രാജ്യത്തെ പ്രഥമ കൃത്രിമഹൃദയ നിര്‍മാണ യൂണിറ്റ് ചെന്നൈയില്‍ യാഥാര്‍ഥ്യമാകുന്നു

ചെന്നൈയിലെ ഫ്രോണ്ടിയര്‍ മെഡിവില്ലയില്‍ രാജ്യത്തെ പ്രഥമ കൃത്രിമഹൃദയ നിര്‍മാണ യൂണിറ്റ് യാഥാര്‍ഥ്യമാകുന്നു. ഡോ. കെ.എം. ചെറിയാനാണ് ഇതിന്റെ ചെയര്‍മാന്‍. 1957 ല്‍ ലോകചരിത്രത്തിലാദ്യമായി കൃത്രിമോപഗ്രഹം വിജയകരമായി വിക്ഷേപിച്ച് അമേരിക്കയെ ഞെട്ടിച്ച റഷ്യയിലെ സ്പുട്‌നിക് കമ്പനിയുടെ സഹായത്തോടുകൂടിയാണിത്.
ധാരണാപത്രത്തില്‍ ഡോ. കെ.എം. ചെറിയാനും സ്പുട്‌നിക്കിനുവേണ്ടി സെര്‍ജി സെന്നിക്കോവും ഇന്ത്യാറഷ്യ സംയുക്ത സംരംഭമായ ബ്രഹ്‌മോസ് മിസൈലിന്റെ പിതാവ് ശിവതാണുപിള്ളയുടെ സാന്നിധ്യത്തില്‍ ഒപ്പുവച്ചു. യു.എസിലും ജര്‍മനിയിലും മാത്രമാണ് ഇപ്പോള്‍ കൃത്രിമഹൃദയമുണ്ടാക്കുന്നത്.
യു.എസ്, ജര്‍മനി എന്നിവിടങ്ങളില്‍ നിന്നുള്ള കൃത്രിമഹൃദയത്തിന് ഒരു കോടിയിലേറെ രൂപ ചെലവ് വരുമ്പോള്‍ ഫ്രോണ്ടിയര്‍ മെഡിവില്ലയില്‍ 30 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കാനാകുമെന്നതാണ് സവിശേഷത.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha