കണ്ണൂർ പഴയ മുനിസിപ്പാലിറ്റി (ടൗൺ) പരിധിയിൽ ഇന്ന് ഹർത്താൽ.... രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെ

കണ്ണൂർ ടൗണിൽ ഇന്ന് ഹർത്താൽ. സിപിഎമ്മാണ് ഹർത്താലിന് ആഹ്വാനം നൽകിയത്. രാവിലെ ആറു മണി മുതൽ വൈകീട്ട് നാലു മണി വരെയാണ് ഹർത്താൽ.
സിപിഎമ്മിന്റെ മുതിർന്ന നേതാവ് കെ പി സഹദേവന്റെ വിയോഗത്തിൽ ആദരസൂചകമായാണ് ഹർത്താൽ ആചരിക്കുക. കണ്ണൂർ പഴയ മുനിസിപ്പാലിറ്റി പരിധിയിൽ മാത്രമാണ് ഹർത്താൽ ആചരിക്കുക.
അതേസമയം ഹോട്ടലുകൾ, വാഹനങ്ങൾ, മറ്റ് അത്യാവശ്യ സർവീസുകൾ എന്നിവയെ ഹർത്താലിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഹർത്താലുമായി പൊതുജനങ്ങൾ സഹകരിക്കണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ കെ രാഗേഷ് അഭ്യർത്ഥിക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























