ശരീര ഭാരം കുറയ്ക്കാന്‍...

ശരീരത്തിന് ഭാരം കുറയ്ക്കുക അത്ര എളുപ്പമല്ല. കഠിനമായി വ്യായാമം ചെയ്ത് ഇതിന് ശ്രമിക്കുന്നവരുണ്ട്. എന്നാല്‍, ചില വിഭവങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിക്കൊണ്ടുതന്നെ ഭാരം കുറയ്ക്കാനാകും. ഇത്തരത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ഏഴ് ആഹാരസാമഗ്രികള്‍ ഇവയാണ്.
ചീര
ഏതു രീതിയില്‍ പാകം ചെയ്തു കഴിച്ചാലും ചീര ഗുണമല്ലാതെ ദോഷം ചെയ്യില്ലെന്നാണ് ഡയറ്റീഷ്യന്‍മാരുടെ പക്ഷം. വൈറ്റമിന്‍ സി, ഫോളിക് ആസിഡ്, ഇരുമ്പ്, വൈറ്റമിന്‍ കെ, മാംഗനീസ് എന്നിവയടങ്ങിയ ചീര രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിച്ചു നിര്‍ത്തുന്നു. രോഗപ്രതിരോധ ശക്തിക്കും വളരെ ഗുണകരമാണ് ചീര.
കാബേജ്
ആന്റിഓക്‌സിഡന്റായ വൈറ്റമിന്‍ സി, കെ, ബി6, ഫൊളേറ്റ് തുടങ്ങിയവയാണ് കാബേജിലടങ്ങിയിട്ടുള്ളത്. തുടര്‍ച്ചയായ കഴിക്കുന്നത് കൊളസ്‌ട്രോള്‍, അടിഞ്ഞു കൂടിയ ഫാറ്റ് എന്നിവയെ ഇല്ലാതാക്കാന്‍ സഹായിക്കും.
വെള്ളം
ശരീരഭാരം കുറയ്ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം ധാരാളം വെള്ളം കുടിക്കുക എന്നതാണ്. നമ്മള്‍ കഴിക്കുന്ന പച്ചക്കറികളിലും പഴങ്ങളിലും 75 ശതമാനവും വെള്ളമാണ്. ശരീരത്തിലെ കാലറി കത്തിച്ചു കളയുന്നതില്‍ വെള്ളം പ്രധാന പങ്കു വഹിക്കുന്നുണ്ട്. തണുത്ത വെള്ളം കുടിന്നതാണ് നല്ലത്.
കോളിഫഌര്‍
മറ്റ് ഇലക്കറികള്‍ പോലെ തന്നെ വൈറ്റമിന്‍ സി, ഫൊളേറ്റ് എന്നിവയുടെ ഖനിയാണ്. കോളിഫഌര്‍ ഉപയോഗിച്ചുണ്ടാക്കുന്ന സൂപ്പുകള്‍ ശരീരഭാരം കൂട്ടുന്നതിന് എതിരായി പ്രവര്‍ത്തിക്കും.
മധുരനാരങ്ങ
ഫോളിക് ആസിഡ്, വൈറ്റമിന്‍ സി, പൊട്ടാസ്യം എന്നിവ കൂടാതെ ഫൈബറിന്റെയും പവര്‍ഹൗസ് ആണു മധുരനാരങ്ങ. ഹൃദയ ഭിത്തികളെ കാത്തുസൂക്ഷിക്കുന്ന മധുരനാരങ്ങയുടെ പിങ്ക്, ചുവപ്പ് വകഭേദങ്ങളില്‍ വൈറ്റമിന്‍ എ, ലൈക്കോപിന്‍ എന്നിവയും അടങ്ങിയിട്ടുണ്ട്.
മുള്ളങ്കി
പൊട്ടാസിയം, ഫോളിക് ആസിഡ്, ആന്റി ഓക്‌സിഡന്റ്‌സ്, കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവയുടെ സ്രോതസായ മുള്ളങ്കി ദഹനത്തെ സഹായിക്കുന്നതിലും മുഖ്യപങ്കു വഹിക്കുന്നുണ്ട്.
ബ്രോക്കോളി
ഫൈബര്‍, കാല്‍സ്യം, വൈറ്റമിന്‍ സി എന്നിവയുടെ കലവറയാണ് ബ്രോക്കോളി. ചീത്ത കൊളസ്‌ട്രോളിനെ കുറയ്ക്കുകയും ദഹനപ്രക്രിയയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്നതില്‍ മുന്നിലാണ് ഈ ഇലക്കറി. ഹൃദയാരോഗ്യത്തിനും ബ്രോക്കോളി നല്ലതാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha