കോവിഡ് വ്യാപനത്തില്‍ വര്‍ദ്ധനവ്.... രോഗികളുടെ എണ്ണം മൂവായിരത്തിലേറെയായി... പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായി വര്‍ധിച്ചു

കോവിഡ് വ്യാപനത്തില്‍ വര്‍ദ്ധനവ്.... രോഗികളുടെ എണ്ണം മൂവായിരത്തിലേറെയായി... പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 2.7 ശതമാനമായി വര്‍ധിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3095 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
തുടര്‍ച്ചയായ രണ്ടാം ദിവസമാണ് രോഗികളുടെ എണ്ണം മൂവായിരത്തിനു മുകളിലാകുന്നത്. ഇതോടെ രാജ്യത്ത് ആകെ ചികിത്സയിലുള്ളവരുടെ എണ്ണം 15,208 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് (ടിപിആര്‍) 2.7 ശതമാനമായി വര്‍ധിച്ചു.
പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 1.71 ശതമാനമാണ്. രോഗസ്ഥിരീകരണ നിരക്ക് ആറുമാസത്തിനിടെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ രണ്ടിന് രേഖപ്പെടുത്തിയ 3375 ആണ് ഇതിനു മുമ്പത്തെ ഉയര്‍ന്ന രോഗനിരക്ക്. ഒരാഴ്ചയ്ക്കിടെ ഇരട്ടിയായാണ് കോവിഡ് കേസുകള്‍ വര്‍ധിച്ചിട്ടുള്ളത്.
കേരളം, മഹാരാഷ്ട്ര, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കോവിഡ് വ്യാപനം കുതിച്ചുയരുന്നത്. ചൊവ്വാഴ്ച കേരളത്തില്‍ 332 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബുധനാഴ്ച ഇത് 686 ഉം, വ്യാഴാഴ്ച 765 ആയും വര്‍ദ്ധിച്ചു. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കോവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നത്.
"
https://www.facebook.com/Malayalivartha