തമിഴ്നാട്ടില്‍ ശക്തമായ മഴ.... ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം...

തമിഴ്നാട്ടില്‍ ശക്തമായ മഴ. ഊട്ടി - മേട്ടുപ്പാളയം റോഡില്‍ മണ്ണിടിച്ചിലുണ്ടായതിനെ തുടര്‍ന്ന് വന്‍ ഗതാഗത തടസം. ബസ്സിന് മുകളിലേക്കാണ് മണ്ണ് ഇടിഞ്ഞ് വീണത്. ബസ്സിലുണ്ടായിരുന്ന ഡ്രൈവറെയും യാത്രക്കാരെയും രക്ഷപ്പെടുത്തിയതായാണ് സൂചനകളുള്ളത്.
കോയമ്പത്തൂര്‍ - നീലഗിരി ജില്ലകളിലേക്കുളള ഗതാഗതം തടസ്സപ്പെട്ടു, കൊടൈക്കനാല്‍ മേഖലയിലും മണ്ണിടിച്ചിലുണ്ട്. ഇവിടേക്കുള്ള ഗതാഗതം പൂര്‍ണമായി നിലച്ചിരിക്കുകയാണ്. ശക്തമായ മഴയെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് വിനോദസഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തി. തമിഴ്നാടിന്റെ വടക്കന്‍ മേഖലകളില്‍ ദിവസങ്ങളായി ശക്തമായ മഴയാണ് പെയ്തത്,
മഴ ശക്തമായി തുടരുമെന്ന മുന്നറിയിപ്പുള്ളതിനെ തുടര്‍ന്ന് കൂടുതല്‍ സ്ഥലങ്ങളില്‍ മണ്ണിടിച്ചിലിന് സാധ്യതയുണ്ടെന്ന് അധികൃതര്‍ . അവധി ദിവസമായതിനാല്‍ ഊട്ടി, കൊടൈക്കനാല്‍ വിനോസഞ്ചാരകേന്ദ്രങ്ങളില് എത്തിയ മലയാളികള്‍ ഉള്‍പ്പെടെയുള്ള നിരവധി പേര് കുടുങ്ങി. പത്ത് ജില്ലകളില്‍ മഴ മുന്നറിയിപ്പുണ്ട്. മഴ തുടരുന്ന സാഹചര്യത്തില്‍ ആളുകള്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് അധികൃതര്‍ .
" fhttps://www.facebook.com/Malayalivartha


























