ആമാശയത്തിന്റ ആരോഗ്യത്തിന് കറിവേപ്പില

ചീത്ത കൊളസ്‌ട്രോളായ എല്‍ഡിഎലിന്റെ തോതു കുറയ്ക്കുന്നതിനു കറിവേപ്പില സഹായകമെന്നു പഠനങ്ങള്‍ പറയുന്നു. കറിവേപ്പിലയുടെ ആന്റി ഓക്‌സിഡന്റ് ഗുണമാണ് അതിനു പിന്നില്‍. തത്ഫലമായി നല്ല കൊളസ്‌ട്രോളായ എച്ച്ഡിഎലിന്റെ തോതു കൂടുന്നു. ആര്‍ട്ടീരിയോ സ്‌ളീറോസിസ് പോലെയുളള ഹൃദയരോഗങ്ങളില്‍ നിന്നു സംരക്ഷിക്കുന്നു.
പ്രായമായവരുടെ ആരോഗ്യജീവിതത്തിന് കറിവേപ്പില സഹായകം..ദഹനം മെച്ചപ്പെടുത്തുന്നതിന് കറിവേപ്പില സഹായകം. ആമാശയത്തിന്റെയും ദഹനവ്യവസ്ഥയുടെയും മൊത്തത്തിലുളള കാര്യക്ഷമതയ്ക്കു ഗുണപ്രദം. ദഹനക്കേട്, നെഞ്ചെരിച്ചില്‍ എന്നിവ കുറയ്ക്കുന്നതിനു സഹായകം. കറിവേപ്പില ജ്യൂസാക്കി നാരങ്ങാനീരു ചേര്‍ത്തു കഴിച്ചാല്‍ ദഹനക്കേടു മാറും. സംഭാരത്തില്‍ ചേര്‍ത്തു കഴിക്കുന്നതും ഗുണകരം. അമിതഭാരവും അമിതവണ്ണവും കുറയ്ക്കുന്നതിനും കറിവേപ്പില പതിവായി കഴിക്കുന്നതു ഗുണപ്രദം. അതുവഴി പ്രമേഹസാധ്യത കുറയ്ക്കാനുമാകും. അതിലുളള നാരുകളും രക്തത്തിലെ ഗ്ലൂക്കോസിന്റെ തോത് നിയന്ത്രിതമാക്കാന്‍ സഹായിക്കുന്നു. പ്രമേഹബാധിതര്‍ കറിവേപ്പില ചേര്‍ത്ത ഭക്ഷണം കഴിക്കുന്നതു ശീലമാക്കുന്നതും ആരോഗ്യജീവിതത്തിനു ഗുണപ്രദം. എന്നാല്‍ കറിവേപ്പില കൂടുതല്‍ അളവില്‍ ശീലമാക്കിയവര്‍ ഇടയ്ക്കിടെ രക്തപരിശോധന നടത്തി ഷുഗര്‍ നിയന്ത്രിതമാണോ എന്ന് ഉറപ്പാക്കണം. പ്രമേഹത്തിനു മരുന്നു കഴിക്കുന്നവര്‍ കറിവേപ്പില കൂടി ശീലമാക്കിയാല്‍ പ്രമേഹനിയന്ത്രണത്തിന് അത് എത്രത്തോളം ഫലപ്രദമാണ് എന്നതു സംബന്ധിച്ച് ഡോക്ടറുടെ ഉപദേശം തേടണം.
ബാക്ടീരിയ, ഫംഗസ് തുടങ്ങിയ രോഗകാരികളായ സൂക്ഷ്മാണുക്കള്‍ക്കെതിരേ പോരാടാനുളള ശേഷി കറിവേപ്പിലയ്ക്കുണ്ട്. അതിനാല്‍ ചര്‍മത്തിന്റെ ആരോഗ്യസംരക്ഷണത്തിനു കറിവേപ്പില ഗുണകരം. നഖങ്ങളിലുണ്ടാകുന്ന ഫംഗസ്ബാധയ്ക്കു പ്രതിവിധിയായും ഉപയോഗിക്കാം. ചര്‍മത്തിലുണ്ടാകുന്ന മുറിവുകള്‍, ചതവ്, പൊളളല്‍, ചര്‍മം പൊട്ടുന്നതുമൂലമുളള അസ്വസ്ഥതകള്‍, പ്രാണികളുടെ കടിയേല്ക്കല്‍ എന്നിവയ്ക്കു പ്രതിവിധിയായി കറിവേപ്പില അരച്ചുപുരട്ടാം. അതിസാരം, വയറുകടി തുടങ്ങിയ കുടല്‍ സംബന്ധമായ ആരോഗ്യപ്രശ്‌നങ്ങള്‍ തടയാന്‍ കറിവേപ്പില അരച്ചു തേന്‍ ചേര്‍ത്തു കഴിക്കുന്നതു ഗുണപ്രദം. നെഞ്ചില്‍ കഫക്കെട്ട്, ചുമ, സൈനസൈറ്റിസ് തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും ഗുണപ്രദം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha