മദ്യം ഏഴുവിധത്തിലുള്ള കാന്‍സറുണ്ടാക്കുമെന്ന് പഠനറിപ്പോര്‍ട്ട്

കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ പോലും ക്യാന്‍സര്‍ രോഗികളാകുന്നു; ആല്‍ക്കഹോളിനെ പേടിക്കേണ്ടത് അത്യാവശ്യമാണ്. കാരണം ആല്‍ക്കഹോള്‍ കുറഞ്ഞ അളവില്‍ ശരീരത്തിലെത്തിയാല്‍ കുഴപ്പമില്ലെന്നാണ് മിക്കവാറും ആളുകള്‍ കരുതുന്നത് . എന്നാല്‍ ആ ധാരണ തെറ്റാണെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ആല്‍ക്കഹോള്‍ വന്‍ അപകടകാരിയാണ്. ഇത് ഏഴ് തരത്തിലുള്ള ക്യാന്‍സര്‍ ഉണ്ടാക്കുന്നുവെന്നാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്.
മിക്കവാറും വൈകുന്നേരങ്ങളില്‍ കൂട്ടുകാരോടൊത്ത് സമയം ചിലവഴിക്കുന്ന വേളയില്‍ ഒരല്പം ഒരു രസത്തിനുവേണ്ടി കഴിച്ചു തുടങ്ങുന്നവര്‍ പിന്നെ കഴിക്കുന്നതിന്റെ അളവ് കൂട്ടാന്‍ തുടങ്ങും. പിന്നെ അതൊരു ശീലമാക്കും. അവരുടെ വിചാരം കുറച്ചല്ലേ കഴിക്കൂന്നുള്ളൂ അതില്‍ ദോഷമൊന്നുമില്ലെന്നാണ് . പക്ഷെ ആല്‍ക്കഹോളിന്റെ അംശം ചെറിയ അളവില്‍ പോലും ഉള്ളില്‍ ചെന്നാല്‍ അത് പലവിധത്തിലുള്ള കാന്‍സറിനു കാരണമാകുന്നു.
തൊണ്ട, കരള്‍, വന്‍കുടല്‍, അന്നനാളം, സ്തനങ്ങള്‍, കണ്ഠനാളം ,ത്വക്ക് എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കാണ് ആല്‍ക്കഹോള്‍ കാരണമാകുന്നത്. വളരെ കുറഞ്ഞ അളവില്‍ മദ്യം കഴിക്കുന്നവര്‍ പോലും ക്യാന്‍സര്‍ ഭീഷണിയിലാണെന്നും പഠനത്തില്‍ പറയുന്നു. ന്യൂസിലാന്‍ഡിലെ ഒട്ടാഗോ സര്‍വകലാശാലയിലെ പ്രിവന്റീവ് ആന്‍ഡ് സോഷ്യല്‍ മെഡിസിന്‍ പ്രൊഫസര്‍ ജെന്നി കോര്‍ണര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യമുള്ളത്
.
ആല്‍ക്കഹോളാണ് ക്യാന്‍സറിന് പ്രധാനകാരണമെന്ന് വ്യക്തമാക്കാന്‍ പുതിയ തെളിവുകള്‍ ലഭ്യമായിട്ടുണ്ടെന്ന് പഠനത്തില്‍ പറയുന്നു, ത്വക്ക്, പ്രോസ്‌റ്റേറ്റ്, പാന്‍ക്രിയാസ് എന്നിവയെ ബാധിക്കുന്ന ക്യാന്‍സറുകള്‍ക്കും ആല്‍ക്കഹോള്‍ കാരണമാകുന്നുണ്ട്. കഴിക്കുന്ന മദ്യത്തിന്റെ അളവനുസരിച്ച് കാന്‍സര്‍ ഭീഷണിയും വര്‍ദ്ധിക്കുന്നുവെന്നും കോര്‍ണറിന്റെ പഠനത്തില്‍ തെളിഞ്ഞു.
https://www.facebook.com/Malayalivartha