ഹൃദ്രോഗത്തിന് പാളയംകോടന്‍ ഫലപ്രദം

ഏറെ ഔഷധഗുണമുണ്ടെങ്കിലും അവഗണന നേരിടുന്ന ഒന്നാണ് പാളയംകോടന്‍ അഥവാ മൈസൂര്‍ വാഴ. ഇതിന്റെ ഒട്ടുമിക്കഭാഗങ്ങളും ഭക്ഷ്യയോഗ്യമാണെന്ന പ്രത്യേകതയുമുണ്ട്. പഴവും കാമ്പും കൂമ്പും മാമ്പും കണ്ടയും എല്ലാം ഭക്ഷ്യയോഗ്യവും ഒപ്പം ഔഷധവീര്യവുമുള്ളതാണ്. എവിടെ നട്ടാലും താനെ തഴച്ചുവളരുന്ന പാളയംകോടനെ പലരും അര്‍ഹിക്കുന്ന ഗൗരവത്തില്‍ പരിഗണിക്കുന്നില്ല.
ദഹന വ്യവസ്ഥയുടെ തകരാര്‍മൂലം ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ ഇതിനെ പ്രതിരോധിക്കാന്‍ പാളയംകോടന്‍പഴത്തിന്റെ ഉപയോഗത്തിലൂടെ സാധിക്കും. ഹൃദ്രോഗം, മൂത്രാശയക്കല്ല്, പ്രമേഹം, അനീമിയ, ക്ഷയം, മലബന്ധം, അള്‍സര്‍, വയറിളക്കം, പൈല്‍സ്, നെഞ്ചരിച്ചില്‍, നാഡീകേന്ദ്രീകൃത വേദനകള്‍ എന്നിവയ്‌ക്കെതിരെയുള്ള ഔഷധമായി മൈസൂര്‍ വാഴയെ ഉപയോഗിക്കാവുന്നതാണ്.
മദ്യപാനാസക്തിയെ ഇല്ലാതാക്കാനും പാളയംകോടന് കഴിയും വാഴപ്പഴത്തില്‍ 37 ശതമാനം സ്റ്റാര്‍ച്ചും, ചിലയിനം വാഴകളില്‍ 22 ശതമാനം വരെ പഞ്ചസാരയും കൂടാതെ ടാനിക് അമ്ലം, ഗാലിക് അമ്ലം, അല്‍ബുമിന്‍, ജീവകം എബിസി, ഇരുമ്പ് എന്നിവയും അടങ്ങിയിട്ടുണ്ട്. വാഴപ്പിണ്ടി നീര് രണ്ട് ഔണ്‍സ് വീതം കാലത്തും രാത്രിയും കഴിച്ചാല്‍ അതിമൂത്രമെന്ന അസുഖം മാറും.
പ്രമേഹരോഗികള്‍ക്ക് വാഴപ്പിണ്ടിനീരില്‍ അല്‍പം മഞ്ഞള്‍പ്പൊടിയും തേനും ചേര്‍ത്ത് കഴിക്കാവുന്നതാണ്. മഞ്ഞപ്പിത്തത്തിന് കീഴാര്‍ നെല്ലി, പ്രമേഹത്തിന് ചിറ്റമൃത്, ഡങ്കിപ്പനിക്ക് പപ്പായ, കാന്‍സറിന് മുള്ളന്‍ചക്കയും ചക്കക്കുരുവും, വിഷമുക്തിക്ക് മഞ്ഞള്‍, ഹൃദ്രോഗത്തിനും മൂത്രക്കല്ലിനും പാളയംകോടന്‍ അഥവാ മൈസൂര്‍ വാഴ.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha