മത്സ്യ-മാംസാഹാര വിലക്ക് ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് .... ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ

മത്സ്യ-മാംസാഹാര വിലക്ക് ലോക്ഭവനിലെ അടുക്കളയിൽ മാത്രമാണ് .... ജീവനക്കാരുടെ ഭക്ഷണക്രമത്തിൽ യാതൊരുവിധ നിയന്ത്രണവുമില്ലെന്നും അധികൃതർ. ലോക്ഭവനിൽ ഇനി സസ്യാഹാരങ്ങൾ മാത്രം വിളമ്പിയാൽ മതിയെന്ന് അധികാരമേൽക്കും മുൻപ് തന്നെ പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ നിർദേശം നൽകിയിരുന്നു. മാഥൂർ ശുദ്ധ സസ്യാഹാരിയാണെന്നും ആ കാരണം കൊണ്ടാണ് മാറ്റത്തിന് ഉത്തരവിട്ടതെന്നും ഗവർണറുടെ ഓഫീസ് വിശദീകരിച്ചു. ലോക്ഭവനിൽ ഇനി സസ്യാഹാരങ്ങൾ മാത്രം വിളമ്പിയാൽ മതിയെന്ന ഉത്തരവ് വിവാദത്തിന് ഇടയാക്കിയതോടെയാണ് ഗവർണറുടെ ഓഫീസ് ഇടപെട്ടത്.
അധികാരമേൽക്കും മുൻപ് തന്നെ മാഥൂർ മാംസാഹാരം വിലക്കി ഉത്തരവിട്ടതിനെതിരെ കോൺഗ്രസും സി.പി.എമ്മും രൂക്ഷവിമർശനവുമായി രംഗത്തെത്തിയിട്ടുണ്ടായിരുന്നു.
അതേസമയം ഗവർണർക്ക് വെജിറ്റേറിയൻ മതിയെങ്കിൽ അത് കഴിക്കാമെന്നും അവിടുത്തെ മുഴുവൻ മനുഷ്യരും അങ്ങനെ മാത്രമേ കഴിക്കാൻ പാടുള്ളൂവെന്ന് പറയാനുള്ള അവകാശം ഒരു വ്യക്തിക്കുമില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ . വെജിറ്റേറിയൻ വേണ്ടവർക്ക് അതും നോൺ വെജിറ്റേറിയൻ വേണ്ടവർക്ക് അതും കഴിക്കാൻ ജനാധിപത്യ അവകാശമുള്ള നാടാണ് ഇന്ത്യ. അതില്ലാതാക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നതും സത്യമാണ്. ഇതിനു പിന്നിൽ വർഗീയ ധ്രുവീകരണത്തിനുള്ള സംഘപരിവാർ അജണ്ടകളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റുള്ളവർ എന്ത് കഴിക്കണമെന്ന് നമ്മൾ തീരുമാനിക്കുന്നത് ശരിയല്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. ഏത് വസ്ത്രം ധരിക്കണം, ഏത് ഭാഷ സംസാരിക്കണം, എന്ത് ഭക്ഷണം കഴിക്കണം എന്നിവയെല്ലാം വ്യക്തിസ്വാതന്ത്ര്യമാണെന്നും ഇതുസംബന്ധിച്ച ചോദ്യങ്ങളോട് പ്രതികരിക്കവെ ചെന്നിത്തല വ്യക്തമാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha


























