കോളിഫോം ബാക്ടീരിയ കുപ്പിവെള്ളത്തിലും...

മാരകരോഗങ്ങള്‍ക്കു കാരണമാകുന്ന കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കുപ്പിവെള്ളത്തിലും. സംസ്ഥാനത്ത് വില്‍പനയ്‌ക്കെത്തിക്കുന്ന വിവിധ കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പരിശോധനയിലാണ് അന്താരാഷ്ട്ര കമ്പനികളുടെ കുപ്പിവെള്ളത്തിലടക്കം ഗുരുതര പ്രശ്‌നം കണ്ടെത്തിയത്. ഉടന്‍ നടപടി ആവശ്യപ്പെട്ടുകൊണ്ട് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഭക്ഷ്യസുരക്ഷാ വിഭാഗത്തിനു കത്ത് നല്‍കിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം അവസാനവും മാര്‍ച്ച് മാസത്തിലാണു മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയത്. 69 കുപ്പിവെള്ളത്തിന്റെ സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിച്ചത്. ഉയര്‍ന്ന അളവില്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യമാണ് കുപ്പിവെള്ളത്തില്‍ കണ്ടെത്തിയിരിക്കുന്നത്.
ആലപ്പുഴ, തൃശൂര്‍ ജില്ലകളില്‍ നിന്നെടുത്ത സാംപിളുകളിലാണു കോളിഫോം ബാക്ടീരിയയെ കണ്ടെത്തിയത്. 100 എം എല്‍ വെള്ളത്തില്‍ 2 മുതല്‍ 41 സിഎഫ് യു വരെയാണു കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. ഇത് കോളറ അടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. കഴിഞ്ഞ വര്‍ഷം മുബൈയിലെ കുപ്പിവെള്ളത്തില്‍ ക്യാന്‍സറിന് വരെ കാരണമാകുന്ന ബ്രോമൈറ്റ് സാന്നിധ്യം കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha