അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പുണെയില്‍ 37 പേര്‍ക്കു കൂടി കണ്ടെത്തി...

അപൂര്‍വ നാഡീരോഗമായ ഗില്ലന്‍ ബാരി സിന്‍ഡ്രോം (ജിബിഎസ്) പുണെയില്‍ 37 പേര്‍ക്കു കൂടി കണ്ടെത്തി. ഇതോടെ ആകെ രോഗികള്‍ 59 ആയി. ഇതില്‍ 40 പേര്‍ പുരുഷന്‍മാരാണ്. പുണെയിലെ ഗ്രാമീണ മേഖലകളിലാണ് കൂടുതല്‍ കേസുകള്‍. പുണെ സിറ്റിയില്‍ 11 പേര്‍ക്കും പിംപ്രിചിഞ്ച്വാഡ് മേഖലയില്‍ 12 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.
നാഡിയുടെ പ്രവര്‍ത്തനത്തെയും രോഗപ്രതിരോധ ശേഷിയെയും ബാധിക്കുന്ന രോഗം പക്ഷാഘാതത്തിനും കാരണമായേക്കാം. വയറുവേദന, അതിസാരം, കൈകാലുകള്‍ക്കു ബലക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. രക്തവും തൊണ്ടയിലെ സ്രവവുമാണു രോഗനിര്‍ണയ പരിശോധനയ്ക്ക് എടുക്കുക.
രോഗബാധ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട മേഖലകളില്‍ ആരോഗ്യവകുപ്പിന്റെ ദ്രുതകര്‍മ സേന സന്ദര്‍ശനം നടത്തി. ഇവിടെ നിന്നു ശുദ്ധജല സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. രോഗം കണ്ടെത്തിയവരുടെ രക്ത, സ്രവ സാംപിളുകള്‍ പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ വിശദമായ പരിശോധനയ്ക്കും അയച്ചിരിക്കുകയാണ്.
https://www.facebook.com/Malayalivartha