കണ്ണുകളുടെ സംരക്ഷണത്തിന് ബ്രൊക്കോളി

ബ്രൊക്കോളി കഴിയ്ക്കുന്നത് കാഴ്ചയെ ദൃഢമാക്കുമെന്നും കണ്ണുകള്‍ക്ക് സംരക്ഷണം നല്‍കുമെന്നും പുതിയ പഠനങ്ങള്‍. കണ്ണിന് കാഴ്ച കുറയുന്നവര്‍ക്ക് പരിഹാരമായി ബ്രോക്കോണിയെ നിര്‍ദ്ദേശിക്കുന്നുണ്ടെന്ന് പുതിയ പഠനത്തെ അടിസ്ഥാനമാക്കി ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ലിംഫോമ., മെറ്റാസ്റ്റിക് ക്യാന്‍സര്‍, ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രൊസ്‌റ്റേറ്റ് ക്യാന്‍സര്‍ എന്നിവയ്ക്ക് ബ്രൊക്കോണി ഉത്തമമാണെന്നും പഠനത്തില്‍ പറയുന്നു. കണ്ണുകളിലെ സെല്ലുകള്‍ക്ക് മരണം സംഭവിക്കുന്നതും ലൈറ്റ് സ്രെസും ഒരു പരിധി വരെ ഒഴിവാക്കാന്‍ ബ്രോക്കോണിക്ക് സാധിക്കുന്നെന്ന് കണ്ണുകളുടെ രോഗത്തെക്കുറിച്ച് ചികിത്സിക്കുന്ന ദീപക് ലംപ, എംബിബിഎസ് അഭിപ്രായപ്പെടുന്നു.
പാരിസ്ഥിതികപരമായുള്ള മാറ്റങ്ങള്‍ കണ്ണുകളെ വളരെ അധികം ബുദ്ധിമുട്ടിക്കാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ഭക്ഷണത്തിലൂടെ ഒരു പരിധി വരെ കണ്ണുകളുടെ ആരോഗ്യം വീണ്ടെടുക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങളിലും ചൂണ്ടിക്കാട്ടുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ് ബുക്ക് Like ചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha