ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം നിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന്

ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയില്‍ പ്രധാനമന്ത്രി സ്വാസ്ത്യ സുരക്ഷാ യോജന പദ്ധതി പ്രകാരം നിര്‍മ്മിച്ച പുതിയ ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന്.
രാവിലെ 10ന് കേന്ദ്രമന്ത്രി ഡോ.ജിതേന്ദ്ര സിംഗ് ഉദ്ഘാടനം ചെയ്യുമെന്ന് നിര്‍മ്മാണ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍ ഡോ.ഹരികൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.കേന്ദ്രമന്ത്രി ജെ.പി.നദ്ദ ഓണ്‍ലൈനായി പങ്കെടുക്കും.
കേന്ദ്രമന്ത്രി സുരേഷ് ഗോപി,മന്ത്രി വീണാ ജോര്‍ജ്,ഡോ.ശശി തരൂര്‍.എം.പി,നിതി ആയോഗ് അംഗം ഡോ.വി.കെ.സാരസ്വത്,മുന്‍ കേന്ദ്രമന്ത്രി വി.മുരളീധരന്‍,കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് സെക്രട്ടറി പ്രൊഫ.അഭയ് കരണ്ടികര്‍,കടകംപള്ളി സുരേന്ദ്രന്‍ എം.എ.എല്‍.എ തുടങ്ങിയവര്‍ സംസാരിക്കും. പുതിയ കെട്ടിടത്തില്‍ ആദ്യം ഒ.പി പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.
https://www.facebook.com/Malayalivartha