണ്ണമായി തടയാൻ ആരോഗ്യവിദഗ്ധരുടെ പുതിയ നിർദ്ദേശങ്ങൾ

01 JANUARY 2022 02:43 PM IST
മലയാളി വാര്‍ത്ത

കൊവിഡിന്റെ ഒമൈക്രോൺ വകഭേദം അതിവേഗം പടരുകയാണ്. പ്രതിദിന പോസിറ്റീവ് കേസുകളുടെ എണ്ണം വർധിക്കുമ്പോഴും ജനങ്ങൾ വേണ്ടത്ര മുൻകരുതലുകൾ എടുക്കിന്നില്ല എന്നതാണ് വാസ്തവം. ഇപ്പോഴിതാ ഒമൈക്രോൺ വകഭേദത്തെ ചെറുക്കാൻ തുണി മാസ്കിന് കഴിയില്ലെന്നാണ് വിദഗ്ധർ പറയുന്നത്. എൻ95 മാസ്കോ, മൂന്ന് ലെയറുള്ള സർജിക്കൽ മാസ്കോ ഉപയോഗിക്കണമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

വായുവിലെ 95 ശതമാനം കണികകളെയും പൊടിപടലങ്ങളെയും എൻ95 മാസ്കിന് അരിച്ചെടുക്കാനാകുമെന്ന് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അഭിപ്രായപ്പെടുന്നു. കൂടുതലായും ആരോഗ്യപ്രവർത്തകരും മുൻനിര പോരാളികളുമാണ് ഇത്തരം മാസ്ക് കൂടുതൽ ധരിക്കാറുള്ളത്.

 

എൻ95 മാസ്കുമായി താരതമ്യപ്പെടുത്തുമ്പോൾ സർജിക്കൽ മാസ്ക് കുറച്ച് അയഞ്ഞതാണെങ്കിലും അവയും തുണി മാസ്കിനേക്കാൾ മെച്ചപ്പെട്ട രീതിയിൽ അണുവാഹകരായ കണികകളെ തടയും. വായുവിലെ കണികകളിൽ തങ്ങി നിന്ന് പടരുന്ന കൊറോണ വൈറസിനെ തടുക്കാൻ സാധാരണ മാസ്ക് കൊണ്ടൊന്നും സാധിക്കില്ലെന്ന് ജോർജ് വാഷിങ്ടൺ സർവകലാശാലയിലെ പബ്ലിക് ഹെൽത്ത് പ്രൊഫസർ ലിയാന വെൻ പറയുന്നു.

സർജിക്കൽ മാസ്കിന് പുറമേ ഒരു തുണി മാസ്ക് കൂടി വയ്ക്കുന്ന ഇരട്ട മാസ്കിങ് അധിക സംരക്ഷണം നൽകുമെന്നും വിദഗ്ധർ അഭിപ്രായപ്പെടുന്നു. തിരക്കുള്ള സ്ഥലങ്ങളിൽ പോകുന്നവർ എൻ95, കെഎൻ95, കെഎഫ്94 പോലുള്ള മാസ്കുകൾ വയ്ക്കുന്നത് നന്നായിരിക്കുമെന്നും പ്രൊഫ. ലിയാന കൂട്ടിച്ചേർത്തു. വായുവിലെ വർധിച്ചു വരുന്ന മലിനീകരണത്തിനെതിരെയും എൻ95 പോലുള്ള മാസ്കുകൾ സംരക്ഷണം നൽകും.

അലർജി, ആസ്മ, ബ്രോങ്കൈറ്റിസ് പോലുള്ള ശ്വാസകോശ പ്രശ്നങ്ങളുള്ളവർ എൻ95 മാസ്ക് തന്നെ ഉപയോഗിക്കണമെന്നും ആരോഗ്യ വിദഗ്ധർ അഭിപ്രായപ്പെടുന്നുണ്ട്. അതേസമയം ആരോഗ്യപരിചരണത്തിന്റെ ലഭ്യതയാവും ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയെന്ന് ലോകാരോഗ്യ സംഘടന ചീഫ് സയന്റിസ്റ്റ് ഡോ.സൗമ്യ സ്വാമിനാഥൻ പറഞ്ഞു. നിരവധി ആളുകൾ രോഗികളാകാനുള്ള സാധ്യതയും കൂടുതലാണെന്ന് അവർ പറഞ്ഞു. നിരവധി ആളുകൾ രോഗികളാകാനുള്ള സാധ്യത കൂടുതലാണെന്നും അവർ മുന്നറിയിപ്പു നൽകി.

 

രോഗവ്യാപനം വേഗത്തിലാകുന്നതോടെ ആശുപത്രികളിൽ തിരക്ക് വർധിക്കും. ആഗോളതലത്തിൽ പുതിയ ആശങ്കകൾ ഉണർത്തുകയും വീടുകളിലേക്കു പരിചരണം മാറ്റേണ്ട സ്ഥിതിയുണ്ടാകുമെന്നും ഡോ. സൗമ്യ സ്വാമിനാഥൻ വ്യക്തമാക്കി. ആശങ്കാകുലരാകുന്ന ആളുകൾ ഒരു ഡോക്ടറെ കാണുകയോ ആരോഗ്യ പ്രവർത്തകരുടെയോ ഉപദേശം തേടുകയോ വേണം. അതിനുള്ള സൗകര്യം ഒരുക്കുകയാണ് വേണ്ടതെന്നും ഡോ. സൗമ്യ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഏഷ്യന്‍ കായിക മാമാങ്കത്തിന് തിരശ്ശീല വീഴാന്‍ രണ്ടുദിനം മാത്രം ബാക്കിനില്‍ക്കെ മെഡല്‍പട്ടികയില്‍ അവസാനലാപ്പില്‍ ഇന്ത്യന്‍ കുതിപ്പ്  (5 hours ago)

ഇന്ന് രാത്രി കൊടും മഴ തെക്ക് കൂട്ട മഴ..! രാത്രിയോടെ എല്ലാം മാറും..! നാളെ പ്രവചനം ഇങ്ങനെ..! മുന്നറിയിപ്പ്  (6 hours ago)

കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സയ്‌ക്കെത്തിയ വീട്ടമ്മ മരിച്ച സംഭവം ചികിത്സപ്പിഴവെന്നു ബന്ധുക്കളുടെ പരാതി  (6 hours ago)

'കോമണ്‍സെന്‍സില്ലേ, മാറി നില്‍ക്ക്';നീയൊക്കെ ഒന്ന് ഇറങ്ങിപ്പോ ..! സ്റ്റേജിൽ പൊട്ടിത്തെറിച്ച് C M സതീശൻ  (6 hours ago)

ഫ്‌ലൈ ദുബായ് വിമാനത്തിലുണ്ടായ അക്രമണം: അയാളെ അയച്ചത് ആരായാലും അവര്‍ക്ക് വലിയ വില നല്‍കേണ്ടി വരുമെന്ന് നെതന്യാഹു  (6 hours ago)

അയ്യോ അമ്മേ..നെഞ്ചു'പൊട്ടി ശ്രദ്ധമോൾ..!'ചൂര' മീന്‍ അച്ചാർ കഴിച്ച് മണിക്കൂറിനുള്ളിൽ..! കുടലിൽ പുണ്ണ്,പിന്നാലെ മരണം..!  (6 hours ago)

പിണറായിയുടെ ശിങ്കിടിയെ തൂക്കി സതീശൻ..ആന്റോ ഒളിവിൽ..?ജയതിലകിന്റെ തല കോടതിയുടെ കക്ഷത്ത്  (6 hours ago)

U D F-ൽ യുദ്ധം..! വേണുഗോപാൽ കാത്തിരുന്ന ദിവസം..! കൂട്ടത്തോടെ ഇറങ്ങുന്നു..! CM സതീശനെ തെറിപ്പിക്കും  (6 hours ago)

അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു...!  (7 hours ago)

ക്യാപ്റ്റൻ സ്മിത്തിന്റെ നില ഗുരുതരം..! എയർലിഫ്റ്റ് ചെയ്തു. കോക്പിറ്റിൽ ഇറാന്റെ വൃത്തികേട്..! അക്രമിയായ പൈലറ്റിനെ തൂക്കിക്കൊല്ലും..!  (7 hours ago)

ചെന്നിത്തല മുഖ്യമന്ത്രി ? ഹൈക്കമാന്റിൽ ചരടുവലികൾ 2004 ന് സമാനം പക്ഷേ ലീഗും ജോസഫും ?  (7 hours ago)

അടൂര്‍ പ്രകാശിനെ പരസ്യമായി തള്ളി ആരോഗ്യ മന്ത്രി കെ. മുരളീധരന്‍  (9 hours ago)

ഷൂട്ടിങിനിടെ അമിതാഭ് ബച്ചന് പരിക്കേറ്റു  (9 hours ago)

മുഖ്യമന്ത്രി വിഡി സതീശനെതിരായ പരസ്യപ്രസ്താവനയില്‍ യോജിപ്പില്ലെന്ന് കെസി വേണുഗോപാല്‍  (10 hours ago)

വ്യാജ കസ്റ്റമര്‍ കെയര്‍ നമ്പറുകള്‍ ഉപയോഗിച്ച് സൈബര്‍ തട്ടിപ്പ് വ്യാപകമെന്ന് പൊലീസ്  (10 hours ago)

Malayali Vartha Recommends